Do You Know

ക്ണാപ്പനെ കൊച്ചാക്കാൻ വരട്ടെ; ആളൊരു യമണ്ടനാ

ക്ണാപ്പനെ കൊച്ചാക്കാൻ വരട്ടെ; ആളൊരു യമണ്ടനാ November 5, 2017
knappan malayalam word origin

ക്ണാപ്പൻ; ഔദ്യോഗികമായി അംഗീകരിക്കാത്ത ഒരു തെറി പ്രയോഗം തന്നെയാണ്.
ഒന്നിനും കൊള്ളാത്ത ശപ്പൻമാരെ, ആർക്കും ഗുണമില്ലാത്തവരെയാണ് നാട്ടിൻപുറങ്ങളിലും മറ്റും ക്ണാപ്പൻ എന്ന് ആധികാരികമായി അഭിസംബോധന ചെയ്യുന്നത്.
നീ തനി ക്ണാപ്പൻ തന്നെ‘,
ആ ക്ണാപ്പനെ കൊണ്ട് ഒന്നിനും കൊള്ളില്ല‘,
എല്ലാ കുടുംബത്തിലും കാണും ഇതുപോലൊരു ക്ണാപ്പൻ‘… ഇങ്ങനെ പോകും ക്ണാപ്പനെ ഒന്ന് വാക്യത്തിൽ പ്രയോഗിച്ചാൽ.kanappan

യഥാർത്ഥത്തിൽ ഈ ക്ണാപ്പൻ എവിടെ നിന്ന് വന്നതാണ് ? എന്തിനാണ് ഒന്നിനും കൊള്ളാത്തവരെ ക്ണാപ്പൻ എന്ന് വിളിക്കുന്നത് ?

ആ അതിന് പിന്നിലുമുണ്ട് ഒരു കഥ.
malayalam

നരവംശശാസ്ത്ര പ്രകാരം ക്ണാപ്പന്റെ ജന്മ ദേശം അങ്ങ് ബ്രിട്ടൺ ആണ്. എന്നാൽ ഈ കഥ നടക്കുന്നത് അങ്ങ് മലബാറിലാണ്. മലബാർ ഭരിച്ചിരുന്ന ‘മഹാനായ’ കളക്ടർ ആയിരുന്നു സർ ആർദർ റൊളൻഡ് (ക്)നാപ്പ് (sir Arthur Rowland Knapp). ഇപ്പോൾ ഏകദേശം ഒരു ധാരണ കിട്ടിക്കാണുമല്ലോ ആ പേരിന്റെ ഉടമയെ കുറിച്ച്. ഒരു കാലത്ത് മലബാർ അടക്കി ഭരിച്ചിരുന്ന നാപ്പിന്റെ പേരിൽനിന്നാണ് ക്ണാപ്പന്റെ ജനനം. എന്നാൽ അത് വെറുതെ അങ്ങ് പിറന്നതല്ല.
സംഗതി രസമാണ്… ഇത്ര വലിയ പദവിയിലിരുന്ന ഒരാളുടെ പര് ഒന്നിനും കൊള്ളാത്തവനെന്ന അർത്ഥത്തിൽ ഉപയോഗിക്കണമെങ്കിൽ ആ മഹാൻ എത്ര വലിയ മഹാനായിരുന്നിരിക്കണമെന്ന് ഊഹിക്കാമല്ലോ…

ഇന്ത്യയെ കുറിച്ചോ ഇന്ത്യൻ സംസാകരത്തെയോ പൈതൃകത്തെയോ കുറിച്ചോ  അറിയാതിരുന്ന നാപ്പ് എടുത്ത എല്ലാ തീരുമാനങ്ങളും ചിത്രീകരിക്കപ്പട്ടത് അബദ്ധ ജഡിലമായാണ്.

ഒന്നിനും കൊള്ളാത്ത കഴിവുകെട്ട അധികാരിയായാണ് മറ്റുള്ളവർക്കിടയിൽ നാപ്പ് ചിത്രീകരിക്കപ്പെട്ടത്.

നാട് കുട്ടിച്ചോറാക്കി, കുളമാക്കി കയ്യിൽകൊടുക്കുമെന്ന് ഉറപ്പായപ്പോൾ നാപ്പിനെ റവന്യൂ ബോർഡ് സെക്രട്ടറിയാക്കി മദ്രാസിലേക്ക് തട്ടി. എന്നാൽ മലയാളികൾ പ്രത്യേകിച്ച് മലബാറുകാർ നാപ്പിനെ മറന്നില്ല.

ചുക്കിനും ചുണ്ണാമ്പിനും കൊള്ളാതെ ജീവിക്കുന്നവരെ ക്ണാപ്പൻ എന്ന് സംബോധന ചെയ്ത് തുടങ്ങി. അത് പിന്നീട് കേരളം മുഴുവൻ ഏറ്റെടുത്തു.

Also read : അറിയില്ലേ ആളൊരു യമണ്ടനാ : ‘യമണ്ടന്‍’ എന്ന വാക്ക് മലയാളത്തില്‍ എത്തിയത് എങ്ങനെ?

ക്ണാപ്പൻ പരിഷാകരങ്ങൾ

ടിപ്പു സുൽത്താൻ മൈസൂർ ഭരിച്ചിരുന്ന കാലത്ത് മലബാർ പ്രദേശത്ത് നികുതി പിരിക്കുന്നതിൽ ചില മാറ്റങ്ങൾ വരുത്തി. ഭൂമിയുടെ അളവിനേക്കാൾ ആദായം അടിസ്ഥാനമാക്കി നികുതി നിശ്ചയിക്കുന്ന സമ്പ്ഗദായം നടപ്പിലാക്കിയത് ടിപ്പു സുൽത്താന്റെ ഭരണകാലത്താണ്. ഇത് കുടിയാന്മാർ ഗുണം ചെയ്‌തെങ്കിലും നാട് ഭരിച്ചിരുന്നവർക്ക് രസിച്ചില്ല. അങ്ങനെയിരിക്കെ ടിപ്പു – ബ്രിട്ടീഷ് യുദ്ധത്തിൽ ടിപ്പു പരാജയപ്പെടുകയും ആ പ്രദേശം ബ്രിട്ടന്റെ അധീനതയിലാകുകയും ചെയ്തു. 1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ടിപ്പുവിൻറെ ഭരണം പോയി.

ഇതോടെ എല്ലാം പഴയപടിയായി. കുടിയാന്മാരുടെ സന്തോഷം പറന്നു പോയി. ജന്മിമാർ വീണ്ടും തലപൊക്കി തുടങ്ങി. ഇത് മലബാർ മേഖലയെ അസ്വസ്ഥമാക്കി. ഇത് കലാപമായി ഉയർന്ന് വരുമെന്ന് ഉറപ്പായതോടെ വിഷയത്തിൽ പഠനം നടത്താൻ നമ്മുടെ നാപ്പിനെ ചുമതലപ്പെടുത്തി.

പഠനം നടത്താൻ വന്ന നാപ്പ് മലബാറിൽ അടിച്ച് പൊളിച്ച് ജീവിച്ച്, ആസ്വദിച്ച് നടന്ന ശേഷം പേരിന് ഒരു റിപ്പോർട്ട് എഴുതിക്കൊടുത്തു. ഒട്ടു പ്രായോഗികമല്ലാത്ത വിഡ്ഡിത്തങ്ങൾ മാത്രം നിറഞ്ഞ ആ റിപ്പോർട്ടിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നു. കലാപം ഉറപ്പായതോടെ ഈസ്റ്റ് ഇന്ത്യ കമ്പനി റിപ്പോർട്ട് പിൻവലിച്ചു.

അതോടെ ഒന്നിനും കൊള്ളാത്ത എന്ന അർത്ഥത്തിൽ തുഗ്ലക് പരിഷ്‌കരണം പോലെ അവരുടെ ഇടയിൽ ക്ണാപ്പ് പരിഷ്‌കരണം എന്ന വാക്കും ഇടം പിടിച്ചു.

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

knappan malayalam word origin, meaning of knappan

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤