FACTS

30 ഗ്രാമിൽ ഒരു ഫോൺ വിസ്മയം – ലോകത്തിലെ ഏറ്റവും ചെറിയ ഫോൺ

30 ഗ്രാമിൽ ഒരു ഫോൺ വിസ്മയം – ലോകത്തിലെ ഏറ്റവും ചെറിയ ഫോൺ August 27, 2017
Nano Phone

ഇത് ഒരു നാനോയുഗമാണ്. നാനോ ടെക്നോളജിയുടെ യുഗം! ഒരു മീറ്ററിന്റെ നൂറുകോടിയിൽ ഒരംശം ആണ് ഒരു നാനോ. കുള്ളൻ എന്ന് അർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് നാനോയുടം ഉത്ഭവം.

ലോകമെങ്ങും നാനോ ടെക്നോളജിയുടെ അതി ബൃഹത്തായ ഗുണഫലങ്ങൾ അനുഭവിച്ച വരുന്ന അവസരത്തിലാണ് സാധാരണക്കാരുടെ ജീവിതത്തിലേക്ക് നാനോ എന്ന പേരിൽ ടാറ്റയുടെ കാറെത്തുന്നത്. ഒരു ലക്ഷം രൂപയ്ക്ക് കാറ് എന്നത് ചിന്തിക്കാൻ പറ്റാത്ത അവസരത്തിലാണ് ടാറ്റ ഇന്ത്യയുടെ നിരത്തുകളിൽ ചീറീ പാഞ്ഞ് നടന്നത്. ഇപ്പോഴും അത് തുടരുന്നു. ഈ കൂട്ടത്തിലേക്ക് നാനോ എന്ന അവകാശവാദവുമായി മറ്റൊന്ന് കൂടി എത്തിയിരിക്കുകയാണ്.
nanophoneമറ്റൊന്നുമല്ല,ഇന്നത്തെ നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഒഴിവാക്കാനാകാത്ത ഫോൺ തന്നെയാണ് നാനോ രൂപത്തിൽ എത്തിയിരിക്കുന്നത്.  നാനോ മൊബൈൽ ഫോൺ എന്ന് വിളിക്കാവുന്ന ഒരു മൊബൈൽ ഫോണാണ്  വിപണിയിലെ പുതിയ അതിഥി.
ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ഫോണാണിതെന്നാണ് കന്പനിയുടെ അവകാശ വാദം. സ്മാർട് ഫീച്ചേഴ്സ് ആവശ്യമില്ലാത്ത സാധാരണക്കാരെ ഉദ്ദേശിച്ചാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

Elari-Nanophone-C-Worlds-Lightest-Phone-Launched-In-India30ഗ്രാമാണ് ഈ ഇത്തിരി കുഞ്ഞൻ ഫോണിന്റെ ഭാരം. ഒരു ക്രെഡിറ്റ് കാർഡിന്റെ വലിപ്പമുള്ള ഫോൺ സിൽവർ, റോസ് ഗോൾഡ്, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറ വ്യതിയാനങ്ങളിൽ ലഭ്യമാണ്. ചെറിയ ഹാൻഡ്സെറ്റ് സ്റ്റൈലിഷ്, ആന്റി-സ്മാർട്ട്, അൽ-കോംപാക്റ്റ് മൊബൈൽ ഫോൺ ആണെന്നും കമ്പനി അവകാശപ്പെടുന്നു.

യെർഹ ഡോട്ട് കോം എന്ന ഇ കോമേഴ്സ് സൈറ്റിലാണ് ഈ ഫോൺ ലഭ്യമാകുക. ഇലാരി നാനോ  ഫോൺ സി എന്നാണ് ഈ ഫോണിൻറെ പേര്. 3,940 രൂപയാണ് ഫോണിന്റെ വില.

ഫോണിന്റെ ഫീച്ചേഴ്സ്

ഫോൺ നാനോ ആണെങ്കിലും ഫോണിന്റെ ഫീച്ചേഴ്സ് അതി വിശാലമാണ്. രണ്ട് നാനോ സിം കാർഡ് ഉപയോഗിക്കാവുന്ന ഈ ഫോണിന് ഒരിഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് ഉള്ളത്. സ്ക്രീൻ സൈസ് 128X96 പിക്സലാണ്.  ആർടിഒഎസിൽ പ്രവർത്തിക്കുന്ന നാനോഫോൺ സിയിൽ മീഡിയടെക് എംടി6261ഡി പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്.  32 എംബി റാമും, 32എം സംഭരണ ശേഷിയുമുണ്ട്.   32  ജിബി മൈക്രെ എസ്ഡി കാർഡും ഇതിൽ ഉപയോഗിക്കാം. എംപിത്രി പ്ലയർ, എഫ് എം റേഡിയോ, വോയിസ് റെക്കോർഡിംഗ്, ഫോൺ റെക്കോർഡിംഗ്, ബ്ലൂ ടൂത്ത് എന്നിവയും ഉണ്ട്. 289 ന്റെ ബാറ്ററി, നാല് മണിക്കൂർ സംസാര സമയവും, നാല് ദിവസത്തെ സ്റ്റാന്റ് ബൈയും നൽകും. മൈക്രോ യുഎസ്ബി പോർട്ട്, 3.5എംഎം ഓഡിയോ ജാക്ക് എന്നിവയും ഈ കുഞ്ഞൻ ഫോണിലുണ്ട്.

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤