Do You Know FACTS

ലോകത്തെ കുഴക്കിയ ആ രഹസ്യം – രാമസേതു പ്രകൃതി നിര്‍മ്മിതമോ, മനുഷ്യ നിര്‍മ്മിതമോ?

ലോകത്തെ കുഴക്കിയ ആ രഹസ്യം – രാമസേതു പ്രകൃതി നിര്‍മ്മിതമോ, മനുഷ്യ നിര്‍മ്മിതമോ? November 7, 2017
ram setu real truth

രാമസേതു മനുഷ്യ നിർമ്മിതമോ അതോ പ്രകൃതിയുടെ അത്ഭുതമോ ? ചർ്ച്ചകൾ കൊടുംബിരി കൊള്ളുമ്പോഴും മനുഷ്യചിന്തക്ക് പിടിതരാതെ സമുദ്രത്തിനടിയിൽ നീണ്ട് നിവർന്ന് കിടക്കുകയാണതങ്ങനെ… ഒന്നും രണ്ടുമല്ല…മുപ്പത് കിലോ മീറ്റർ !! അറിവുകൾ സഞ്ചരിക്കുകയാണ് രാമസേതുനു പിന്നിലെ നിഗൂഡതകൾ തേടി…

മനുഷ്യബു്ധിക്കും ശാസ്ത്രത്തിനും അതീതമായ ചില കാര്യങ്ങൾ ഇന്നും ഈ ലോകത്തുണ്ട് എന്നതിന് തെളിവാണ് രാമസേതു. ആഗോളതലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ട ഈ പാത തേടിയും, ഇതിന്റെ ഉത്ഭവത്തിന് പിന്നിലെ രഹസ്യം തേടിയും നിരവധി ശാസ്ത്രജ്ഞരാണ് ഇന്ത്യയിൽ ദിനംപ്രതി വന്നുചേരുന്നത്.

▶ രാമ സേതു (ആഡംസ് ബ്രിഡ്ജ്) ശാസ്ത്രീയ വിശദീകരണം- വീഡിയോ പോസ്റ്റിന്റെ അവസാന ഭാഗത്ത്.

എന്താണ് രാമസേതു ?

ഇന്ത്യയിലെ പലർക്കും രാമസേതു അജ്ഞാതമാണ് എന്നതാണ് മറ്റൊരു സത്യം.
ഇന്ത്യയിലെ രാമേശ്വരത്തിനും ശ്രീലങ്കയിലെ മാന്നാർ ദ്വീപിനും ഇടയിലെ പാതയാണ് രാമസേതു. രാമസേതു എന്ന് ഇന്ത്യയിൽ അറിയപ്പെടുമ്പോൾ ‘ആഡംസ് ബ്രിഡ്ജ്’ എന്നാണ് ഇത് ആഗോളതലത്തിൽ അറിയപ്പെടുന്നത്.
ram sethu top image
നാട രൂപത്തിലുള്ള ഈ പാത ചുണ്ണാമ്പുകല്ലുകൾ കൊണ്ടുള്ള ഉയർന്ന പ്രദേശമാണ് ഇത്. കടലിലെ ജലപ്രവാഹം നിമിത്തം പവിഴപ്പുറ്റുകളിൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടാണിത് . 30 കി.മി നീളമുള്ള രാമ സേതു ഭാരതത്തിനും ശ്രീലങ്കയ്ക്കും ഇടക്കുള്ള പാലമായി ഉപയോഗിച്ചിരുന്നു എന്ന് ചില ഗവേഷണങ്ങൾ തെളിയിക്കുന്നു .
1480 CE യിൽ ഉണ്ടായ കൊടുങ്കാറ്റിൽ പെടുന്നത് വരെ ഇത് ജല പരപ്പിനു മുകളിൽ കാണാമായിരുന്നു എന്ന് ചില പുരാതന രേഖകൾ പറയുന്നു.

ഐതീഹ്യം

Lord-Ramacandra-Watches-the-monkeys-build-a-bridge-to-Lankaരാവണൻ അപഹരിച്ചു കൊണ്ട് പോയ സിതാ ദേവിയെ അന്വഷിച്ച് രാമേശ്വരത്ത് എത്തിയ രാമനും ലക്ഷ്മണനും വാനര സേനയും രാമശേരത്തു നിന്ന് ലങ്കയിലേക്ക് കടക്കാൻ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന കല്ലുകൾ കൊണ്ട് ഉണ്ടാക്കിയ വലിയ സേതു അഥവാ പാലം ആണ് രാമാ സേതു.

ramasethu-rockരാമ ഭക്തിയിൽ നിറഞ്ഞ വാനര സേന ഓരോ ശിലയിലും രാമാ എന്ന് എഴുതി ആണ് ഈ പാലത്തിൽ കല്ലുകൾ ഇട്ടതു എന്ന് രാമായണത്തിൽ പറയുന്നു. ഈ രമ സേതു ഉപയോഗിച്ച് രാമനും തന്റെ സേനയും ലങ്കയിൽ കടക്കുകയും രാവണനിൽ നിന്നും സിത ദേവിയെ മോചിപ്പിക്കുകയും ചെയ്തു.

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

മനുഷ്യ നിർമ്മിതമെന്ന വാദങ്ങൾ

രാമസേതു മനുഷ്യ നിർമ്മിതമാണെന്ന് ഒരു കൂട്ടം ആളുകൾ വാദിക്കുന്നുണ്ട. ഇത് പരിശോധിക്കാനായി സമുദ്രത്തിനടിയിൽ പര്യവേഷണം നടത്താൻ ഒരുങ്ങുകയാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച്).
ഇതുവരെ സമുദ്രത്തിനടിയിൽ നടത്തിയ ഗവേഷണങ്ങൾ പ്രകാരം രാമസേതുവെന്നും ആദം ബ്രിഡ്‌ജെന്നും അറിയപ്പെടുന്ന പാത സംബന്ധിച്ച് വ്യക്തമായ വിവരങ്ങളല്ല നൽകുന്നതെന്ന് ഐസിഎച്ച്ആർ ചെയർമാൻ വൈ സുദർശൻ റാവു അഭിപ്രായപ്പെട്ടു.

ram setu explorationരാമസേതുവാദക്കാർ ഈ മേഖലയിൽ ഡ്രഡ്ജിംഗ് നടത്തുന്നതിനെ എതിർത്തിരുന്നു. സംഘപരിവാർ അടക്കമുള്ള ഹിന്ദുത്വ സംഘടനകളാണ് കൂടുതലും എതിർപ്പുമായി രംഗത്ത് വന്നിരുന്നത്. പുരാണകഥാപാത്രമായ ശ്രീരാമന്റെ വാനരസേനയാണ് ലങ്കയിലേയ്ക്കുള്ള പാലം നിർമ്മിച്ചതെന്നും മതവിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാൽ ഈ ഭാഗത്ത് യാതൊരു വിധ നിർമ്മാണ പ്രവർത്തനങ്ങളും പാടില്ലെന്നുമാണ് അവരുടെ വാദം. പാലം നിർമ്മിക്കാൻ രാമൻ ഏത് എഞ്ചിനിയറിംഗ് കോളേജിലാണ് പഠിച്ചതെന്ന് അക്കാലത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം കരുണാനിധി പരിഹസിച്ചത് വിവാദമാവുകയും ചെയ്തു.

അതേസമയം, രാമസേതുവെന്നും ആദം ബ്രിഡ്‌ജെന്നും വിളിക്കപ്പെടുന്ന ഭാഗം ചുണ്ണാമ്പ് കല്ലുകൾ അടങ്ങിയതും, പ്രകൃതി തന്നെ രൂപപ്പെടുത്തിയതുമായ ശൃംഘലയാണെന്നാണ് പ്രബലമായ വിലയിരുത്തൽ.
രാമ സേതു (ആഡംസ് ബ്രിഡ്ജ്) ശാസ്ത്രീയ വിശദീകരണം [Video]

ഇപ്പോഴിതാ രാമസേതു മനുഷ്യ നിര്‍മിതമാണെന്ന വാദവുമായി അമേരിക്കന്‍ ചാനല്‍.  സയന്‍സ് ചാനലിലാണ് ഇതുസംബന്ധിച്ച വാദങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചാനല്‍ റിലീസ് ചെയ്ത പ്രമോഷണല്‍ വീഡിയോയില്‍ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്‍മിതിയാണെന്നും വിശദീകരിക്കുന്നുണ്ട്.

ഹിന്ദു വിശ്വാസപ്രകാരമുള്ള രാമസേതു സത്യമാണോയെന്ന ചോദ്യമാണ് പ്രമോ ഉന്നയിക്കുന്നത്. രാമസേതു സത്യമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നതെന്നും പ്രമോ വീഡിയോ വിശദീകരിക്കുന്നു. സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്‍മിതമാകാമെന്നും വീഡിയോയില്‍ പറയുന്നു.
5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിക്കപ്പെട്ടതാകാമെന്നും ഇക്കാലത്ത് ഇത്തരത്തില്‍ പാലം പണിയല്‍ ഒരു അതിമാനുഷ കൃത്യമായി തോന്നാമെന്നും വീഡിയോയില്‍ പറയുന്നു.
രാമസേതുവില്‍ കാണപ്പെടുന്ന പാറക്കഷണങ്ങള്‍ അതില്‍ കാണുന്ന മണലിനേക്കാള്‍ പഴയതാണെന്നും സേതുവിലെ പാറകള്‍ക്കിടയില്‍ പിന്നീട് മണല്‍ അടിഞ്ഞുകൂടിയതാണെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. രാമസേതുവിലെ പാറകള്‍ക്ക് 4000 വര്‍ഷത്തെ പഴക്കമുണ്ട്. എന്നാല്‍ അതിനുമുകളില്‍ കാണപ്പെടുന്ന മണലിന് 7,000 വര്‍ഷത്തെ പഴക്കമുണ്ടന്ന് വീഡിയോയില്‍ പറയുന്നു.

എങ്ങനെ എത്തിച്ചേരാം ?

ramsetu map
ധനുഷ്‌കോടി വഴി രാമസേതുവിൽ എത്തിച്ചേരാം. ധനുഷ്‌കോടിയിൽ നിന്നും 20 കിമി അകലെയാണ് രാമസേതു.

ram setu bridge, rama sethu location ,rama setu stones,  rama sethu pics,rama sethu google map, ram setu architecture, ram setu Legend,
Content highlights: Ram sethu american science channel

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤