Do You Know

ഇതാണ് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഐസ്‌ക്രീം !! വില എത്രയെന്നോ ?

ഇതാണ് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഐസ്‌ക്രീം !! വില എത്രയെന്നോ ? December 22, 2017
most expensive ice cream

സ്വർണം ചേർത്തൊരു ഐസ്‌ക്രീമിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? പറയുന്നത് സ്വർണ നിറത്തെ കുറിച്ചല്ല യഥാർത്ഥ 24 കാരറ്റ് തനിതങ്കത്തെ കുറിച്ചാണ് !! അത്തരം ഒരു ഐസ്‌ക്രീം ഉണ്ടാക്കി ലോകശ്രദ്ധ പിടിച്ചിരിക്കുകയാണ് ഹ്യൂബർ ആന്റ് ഹോളി എന്ന കഫെ.

ഹൈദരാബാദിൽ പ്രവർത്തിക്കുന്ന കഫെയാണ് ഹൂബർ ആന്റ് ഹോളി. ഇവർ ഉണ്ടാക്കുന്ന ഈ ഐസ്‌ക്രീം തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഐസ്‌ക്രീമും. ആയിരം രൂപയാണ് ഈ ഐസ്‌ക്രീമിന്റെ വില.[Most expensive ice cream in Indai]
ഐസ്‌ക്രീം കോണിന്റെ അരികിൽ സ്വർണ മുത്തുകൾ പതിപ്പിച്ചുകൊണ്ടാണ് ഐസ്‌ക്രീം നിർമ്മാണത്തിന് തുടക്കം കുറിക്കുന്നത്. ശേഷം കോണിനകത്തേക്ക് ഗൂയി ചോക്ലേറ്റ് ബ്രൗണിയും, കാരമലൈസ്ഡ് ആൽമണ്ടും, പാരലൈനും, റോഷർ ബോൾസും ഇടുന്നു.
ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ


ശേഷം ഇതിലേക്ക് ചൂട് ഫഡ്ജും ഒഴിച്ച ശേഷം ബെൽജിയം ചോക്ലേറ്റ്, 2 ചോക്ലേറ്റ് ബോളുകൾ എന്നിവ വച്ച് കോൺ നിറയ്ക്കുന്നു. ശേഷം ഗോൾഡൻ ചോക്ലേറ്റ് ഐസ്‌ക്രീം ഉപയോഗിച്ച് കോൺ സീൽ ചെയ്യുന്നു. ഇതിന് മുകളിലേക്കാണ് 24 കാരറ്റ് സ്വർണത്തിന്റെ ഫോയിൽ ഇടുന്നത്.
ദിവസേന നിരവധി പേരാണ് ഈ ഐസ്‌ക്രീം ഒരു നോക്ക് കാണാനും രുചിക്കാനുമായി ഹൂബർ ആന്റ് ഹോളിയിൽ എത്തിച്ചേരുന്നത്.
Most expensive ice cream | costly ice cream | India | gold ice cream hyderabad

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤