Do You Know FACTS Tech

കീബോർഡിലെ കീകൾ പ്രത്യേക ക്രമത്തിൽ ക്രമീകരിച്ചതിന് പിന്നിലെ രഹസ്യം

കീബോർഡിലെ കീകൾ പ്രത്യേക ക്രമത്തിൽ ക്രമീകരിച്ചതിന് പിന്നിലെ രഹസ്യം December 30, 2017
keyboard not arranged alphabetical order

മൊബൈലിൽ വാട്ട്സ് ആപ്പ് ചാറ്റ് ചെയ്യുമ്പോഴും ഓഫീസ് ആവശ്യങ്ങൾക്കും ഇമെയിൽ അയക്കാനും ഫേസ്ബുക്കിൽ സുഹൃത്തുക്കളുമായി സംവദിക്കാനും ഇങ്ങനെ ഇവയ്ക്കെല്ലാം കീബോർഡിന്റെ പ്രയോഗം വേണം. കീബോർഡിലെ അക്ഷരങ്ങൾ ഒരു പ്രത്യേക ക്രമത്തിൽ ആണ് സജ്ജീകരിച്ചിരിക്കുന്നത് എന്നത് നിങ്ങൾക്ക് അറിയാവുന്ന ഒരു കാര്യമാണ്.  കീകൾ ‘QWERT..’ എന്ന ഒരു പ്രത്യേക അക്ഷരക്രമത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ഇതെന്താ ഇങ്ങനെ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവും; ഇതിന് ഒരു പ്രത്യേക കാരണമുണ്ട്! ഈ പുതിയ അറിവ് നിങ്ങളുമായി പങ്കു വെക്കുന്നു. [keyboard not arranged alphabetical order]

പണ്ടുണ്ടായിരുന്ന ടൈപ്പ്‌റൈറ്റർ ഡിസൈൻ തന്നെയാണ് ഇന്നത്തെ കീബോർഡിലും ഉപയോഗിക്കുന്നത്

കമ്പ്യൂട്ടർ ആദ്യം ഉപയോഗിച്ചിരുന്നതു  അധികവും ഓഫീസ് കാര്യങ്ങൾക്കാണ്‌. ഓഫീസ് രേഖകൾ കമ്പ്യൂട്ടറിൽ സൂക്ഷിക്കുവാനും, പ്രിന്റ് എടുക്കുവാനും ഒക്കെ. അതുകൊണ്ട് അന്ന് ടൈപ്പ് കഴിഞ്ഞവർക്ക് DTP ഓപ്പറേറ്റർ എന്നൊരു കമ്പ്യൂട്ടർ തസ്തികതന്നെ ഉണ്ടായിരുന്നു. ഇന്നിപ്പോൾ ആരും ടൈപ്പ്‌റൈറ്റർ പോയി പഠിച്ചു അല്ല കമ്പ്യൂട്ടർ ചെയ്യുന്നത്. പണ്ട് ഓഫീസ് ജോലിക്ക് കയറണമെങ്കിൽ ടൈപ്പ് പഠിക്കുന്നത് അത്യാവശ്യം ആയിരുന്നു. അങ്ങനെ കമ്പ്യൂട്ടർ വന്നപ്പോൾ അന്നത്തെ ടൈപ്പ്‌റൈറ്റർ കീബോർഡ് നിരതന്നെ പിൻതുടരേണ്ടി വന്നു.
ഇനി എന്തുകൊണ്ടാണ് ടൈപ്പ്രൈറ്ററിലെ കീബോർഡ് ഇങ്ങനൊരു രീതിയിൽ വന്നത് എന്ന് നോക്കാം.


എന്തുകൊണ്ടാണ് ടൈപ്പ്രൈറ്ററിലെ കീബോർഡ് QWERT രീതിയിൽ വന്നത്?

ആദ്യം ടൈപ്‌റൈറ്ററിലെ കീ കൾ ABCD  മുതൽ 13  അക്ഷരങ്ങൾ ആദ്യ നിരയിലും, NOPQ മുതൽ 13  അക്ഷരങ്ങൾ അടുത്ത നിരയിലും ആയി 2  വരി ആയിരുന്നു ഉണ്ടായിരുന്നത്.  പക്ഷേ അതിലെ കുഴപ്പം എന്താണെന്നുവച്ചാൽ.. ഇഗ്ളീഷ് വാക്കുകളിൽ അധികം ഉപയോഗിക്കുന്ന TH , ST പോലുള്ള അടുത്തടുത്തായി ടൈപ്പ് ചയ്യേണ്ട അക്ഷരങ്ങൾ വരുബോൾ T പ്രസ്സ് ചെയ്തു ഉടനെ തൊട്ടു താഴെയുള്ള H  പ്രസ് ചെയ്യുമ്പോൾ  ടൈപ്പ്‌റൈറ്ററിലെ കീകൾ  കൂട്ടി ഇടിച്ചു ജാം ആവും. അതുപോലെ S  കഴിഞ്ഞു ഉടനെ T  പ്രസ്സ് ചെയ്യുമ്പോഴും.
————
ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

———–
കീബോർഡിലെ അടുത്തടുത്തുള്ള കീകൾ തുടരെ പ്രസ്സ് ചെയ്യുമ്പോൾ ടൈപ്പ്‌റൈറ്ററിൽ എപ്പോഴും ഈ പ്രോബ്ലം ഉണ്ടാവും. അതിനാൽ അടുത്തടുത്തായി ടൈപ്പ് ചെയ്യേണ്ടി വരുന്ന കീകൾ തമ്മിൽ പരമാവധി അകലം പാലിക്കുവാൻ  ആണ് കീബോർഡിനു ഇന്നത്തെ രീതിയിലുള്ള QWERT നിര വന്നത്.
കൂടാതെ അധികം ആവശ്യമില്ലാത്തെ  Z, X പോലുള്ള കീകൾ വിരൽ എത്താൻ ബുദ്ധിമുട്ടുള്ള ഇടത്തേക്ക് മാറ്റുകയും, കൂടുതൽ ഉപയോഗമുള്ളവ വിരലിനു എളുപ്പം എത്താൻ പാകമുള്ളിടത്തു വയ്ക്കുകയും ചെയ്തു.

why keyboard is qwerty | why keyboard is not arranged alphabetically in english | keyboard not arranged alphabetical order

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤