Do You Know FACTS Popular

രണ്ടില മാത്രമേ ഉള്ളൂവെങ്കിലും ഈ ചെടിയ്ക്ക് ഒരു വലിയ പ്രത്യേകതയുണ്ട്!

രണ്ടില മാത്രമേ ഉള്ളൂവെങ്കിലും ഈ ചെടിയ്ക്ക് ഒരു വലിയ പ്രത്യേകതയുണ്ട്! July 16, 2017
welwitchia unique in the plant kingdom

Welwitschia – വെൽവിറ്റ്ഷിയ പേരിത്തിരി കഠിനമാണ്.
എങ്കിലും ഈ ചെടിയെ ലോകം അറിയണം. ജീവിത കാലയളവില്‍ കേവലം രണ്ട് ഇലകള്‍ മാത്രമാണ് ഈ സസ്യത്തിനുണ്ടാകുക.

രണ്ട് ഇലകള്‍ മാത്രമേ ഉള്ളൂ എന്ന് വച്ച് ഈ സസ്യത്തിനെ നിസാരക്കാരനായി കാണേണ്ട, സൗത്ത് ആഫ്രിക്കയിലെ മരുഭൂമി പ്രദേശങ്ങളില്‍ കാണുന്ന ഈ സസ്യത്തിന്റെ ഇലയുടെ വലുപ്പം അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. എത്രയെന്നല്ലേ? 8 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയും.!!
അതായത് ഈ സസ്യത്തിന്റെ ഇലകളാണ് ലോകത്തിലെ മരുസസ്യങ്ങളില്‍ വച്ചേറ്റവും വലുത്.

welwitschia plant
The leaves of Welwitschia are the longest-lived in the plant kingdom, they are evergreen, a single pair and generally broad and flat.

1859ല്‍ ഓസ്ട്രിയന്‍ സസ്യ ശാസ്ത്രജ്ഞനായ ഫ്രൈഡ്റിച്ചാണ് ഈ സസ്യത്തെ കണ്ടെത്തിയത്. മഴയില്ലാത്ത പ്രദേശങ്ങളില്‍ വര്‍ഷങ്ങളോളമാണ് ഈ സസ്യങ്ങള്‍ ജീവിച്ചിരിക്കുക. കാരണം ഭൂമിയ്ക്ക് അടിയിലേക്ക് 30മീറ്ററോളം ആഴത്തിലാണ് ഇവയുടെ വേരുകള്‍ ആഴ്ന്നിറങ്ങുന്നത്.

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤