Do You Know

ഈ വിചിത്ര പരീക്ഷണങ്ങൾ ഒരുകാലത്ത് മനുഷ്യനിൽ പ്രയോഗിച്ചിരുന്നുവെന്ന് വിശ്വസിക്കാനകുമോ ?

ഈ വിചിത്ര പരീക്ഷണങ്ങൾ ഒരുകാലത്ത് മനുഷ്യനിൽ പ്രയോഗിച്ചിരുന്നുവെന്ന് വിശ്വസിക്കാനകുമോ ? February 24, 2018
most cruel experiments

നാസി ഭരണകാലത്ത് നിരവധി ക്രൂര പരീക്ഷണങ്ങൾക്കുപാത്രമായിട്ടുണ്ട് നിരവധി മനുഷ്യർ. ഇരട്ടക്കുട്ടികളെ പരസ്പരം തുന്നിച്ചേർക്കൽ, മസ്റ്റാർഡ് ഗ്യാസ് പരീക്ഷണം, കടൽ വെള്ളം കുടിപ്പിച്ച് പരീക്ഷണം എന്നിങ്ങനെ നുമക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു ാെരു കാലത്ത് മനുഷ്യനിൽ പരീക്ഷിച്ച പരീക്ഷണങ്ങൾ.

തടവുപുള്ളികൾ, കുട്ടികൾ, ഗർഭിണികൾ, അടിമകൾ എന്നിവരിലായിരുന്നു പരീക്ഷണങ്ങൾ കൂടുതലും നടത്തിയിരുന്നത്. ആ കറുത്ത ചരിത്രത്തെ ഇന്നും ഞെട്ടലോടെയല്ലാതെ മനുഷ്യന് ഓർക്കാൻ സാധിക്കില്ല.

ഇതാണ് ലോകത്തെ ഞെട്ടിച്ച 5 ക്രൂര പരീക്ഷണങ്ങൾ :

1. മസ്റ്റാർഡ് ഗ്യാസ് പരീക്ഷണം

രണ്ടാം ലോക മഹായുദ്ധകാലത്ത് യുഎസും ബ്രിട്ടനും ശത്രുക്കൾ തങ്ങളിൽ വിഷവാതകം ഉപയോഗിക്കുമോ എന്ന് ഭയന്നിരുന്നു. അതുകൊണ്ടുതന്നെ അവരുടെ സുരക്ഷാ കവചവും മാസ്‌കുകളുമെല്ലാം പരീക്ഷിക്കാനായി യുവ നാവികരെയാണ് ഉപയോഗിച്ചിരുന്നത്. പരീക്ഷണം യുദ്ധകാലാവധി കുറക്കാൻ സഹായിക്കുമെന്ന് പറഞ്ഞാണ് നാവികരെ ഇതിലേക്ക് എത്തിച്ചത്.

പരീക്ഷണത്തിനായി മസ്റ്റാർഡ് ഗ്യാസാണ് അവർ ഉപയോഗിച്ചത്. ശരീരം കരിച്ചുകളയാൻ തക്ക ശേഷിയുള്ളവയായിരുന്നു അത്. ഇത് പരീക്ഷിച്ചവരെല്ലാം ഗുരുതരാവസ്ഥയിലായി. എന്നാൽ നാവിക സേന ഈ പാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായില്ല.

2. ഗർഭിണിയിലെ റേഡിയോ ആക്ടീവ് പരീക്ഷണം


രണ്ടാം ലോക മഹായുദ്ധകാലത്ത് റേഡിയോ ആക്ടിവിറ്റിയെ കുറിച്ചും രാസായുധ യുദ്ധത്തെ കുറിച്ചും ചർച്ചകൾ നടക്കുന്ന സമയത്ത് റേഡിയോ ആക്ടിവിറ്റി പരീക്ഷിക്കാനായി 829 ഗർഭിണികളിൽ അമേരിക്ക റേഡിയോ ആക്ടീവ് ഭക്ഷ്യവസ്തുക്കൾ നൽകി. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനായുള്ള ‘എനർജി ഡ്രിങ്ക്’ എന്ന പേരിലായിരുന്നു അമ്മമാർക്ക് ഇത് നൽകിയത്.
ഇത് മൂലം കുഞ്ഞുങ്ങൾ ലുക്കീമിയാൽ മരിക്കുകയും ഇത് കഴിച്ച അമ്മമാരുടെ ശരീരത്ത് ക്ഷതങ്ങളൊക്കെ രൂപപ്പെടുകയും ക്യാൻസർ വരികയും ചെയ്തു.

3. യൂണിറ്റ് 731

ഒരു പക്ഷേ ഏറ്റവും ക്രൂരമായ പരീക്ഷണം ഇതായിരുന്നിരിക്കാം. രക്തം വാർന്ന് പോകൽ, ബാക്ടീരിയ ആയുധമാക്കിക്കൊണ്ടുള്ള യുദ്ധം, ആയുധ പരീക്ഷണം എന്നിവയ്ക്കായി ആൺ-പെൺ വ്യത്യാസം ഇല്ലാതെ എന്തിനേറെ ഗർഭിണികളെയും കുഞ്ഞുങ്ങളെയും വരെ അവർ പരീക്ഷണത്തിനായി ഉപയോഗിച്ചു. ജീവനോടെ തന്നെ മനുഷ്യശരീരത്തുനിന്നും അവയവങ്ങൾ മുറിച്ചുമാറ്റിയായിരുന്നു ഈ പരീക്ഷണം. ചിലരുടെ വയർ മുറിച്ചുമാറ്റി അന്നനാളം കുടലുകളുമായി നേരിട്ട് ബന്ധിപ്പിച്ചു. പലരും ഈ പരീക്ഷണത്തിനിടെ ഇഞ്ചിഞ്ചായി അതിദാരുമമായാണ് മരിച്ചത്.

4. ടസ്‌കഗീ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം

1932 ൽ ടസ്‌കഗീ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് യുഎസ് ആരോഗ്യ വിഭാഗം ഒരു പരീക്ഷണം നടത്തി. സിഫിലസ് ചികിത്സിച്ചില്ലെങ്കിൽ സംഭവിക്കുന്നതെന്തെന്ന് അറിയാൻ. 600 പേരിൽ 399 പേർക്കും അന്ന് സിഫിലസ് ഉണ്ടായിരുന്നു. എന്നാൽ ഇവരോട് രോഗവിവരത്തെ കുറിച്ച് പറയാതെ തങ്ങളുടെ പഠനത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. പഠനത്തിനായി വരാൻ സൗജന്യ ഭക്ഷണം വരെ അവർ നൽകി. 1971 ൽ സിഫിലസിനായുള്ള മരുന്ന് കണ്ടുപിടിച്ചിട്ടും അവർ തങ്ങളുടെ പരീക്ഷണം നിർത്താൻ കൂട്ടാക്കിയില്ല. യുഎസ് വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമായാണ് ചരിത്രകാരന്മാർ സംബവത്തെ വിലയിരുത്തുന്നത്.

5. മോൺസ്റ്റർ സ്റ്റഡി

22 അനാഥ കുട്ടികളിലായിരുന്നു ഈ പരീക്ഷണം. 1939 ൽ കുട്ടികളെ രണ്ടായി തരം തിരിച്ചു. ഇതിൽ ഗ്രൂപ്പ് എ വിഭാഗത്തിന് പോസിറ്റീവ് സ്പീച്ച് തെറാപ്പിയും ഗ്രൂപ്പ് ബി വിഭാഗത്തിന് നെഗറ്റീവ് സ്പീച്ച് തെറാപ്പിയും നൽകി. ഇതിൽ ഗ്രൂപ്പ് ബി വിഭാഗത്തിന് മാനസിക പ്രശ്‌നങ്ങൾ ഉടലെടുക്കുകയും ജീവിതകാലം മുഴുവൻ ഈ കുട്ടികൾക്ക് ശരിയായ സംസാരിക്കാനും കഴിയാതെയായി.

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤