Do You Know travel

200രൂപയുണ്ടോ? എന്നാൽ വാ പാലാക്കരിയിലേക്ക് ഒരു ട്രിപ്പടിക്കാം

200രൂപയുണ്ടോ? എന്നാൽ വാ പാലാക്കരിയിലേക്ക് ഒരു ട്രിപ്പടിക്കാം December 27, 2017
200 rupees traval place

ബാഗും പാക്ക് ചെയ്ത് സ്വതന്ത്രമായി ഒരു ട്രിപ്പടിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. കാടും മലയിലും കയറി ഇറങ്ങിയില്ലെങ്കിലും, വിമാനത്തിൽ ലോകം കറങ്ങിയില്ലെങ്കിലും ചെറുതെങ്കിലും നമ്മൾ നമുക്കായ് മാത്രം മാറ്റി വയ്ക്കുന്ന യാത്രകൾ മനസിന് നൽകുന്ന സന്തോഷവും അനുഭൂതിയും ഒന്ന് വേറെ തന്നെയാണ് അല്ലേ?
പലപ്പോഴും നമ്മുടെ പല യാത്രകളേയും പിന്നോട്ട് അടിക്കുന്നത് സാമ്പത്തികം എന്ന കടന്പയാണെന്നതിന് ഒരു സംശയും വേണ്ട. ചിലപ്പോഴൊക്കെ ജോലി സ്ഥലത്ത് നിന്നുള്ള അവധിയും യാത്രയ്ക്ക് വില്ലനായേക്കാം. യാത്രയ്ക്ക് ഉള്ള പണം ഉണ്ടെങ്കിൽ രണ്ട് നേരം പുറത്ത് നിന്ന് കുടുംബവും ഒത്ത് ലാവിഷായി ഭക്ഷണം കഴിക്കാമെന്ന് വിചാരിക്കുന്നവരാണ് ഭൂരിപക്ഷവും. അങ്ങനെയെത്ര യാത്രകളാണ് ഹോട്ടൽ ബില്ലിൽ അവസാനിച്ചത് അല്ലേ?
ഒരൊറ്റ ദിവസത്തേക്ക് പ്രകൃതിയുടെ മടിത്തട്ടിലേക്ക് മടങ്ങുന്ന യാത്രയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ആരും 200രൂപയ്ക്ക് ട്രിപ്പോയെന്ന് നെറ്റിചുളിക്കണ്ട. ഒന്ന് നഗരത്തിലേക്കിറങ്ങിയാൽ അപ്പോൾ തീരും ആയിരം രൂപ. അപ്പോഴാണ് 200രൂപയ്ക്ക് ട്രിപ്പ് എന്നല്ലേ ആലോചിക്കുന്നത്. എന്നാൽ നിങ്ങൾ വിശ്വസിച്ചേ മതിയാവൂ…
അങ്ങനൊരു സ്ഥലമുണ്ട്. കോട്ടയത്താണ് ആ സ്ഥലം. കൃത്യമായി പറഞ്ഞാൽ കോട്ടയത്തെ പാലാക്കരി.

പാലാക്കരിയിലേക്ക് ഒരു ട്രിപ്പടിക്കാം..

വെറുതേ അങ്ങ് പാലക്കരി പോയി പൊടിയും തട്ടി വരികയല്ല. മതിയാവോളം കായലിന്റെ സൗന്ദര്യം നുകരാനും, ചൂണ്ടയിടാനും, ഊഞ്ഞാലാടി യാത്ര ആസ്വദിക്കാനുമെല്ലാം വേണ്ടിയുള്ള തുകയാണ് ഈ 200രൂപ!
ഞെട്ടില്ലെങ്കിൽ ഒന്നുകൂടി പറയാം മീൻ കറിയും, ഫ്രൈയും കൂട്ടി ഒന്നാന്തരം ഊണും കൂടി ഈ പാക്കേജിലുണ്ട്, പോരാത്തതിന് ഐസ്ക്രീമും.
മത്സ്യഫെഡിന്റെ വൈക്കം പാലക്കരി അക്വാ ടൂറിസം

ഫാമിലാണ് ചുരുങ്ങിയ ചെലവിൽ ഒരു വന്പൻ ട്രിപ്പ് സഞ്ചാരികളെ കാത്ത് ഒരുങ്ങി നിൽക്കുന്നത്. ഭക്ഷണം ഒന്നു കൂടി ലാവിഷാക്കാൻ കക്കയും , ചെമ്മീനും, കരിമീനും ഉണ്ട്. അധികം പണം നൽകണമെന്ന് മാത്രം. പത്ത് രൂപ നൽകിയാലാണ് ചൂണ്ടയിടാൻ അനുവാദം ലഭിക്കുക. വെറുതേയല്ല ഈ ചൂണ്ടയിടൽ, തുച്ഛമായ തുക നൽകി ഈ മീൻ വീട്ടിൽ കൊണ്ട് പോകുകയും ചെയ്യാം.
—————————————–
ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

—————————————–
ഇനി അതിഷ്ടമായില്ലെങ്കിൽ കായൽ കാറ്റേറ്റ് ഇവിടെയിരിക്കാം, വലയൂഞ്ഞാലിൽ കിടക്കാം. ഫാം മുഴുവനായി കാണാൻ നിരവധി വാച്ച് ടവറുകളും ഉണ്ട്.

palaikari Aqua Tourism center packages
അതും അല്ലെങ്കിൽ പെഡൽ റോ ബോട്ട് സവാരി നടത്താം. രാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറ് മണിവരെയാണ് പാലാക്കരി സഞ്ചാരികൾക്കായി തുറന്ന് കിടക്കുക . palaikari Aqua Tourism centerഉച്ചഭക്ഷണം ഉൾപ്പെടെയുള്ള ഫീസാണ് 200.
അഞ്ച് മുതൽ പന്ത്രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 150രൂപയാണ് പ്രവേശന ഫീസ്. ഇനി വൈകിട്ട് മാത്രം പോകാനാണെങ്കിൽ അതിനും സൗകര്യമുണ്ട്. പണവും ലാഭിക്കാം. വൈകിട്ട് മൂന്ന് മുതൽ ആറ് മണിവരെ ഫാമിൽ ചെലവഴിക്കാൻ 50രൂപ മതി. മേൽപ്പറഞ്ഞ പ്രായത്തിലെ കുട്ടികൾക്ക് 25രൂപയാണ് പ്രവേശന നിരക്ക്. ഈ നിരക്കിൽ പ്രവേശിക്കുന്നവർക്ക് ഭക്ഷണം ഇല്ല, പ്രത്യേക ഫീസ് നൽകിയാൽ സ്പീഡ് ബോട്ട് സവാരി ആസ്വദിക്കാം. എങ്ങനെയെത്താമല്ലേ? വൈക്കം- തൃപ്പൂണിത്തുറ റൂട്ടിലാണ് നമ്മുടെ ഈ ബഡ്ജറ്റ് ടൂർ ഡെസ്റ്റിനേഷൻ. വൈക്കത്ത് നിന്ന് ഒന്പത് കിലോമീറ്റർ, തൃപ്പൂണിത്തുറയിൽ നിന്ന് 25കിലോമീറ്റർ അത്ര ദൂരമേയുള്ളൂ ഇങ്ങോട്ടേക്ക്.
കൂടുതൽ ചിത്രങ്ങൾ കണ്ട് നോക്കു…

പ്രവേശനം

രാവിലെ 10 മുതൽ വൈകിട്ട് 6 മണിവരെയാണ് പ്രവേശനം. രാവിലെ എത്തുന്നയാൾക്ക് 6 മണിവരെയും ഫാമിൽ തുടരാം. ഉച്ചഭക്ഷണം ഉൾപ്പെടെ 200 രൂപയാണ് ഫീസ്. പെഡൽ – റോ ബോട്ട് സവാരിയും ഇതിൽ ഉൾപ്പെടുന്നു. കരയോടു ചേർന്ന് ആഴം കുറഞ്ഞ ഭാഗത്താണ് ഇതിനുള്ള ക്രമീകരണം. അഞ്ചിനും 12 നും ഇടയിൽ പ്രായമുള്ളവർക്ക് 150 രൂപയാണ് നിരക്ക്.

വൈകീട്ട് മൂന്നു മുതല്‍ ആറു മണിവരെ ഫാമിൽ സമയം ചിലവഴിക്കാൻ 50 രൂപ മതിയാവും. ഈ സമയം അഞ്ചിനും 12 നും ഇടയിൽ
ഉച്ചയൂണ് ഉൾപ്പെടെ 200 രൂപയ്ക്ക് കായൽ സൗന്ദര്യം ആസ്വദിക്കാം; വെൽക്കം ടു പാലാക്കരി – വിഡിയോ

എങ്ങനെ എത്താം

വൈക്കം–തൃപ്പൂണിത്തുറ റൂട്ടിൽ കാട്ടിക്കുന്നിലാണ് പാലാക്കരി അക്വാ ടൂറിസം ഫാം. വൈക്കത്തു നിന്ന് 9 കിലോ മീറ്ററും തൃപ്പൂണിത്തുറയിൽ നിന്ന് 25 കിലോ മീറ്ററും സഞ്ചരിച്ചാൽ ഫാമിലെത്താം.

Details and online booking – http://www.aquatourismbymatsyafed.com/
Contact details – +91 9400993314

Palaikari Aqua Tourism center | 200 rupees traval place | A place to go when you have only 200 rupees

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤