Do You Know

വാര്‍ത്തകളുടെ വിശ്വാസ്യത തിരിച്ചറിയ്യൻ 10 മാർഗങ്ങൾ

വാര്‍ത്തകളുടെ വിശ്വാസ്യത തിരിച്ചറിയ്യൻ 10 മാർഗങ്ങൾ February 14, 2018
spot fake news

ഇന്റർനെറ്റിൽ  എല്ലാ വിവരങ്ങളും ലഭ്യമാണെങ്കിലും വ്യാജവാര്‍ത്തകളുടെയും വിവരങ്ങളുടെയും  പെരുകുകയാണ് . നൂറുകണക്കിന് വാര്‍ത്ത ലിങ്കുകളും പോസ്റ്റുകളൾക്കു ഇടയിൽ സത്യം ഏതാണെന്ന് തിരിച്ചറിയാന്‍ ചിലപ്പോള്‍ സാധാരണ യൂസര്‍ക്ക് അറിയണമെന്നില്ല. അതിനാല്‍ തന്നെ ഇന്ന് പല വ്യാജവാര്‍ത്തകളും വേഗം പ്രചരിക്കുന്നു.

ഇന്റര്‍നെറ്റില്‍ കാണുന്ന വാര്‍ത്തകളുടെ വിശ്വാസ്യത എങ്ങിനെയാണ് തിരിച്ചറിയുക?
ഇന്ന് ഭൂരിഭാഗം വാര്‍ത്തകളും എത്തുന്നത് ഫെയ്‌സ്ബുക്ക് വഴിയാണ്. നിരവധി വാര്‍ത്താ മാധ്യമങ്ങള്‍ വായനക്കാരിലേക്കെത്താന്‍ ഫെയ്‌സ്ബുക്ക് പ്രയോജനപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ പ്രചരിക്കുന്ന ഗുരുതര സ്വഭാവമുള്ള വ്യാജ വാര്‍ത്തകള്‍  ഫെയ്‌സബുക്കിന് തലവേദ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ഒരു അവസ്ഥയിലാണ് ‘നമുക്കൊരുമിച്ച് വ്യാജവാർത്തകളുടെ പ്രചാരണം തടയാം’ എന്ന തലക്കെട്ടോടെ ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മുഴുപ്പേജ് പരസ്യത്തിൽ ഫേസ്ബുക്ക് ചില ടിപ്പുകള്‍ പറഞ്ഞു തരുന്നത്. [Article link-  Tips to Spot False News ]

അതിനുള്ള ചില മാർഗ്ഗങ്ങൾ ഇവയാണ്

facebook tips to find fake news

1. തലക്കെട്ടുകൾ പരിശോധിക്കുക

തെറ്റായ വാർത്തകൾക്ക് എപ്പോഴും അത്ഭുതം ജനിപ്പിക്കുന്ന തലക്കെട്ടുകളുണ്ടാകും.പലപ്പോഴും ഇവക്ക് ആകർഷകമായ തലക്കെട്ടുകളും തലക്കെട്ടുകളുടെ ക്രമീകരണവുമൊക്കെയാവും. ആശ്ചര്യ ചിഹ്നവും കണ്ടേക്കാം. തലക്കെട്ടുകൾ വായിക്കുമ്പോൾ തന്നെ വിശ്വസനീയമല്ലെന്നു തോന്നിയാൽ വാർത്ത തെറ്റാകാനാണു സാധ്യത.

2. യു.ആർ.എല്‍ വ്യാജമാണോ എന്നു പരിശോധിക്കുക

മിക്ക തട്ടിക്കൂട്ടു വാർത്താ സൈറ്റുകളും മുഖ്യധാരാ മാധ്യമങ്ങളുടേതിനു സമാനമായ പേര് ഉപയോഗിക്കാറുണ്ട്. മറ്റ് വെബ്‌സൈറ്റുകളുടെ യു.ആർ.എലൽ ചെറിയ മാറ്റം വരുത്തി തെറ്റിദ്ധരിപ്പിക്കും വിധമായിരിക്കും വ്യാജ വാർത്തകളുടെയും വെബ്‌സൈറ്റുകളുടെയും യുആർഎല്‍. വ്യാജ വാർത്തയാണെന്ന് എതെങ്കിലും വിധത്തൽ സംശയം ഉടലെടുത്താല്‍ യുആർഎൽ തീർച്ചയായും പരിശോധിക്കുക.

3. ഉറവിടം പരിശോധിക്കുക

വാർത്തകൾ വായിക്കുമ്പോൾ അത്തരം വാർത്തകൾ എവിടെ നിന്നു ലഭിച്ചു എന്ന് വ്യക്തമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. അത്ര അറിയപ്പെടാത്ത സൈറ്റുകളിൽ നിന്നുള്ളതാണു വാർത്തയെങ്കിൽ, ‘എബൗട്’ സെക്‌ഷനിൽ പോയി സ്ഥാപനത്തിന്‍റെ വിശദാംശങ്ങൾ പരിശോധിച്ച് വിശ്വസിക്കാവുന്നതാണോ എന്ന് ഉറപ്പു വരുത്തുക, വെബ്‌സൈറ്റിനൈ കുറിച്ച് കൂടുതല്‍ മനസിലാക്കുക. ബന്ധപ്പെട്ട ആളുകളുടെ പ്രസ്താവനകൾ, എജന്‍സികളുടേയും, മറ്റ് പ്രധാന മാധ്യമങ്ങളുടെയും പേരുകൾ  ഉറവിടങ്ങളായി നല്‍കിയിട്ടുണ്ടോ എന്ന് നോക്കുക. ആ ഉറവിടങ്ങൾ വിശ്വാസ്യ യോഗ്യമാണോ എന്നും പരിശോധിക്കുക.

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

4. പേജ് രൂപകൽപനയും നിലവാരമില്ലായിമ്മ

വ്യാജ വാർത്താ സൈറ്റുകളിലും താൽക്കാലിക സൈറ്റുകളിലും നിലവാരമില്ലാതതോ മറ്റു സൈറ്റുകളിൽലെതിന് സമാനമായ ഘടനയോ ക്രമീകരണമോ ഉണ്ടാവാം.പേജ് രൂപകൽപനയും നിലവാരമില്ലായിമ്മയും അക്ഷരത്തെറ്റുകളും പ്രതീക്ഷിക്കാം. അതുകൊണ്ട് വാർത്തകൾ ശ്രദ്ധയോടെ വായിക്കുക.

5. ചിത്രങ്ങൾ പരിശോധിക്കുക

വ്യാജ വാർത്തകൾക്കൊപ്പം നൽകുന്ന ചിത്രങ്ങളും വ്യാജനാകാം. കൃത്രിമത്വം കാണിക്കുന്ന വീഡിയോകളും ദൃശ്യങ്ങളുമായിരിക്കും വ്യാജ വാർത്തകളൽ പലപ്പോഴും ഉപയോഗിക്കുക. ചിലപ്പോൾ യഥാർത്ഥ ചിത്രങ്ങളായിരിക്കും പക്ഷെ വാർത്തയുമായി യാതൊരുവിധ ബന്ധവും ഉണ്ടാവുന്നതാവില്ല അത്. ചിത്രങ്ങൾ വ്യാജമാണോ എന്ന് പരിശോധിക്കാന്‍ ആ ചിത്രം ഗൂഗിൾ ഇമേജൽ സെർച്ച് ചെയ്ത് പരിശോധിച്ചാല്‍ മതി. അതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് മനസിലാക്കാം. ഗൂഗിൾ Chrome ൽ ഇതിനായി ഇമേജിൽ റൈറ്റ് ക്ലിക്ക് ചെയ്യ്ത് ‘Search Google for image’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ മതി.
facebook ad on false news

6. തീയതി പരിശോധിക്കുക

യാതൊരു യുക്തിയുമില്ലാത്ത തീയതികളായിരിക്കും ചിലപ്പോൾ വ്യാജ വാർത്തകൾക്കുണ്ടാവുക. വാർത്തകളൽ പറയുന്ന സംഭവങ്ങളുടെയും മറ്റ് കാര്യങ്ങളുടെയും തീയതികളിലും വാർത്തകൾ പ്രസിദ്ധീകരിക്കപ്പെടുന്ന തീയ്യതികളിലും ചേർച്ചയില്ലായ്മ ശ്രദ്ധയൽപെട്ടേക്കാം.

7. ആധികാരികത പരിശോധിക്കാം

വാർത്താ ലേഖകന്‍ നല്‍കിയ ഉറവിടങ്ങൾ പരിശോധിച്ച് ആ വാർത്തയുടെ ആധികാരികത പരിശോധിക്കാം. തെളിവുകളില്ലാത്തതും, കൃത്യമായ വാർത്താ സ്രോതസ്സുകളെ സൂചിപ്പിക്കാത്തതും, വ്യാജ നാമത്തിലും, എഴുതിയ ആളെ സൂചിപ്പിക്കാത്തതുമായ വാർത്തകൾ വ്യാജമാവാന്‍ ഇടയുണ്ട്. വാർത്തകളിൽ പേരുകളും വസ്തുതകളും ഒഴിവാക്കിയിട്ടുണ്ടാകും. പകരം വിദഗ്ധർ പറയുന്നു എന്നോ മറ്റോ ചേർക്കും. അത്തരം കാര്യങ്ങളും ശ്രദ്ധിക്കുക.

8. ഇതേ വിഷയം പറയുന്ന മറ്റ് വാർത്തകൾ പരിശോധിക്കുക

ഒരു വാർത്ത ശരിയാണോ എന്ന് പരിശോധിക്കാന്‍ ആദ്യം ചെയ്യേണ്ടത്, അതേ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ള മറ്റ് മാധ്യമങ്ങൾ കൂടി പരിശോധിക്കുക എന്നതാണ്. നിങ്ങൾ വായിക്കുന്ന വാർത്ത മറ്റു പ്രമുഖ മാധ്യമങ്ങൾ ഏറ്റെടുക്കുന്നില്ലെങ്കിൽ തെറ്റായ വാർത്തയാകാം.

9. ആ വാർത്ത ഒരു തമാശയാണോ?

സര്‍ക്കാസവും വാർത്തയും തമ്മിൽ പലപ്പോഴും തിരിച്ചറിയാൻ കഴിയാറില്ല. വാർത്ത നൽകിയവർ സര്‍ക്കാസം എഴുതുന്നവരാണോ എന്നു പരിശോധിക്കുക. തമാശയ്ക്കായി എഴുതിയ കാര്യങ്ങൾ വായനക്കാർ ഗൗരവത്തിലെടുത്താൽ ഫലം വിപരീതമാകും. ഫേക്കിങ് ന്യൂസ്, ഇല്ലാ ന്യൂസ് പോലുള്ള വെബ്‌സൈറ്റുകൾ അത്തരം ആക്ഷേപ ഹാസ്യ വാർത്തകൾ നല്‍കുന്ന വെബ്‌സൈറ്റുകളാണ്. അങ്ങനെ ആക്ഷേപ ഹാസ്യങ്ങൾക്കായി നിലകൊള്ളുന്ന വെബ്‌സൈറ്റൽ നിന്നുള്ളതാണോ നിങ്ങൾ കാണുന്ന വാർത്ത എന്ന് പരിശോധിക്കുക. ചിലപ്പോൾ വാർത്തയുടെ ഉള്ളടക്കവും ധ്വനിയും തമാശയായിരിക്കാം.

10. ചില വാർത്തകൾ ബോധപൂർവം തെറ്റാക്കിയതാവാം

വാർത്തകളെ എപ്പോഴും വിമർശന ബുദ്ധിയോടെ കാണുക. വേണ്ടത്ര പരിശോധിക്കാതെ കിട്ടുന്നതു മുഴുവൻ ഷെയർ ചെയ്ത് വ്യാജ വാർത്തയുടെ പ്രചാരകരാകാതിരിക്കാൻ ശ്രദ്ധിക്കുക. ബോധപൂർവം സൃഷ്ടിച്ചെടുത്ത വാർത്തകളാവാം ചിലത്. കാണുന്ന വാർത്തകൾ അപ്പടി വിശ്വസിക്കാതെ വാർത്തകളെ യാഥാർത്ഥ്യബോധത്തോടെയും വിമർശനാത്മകമായും വായിക്കുക.  വിശ്വാസ യോഗ്യമാണെന്ന് പൂർണമായും ഉറപ്പുള്ളവ മാത്രം മറ്റുള്ളവർക്ക് പങ്കുവെക്കുക.

എങ്ങനെ നിങ്ങൾക്ക് ലഭിച്ച വാർത്തകൾ  വ്യാജമാണോ  എന്ന് ഒരു പരിധിവരെ  നിങ്ങൾക്ക് തന്നെ കണ്ടത്താൻ ആവും.
ഈ അറിവ് ഷെയർ ചെയ്യാതെ പോകല്ലേ 🙂

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤