Do You Know FACTS

അറിയില്ലേ ആളൊരു യമണ്ടനാ

അറിയില്ലേ ആളൊരു യമണ്ടനാ July 26, 2017
yamandan-malayalam-name

മലയാളത്തിൽ നമ്മൾ ഉപയോഗിക്കുന്ന മിക്ക വാക്കുകൾക്കും എന്തെങ്കിലുമൊരു കഥ നമ്മോട് പറയാനുണ്ടാകും. അവ ഉരുത്തിരിഞ്ഞ് നമ്മിലെത്തിയ കഥ. പലപ്പോഴും തലങ്ങും വിലങ്ങും നമ്മൾ ഉപയോഗിക്കുന്ന ഇത്തരം വാക്കുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ചരിത്രം ആരും ശ്രദ്ധിച്ചെന്ന് വരില്ല.

ഭീമാകാരമോ സംഭവ ബഹുലമോ ആയ എന്തെങ്കിലുമൊരു കാര്യത്തെയോ വസ്തുവിനെയോ സൂചിപ്പിക്കാൻ മലയാളത്തിൽ ഉപയോഗിക്കുന്ന ഒരു വാക്കാണ് എമണ്ടൻ (യമണ്ടൻ). ചിലപ്പോൾ കളിവാക്കായും ഉപയോഗിക്കാറുണ്ട്. കേട്ടാൽ ബഷീർ കഥകളിൽനിന്ന് ഇറങ്ങി വന്നതോ ഈ എമണ്ടൻ എന്നു തോന്നും. എന്നാൽ ഒന്നാം ലോ കമാഹായുദ്ധ കാലത്ത് ശത്രുപക്ഷത്തെ നിലംപരിശാക്കാൻ ജർമ്മനി നിർമ്മിച്ച പടക്കപ്പലായ എസ് എംഎസ് എംഡൻ ആണ് നമ്മുടെ ശിങ്കിടി മുങ്കൻ എമണ്ടൻആയി മാറിയത്.

എംഡനെ ഭീതിതമായ സംഭവങ്ങളോട് ചേർത്ത് പറയുന്നതിന് പിന്നിൽ കാരണമുണ്ട്.
Emden ship

ഇമ്പീരിയൽ ജെർമ്മൻ നേവിയുടെ യുദ്ധക്കപ്പലായിരുന്ന എംഡൻ യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ മഹാസമുദ്രത്തിൽവച്ച് ബ്രിട്ടീഷ് സഖ്യത്തിന്റെ 13 കപ്പലുകളെ തകർക്കുകയോ, പിടിച്ചടക്കുകയോ ചെയ്തിട്ടുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തെ അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷുകാരെ പോലും കിടുകിടാ വിറപ്പിച്ചിരുന്ന എംഡൻ ജർമ്മനിയ്ക്ക് അലങ്കാരമായിരുന്നു. എറിക് വോൺ മുള്ളർ എന്ന ക്യാപ്റ്റന്റെയും എംഡന്റെയും യാത്രകൾ അവിശ്വസനീയവും. 1914 ജൂലൈ 28 ന് ഒന്നാം ലോക മഹായുദ്ധത്തിന് തുടക്കം കുറിച്ചതോടെ എംഡന്റെ ജൈത്ര യാത്ര ആരംഭിച്ചു. 1914 നവംബർ 9 വരെയുള്ള 120 ദിവസം എംഡന്റെ താണ്ഡവം തന്നെയായിരുന്നു ഇന്ത്യൻ മഹാസമുദ്രത്തിൽ നടന്നത്. ആ 120 ദിവസംകൊണ്ട് 21 ചരക്ക് കപ്പലുകളും 2 പടക്കപ്പലുകളും എംഡൻ തകർത്തെറിഞ്ഞു.

ഇതിനിടയിൽ ചെന്നൈ തീരത്തിലൂടെയും എംഡൻ കടന്നുപോയി. അതൊരു വെറും യാത്രയായിരുന്നുല്ല. അന്നത്തെ മദ്രാസ് തുറമുഖത്തെ ബ്രിട്ടീഷ് ആധിപത്യത്തെ നാമാവശേഷമാക്കിയാണ് എംഡൻ മടങ്ങിയത്. 1914 സെപ്റ്റംബർ 22 ന് രാത്രിയാണ് എംഡൻ മദ്രാസ് തീരത്തെത്തുന്നത്.

മറിനാ ബീച്ചിൽ നിന്നും 3,000 വാര ദൂരെ സ്ഥാനമുറപ്പിച്ച എമണ്ടൻ നടത്തിയ  പീരങ്കിയാക്രമണത്തിൽ തുറമുഖത്ത് നിർത്തിയിട്ടിരുന്ന ബർമ്മാ ഓയിൽ കമ്പനിയുടെ ഓയിൽ ടാങ്കറുകൾ കത്തി നശിച്ചു.
Emden-ship-bombing

അരമണിക്കൂറിനകം മദ്രാസ് തീരത്തു നിന്ന് എംഡന് തിരിച്ചടി നേരിട്ടെങ്കിലും മുള്ളർ അപ്പോഴേക്കും എംഡനുമായി കടന്നുകളഞ്ഞിരുന്നു. പോകുന്ന പോക്കിൽ വീണ്ടും 125 ഷെല്ലുകൾ എംഡൻ തീരത്തേക്ക് വർഷിച്ചു.

എംഡൻ ഇന്ത്യൻ സ്വാതന്ത്ര്യത്തിൽ കൂടി പങ്കുവഹിച്ചു എന്നുവേണം പറയാൻ. എമണ്ടന്റെ പ്രഹരശേഷി ബ്രിട്ടനെ തളർത്തി. ആയിരക്കിണക്കിന് വരുന്ന ജനങ്ങൾ മദ്രാസ് നഗരത്തിൽനിന്ന് തന്നെ പാലായനം ചെയ്തു.

ഇതോടെയാണ് കേരളക്കരയടക്കം ദക്ഷിണേന്ത്യയാകെ എംഡൻ, എമണ്ടനായത്. ഭയങ്കരം എന്ന പദത്തിന് പര്യായമായി എമണ്ടൻ മാറുകയായിരുന്നു അതോടെ.

ആരും അറിയാതെ സമുദ്രത്തിൽ ഒളിഞ്ഞ് കിടക്കുകയും അപ്രതീക്ഷിതമായി ചാടിവീഴുകയും ചെയ്യുന്ന എംഡന്റെ രീതി തമിഴ്‌നാട്ടിലും ഒരു പ്രയോഗമായി.
സ്വഭാവക്കാരെ അവർ വിളിച്ച് പോരുന്നു… ശ്രീലങ്കയിൽ കുഞ്ഞുങ്ങളെ പേടിപ്പിക്കാൻ എമണ്ടൻ എന്ന വാക്ക് ഇപ്പോഴും ഉപയോഗിച്ച് വരുന്നുണ്ട്.

യഥാർത്ഥത്തിൽ പശ്ചിമ ജർമ്മനിയിലെ തുറമുഖ നഗരമായ എംഡന്റെ പേരാണ് ഈ പടക്കപ്പലിനും  നൽകിയത്. 1910 ഏപ്രിൽ 1ആം തീയതി ജർമ്മനിയിൽനിന്ന് പുറപ്പെട്ട എംഡനും മുള്ളറും പിന്നീട് ഒരിക്കലും ജർമ്മനിയിലേക്ക് തിരിച്ചെത്തിയില്ല. 120 ദിവസത്തെ ആക്രമണങ്ങളിൽ നാശം ഏറ്റുവാങ്ങേണ്ടിവന്ന ബ്രിട്ടൺ നടത്തിയ വ്യോമാക്രമണത്തിൽ എംഡൻ തകർന്നടിയുകയായിരുന്നു.

ചിലവാക്കുകൾ ചരിത്രമായും ചില ചരിത്രങ്ങൾ വാക്കുകളായും സൂക്ഷിക്കപ്പെടും.

ഇനിയുമുണ്ട് വാക്കുകളായി മാറിയ ചരിത്രങ്ങൾ… വാക്കുകൾക്കുള്ളിൽ ഉറങ്ങിക്കിടക്കുന്നവ…
ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤