Do You Know

ഇത് ഓഗി എന്ന ‘സൂപ്പർ കൂൾ’ ടാറ്റു മുത്തശ്ശി; ലോകത്തെ പരമ്പരാഗത പച്ചകുത്തലിന്റെ അവസാനത്തെ കണ്ണി!

ഇത് ഓഗി എന്ന ‘സൂപ്പർ കൂൾ’ ടാറ്റു മുത്തശ്ശി; ലോകത്തെ പരമ്പരാഗത പച്ചകുത്തലിന്റെ അവസാനത്തെ കണ്ണി! October 1, 2017

നമ്മുടെ നാട്ടിലെ മുത്തശ്ശിമാരെ പോലെ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെല്ലാം മുഖത്തും, തൊലിപ്പുറമയും കാണുന്നുണ്ടെങ്കിലും, ഈ ചുറുചുറുക്കിനും ‘സൂപ്പർ കൂൾ’ ലുക്കിനും മുന്നിൽ യുവത്വം വരെ നാണിച്ച് പുകും !! ഇതാണ് ഫാങ് ഓഡ് ഓഗി എന്ന ടാറ്റു മുത്തശ്ശി. [oldest tattoo artist]

whang od oggayഫിലിപ്പീൻസിൽ മാത്രം കണ്ടുവരുന്ന പരമ്പരാഗത പച്ചകുത്തൽ കലിംഗ മംബബതോക് [kalinga tattoos] എന്ന ടാറ്റു ചെയ്യാൻ അറിയാവുന്ന ലോകത്തെ അവസാനത്തെയാളാണ് ഓഗി.

തൊഴിൽ പച്ചകുത്തൽ ആയതുകൊണ്ട് തന്നെ ഇവരുടെ ദേഹത്ത് നിറയെ പച്ചകുത്തൽ കാണാം.
ഓഗിയുടെ ദേഹത്ത് മാത്രമല്ല ഈ പ്രദേശത്തെ മിക്കവരുടെയും ദേഹത്ത് പച്ചകുത്തൽ കാണും.

എന്താണ് കലിംഗ മംബബതോക് ടാറ്റു ?

kalinga tattoosമറ്റു ടാറ്റുകളിൽ നിന്നും വ്യത്യസ്തമായി പരമ്പരാഗത രീതിയിലാണ് ഈ പച്ചകുത്തൽ. കലിംഗ സംസ്‌കാര പ്രകാരമാണ് ഈ പച്ചകുത്തൽ. സൂട്ടും, വെള്ളവും ഉപയോഗിച്ചാണ് പച്ചകുത്താനുള്ള മഷി ഉണ്ടാക്കുന്നത്. ശേഷം സൂചി പോലുള്ള ഗ്ലാസ് ഉപയോഗിച്ച് ഈ മഷി തോലിയിലേക്ക് തേച്ചാണ് ടാറ്റു ചെയ്യുന്നത്. എന്നാൽ മെഷീൻ ഉപയോഗിച്ച് പച്ചകുത്തുന്നതിലും വേദനയാണ് ഇത്തരത്തിലുള്ള പച്ചകുത്തൽ.

പഴുതാരയെയാണ് സാധാരണായി ഇവർ പച്ചകുത്തുന്നത്. ഇവരുടെ സമുദായപ്രകാരം പഴുതാരയെ സുരക്ഷിതത്വത്തിന്റെയും മാഗനിർദ്ദേശത്തിന്റെയും ചിഹ്നമായി കാണുന്നു.

അന്തരാഷ്ട്ര തലത്തിലും നമ്പർ വൺ !!

2012 ൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ ദട്തുതാൻ ടാറ്റു എക്‌സ്‌പോയിൽ ഓഗിയെ അവതരിപ്പിച്ചിരുന്നു.
കൂടാതെ നിരവധി ദേശീയ അന്തർദേശീയ മാധ്യമങ്ങളും ഇവരെതേടി എത്തിയിട്ടുണ്ട്.
കാനഡയിലെ റോയൽ ഒന്റാറിയോ മ്യൂസിയത്തിലും ഓഗിയുടെ ചിത്രമുണ്ട്.

പരമ്പരാഗത പച്ചകുത്തലിന്റെ അവസാനകണ്ണി… [oldest tattoo artist]

ഓഗിയുടെ അവസാനത്തോടെ ഈ സവിശേഷ പരമ്പരാഗത പച്ചകുത്തലും ലോകത്ത് നിന്ന് അന്യമാകും. ഇവരുടെ സമുദായ നിയമപ്രകാരം കുടുംബത്തിലെ പിൻതലമുറക്കാർക്ക് മാത്രമേ ടാറ്റു വിദ്യ പറഞ്ഞുകൊടുക്കാൻ പാടുള്ളു. ഓഗിക്ക് മക്കളോ പിൻതലമുറക്കാരോ ഇല്ലാത്തത് കൊണ്ട് ഈ ടാറ്റു വിദ്യ അന്യംനിന്നുപോകുകയാണ്.

A post shared by Arivukal (@arivukal) on

പതിനെട്ടാം നൂറ്റാണ്ട് മുതൽ തന്നെ ലോകത്ത് പച്ചകുത്തൽ നിലനിന്നിരുന്നു. 97 കാരിയായ ഓഗി ഇന്നും തന്നെ തേടിയെത്തുന്നവർക്ക് പച്ചകുത്തി കൊടുക്കാറുണ്ട്, അതേ ആവേശത്തോടെയും ഉത്സാഹത്തോടെയും !! പച്ചകുത്താൻ ആഗ്രഹമുള്ളവർ ടാറ്റു മുത്തശ്ശിയുടെ അടുത്തേക്ക് വണ്ടികയറിക്കോളൂ…

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ.

oldest tattoo artist, Whang-od ,Oggay ,fang od tattoo, kalinga tattoos
kalinga tattoo meanings, grace palicas, whang od documentary buscalan, tinglayan, kalinga, philippines, whang od age

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤