FACTS Health

കാട്ടുപന്നിയുടെ വയറിൽ നിന്നും കണ്ടെടുത്ത ഈ വസ്തുവാണ് ഇയാളെ കോടീശ്വരനാക്കിയത്

കാട്ടുപന്നിയുടെ വയറിൽ നിന്നും കണ്ടെടുത്ത ഈ വസ്തുവാണ് ഇയാളെ കോടീശ്വരനാക്കിയത് January 18, 2018
Pig Treasure

കാട്ടുപ്പന്നിയുടെ പിത്തസഞ്ചിയിൽ നിന്നും ലഭിച്ച ഒരു വസ്തുവാണ് ബോ ചൊൻലുവിനെ കോടിപതിയാക്കിയത്. അന്നുവരെ പന്നി കർഷകനായിരുന്ന ബോ ഒറ്റ നിമിഷംകൊണ്ടാണ് ധനികനായി മാറിയത്. ചൈനയിലാണ് സംഭവം.

51 കാരനായ ബോ എട്ട് വയസ്സുള്ള പന്നിയെ തന്റെ ഫാമിൽവെച്ച് വെട്ടുകയായിരുന്നു. അപ്പോഴാണ് പന്നിയുടെ പിത്തസഞ്ചിയിൽ നിന്നും 41 ഇഞ്ച് നീളവും 2.7 ഇഞ്ച് വീതിയുമുള്ള ഒരു വസ്തു കണ്ടെത്തുന്നത്. വർഷങ്ങളായി പന്നി ഫാം ഉണ്ടായിട്ടും ആദ്യമായാണ് ഒരു പന്നിയുടെ പിത്തസഞ്ചിയിൽ നിന്നും ബോ ഇത്തരത്തിലുള്ള ഒരു വസ്തു കണ്ടെത്തുന്നത്. ഇതെന്തെന്നറിയാൻ മകനെയും കൂട്ടി ബോ ഷാങ്ഹായ്ക്ക് യാത്രയായി. അവിടെവെച്ചാണ് ഈ വസ്തു എന്താണെന്ന് ബോ തിരിച്ചറിയുന്നത്.

 

ബെസോർ [Bezoars] അഥവാ ‘പിഗ് ട്രെഷർ’ എന്നറിയപ്പെടുന്ന വസ്തുവായിരുന്നു അത്. മനുഷ്യ ശരീരത്തിൽ നിന്നും വിഷാംശത്തെ നീകം ചെയ്യാൻതക്ക ശേഷിയുള്ള സവിശേഷ വസ്തുവാണ് ബെസോർ.
——
ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

——
പന്നിയുടെ വയറിലാണ് ബെസോർ കാണുന്നതെങ്കിൽ അവകൊണ്ട് യാതൊരു ഉപയോഗവുമില്ല. എന്നാൽ പന്നിയുടെ പിത്തസഞ്ചിയിലാണ് ഇത് കാണുന്നതെങ്കിൽ അവ സവിശേഷപ്പെട്ടതാണ്. 4.5 കോടിയാണ് ഇത്തരത്തിലുള്ള ബെസോറിന്റെ വില ! വളരെ അപൂർവമായി മാത്രം കാണുന്ന മരുന്നാണ് ഇത്.
pig’s gallstone

250 കിലോഗ്രാം തൂക്കമുള്ള പന്നിയെയാണ് ബോ കശാപ്പ് ചെയ്തത്. ഈ പന്നിയുടെ വയറിൽനിന്നും കണ്ടെടുന്ന ബെസോറിന്റെ വലുപ്പം കണക്കിലെടുത്താൽ 4 കോടി രൂപയെങ്കിലും വിലമതിക്കുന്ന ബെസോറാണ് ഇതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
Bezoars
Pig Treasure | Bezoars

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤