Do You Know FACTS

കത്തുണ്ടേ കത്ത്; ഇന്ത്യയിലെ തപാൽ മുത്തശ്ശിയെ കുറിച്ച് ചിലതെല്ലാം

കത്തുണ്ടേ കത്ത്; ഇന്ത്യയിലെ തപാൽ മുത്തശ്ശിയെ കുറിച്ച് ചിലതെല്ലാം October 11, 2017
indian post service

മണിയോർഡറുകളും കെട്ടുകണക്കിന് ഇൻലന്റുകളും പോസ്റ്റ് കാർഡുകളുമെല്ലാം കുമിഞ്ഞ് കൂടിയിരുന്ന ഒരു പ്രതാപ കാലമുണ്ടായിരുന്നു നമ്മുടെ പോസ്റ്റൽ സർവ്വീസിന്. എന്നാൽ കത്തുകൾക്ക് പകരം ഇന്ന് പോസ്റ്റ് മാൻ/ വുമൺ കൊണ്ടുവരുന്നത് പരീക്ഷാ മുന്നറിയിപ്പുകളും ഫോൺബില്ലുമൊക്കെയാണ്.

തപാലുകളെ കുറിച്ച് പറഞ്ഞ് തുടങ്ങുമ്പോൾ ആദ്യം അങ്ങ് ബാബിലോണിയ വരെ പോകേണ്ടി വരും. പാപ്പിറസും പത്രത്താളുകളുമെല്ലാം പിറവിയെടുത്ത ബാബിലോണിയയിൽ തന്നെയാണ് തപാലിന്റെയും ഉത്ഭവം എന്നാണ് കരുതുന്നത്. കളിമണ്ണുകൊണ്ടുണ്ടാക്കിയ പലകകളിൽ സന്ദേശങ്ങളെഴുതി ദൂതർ വഴി എത്തിക്കുന്ന ആദ്യ തപാൽ രൂപം കണ്ടെത്തിയത് അവിടെ നിന്നാണ്. പിന്നീട് പാപ്പിറസും മറ്റും കണ്ടെത്തിയതോടെ എഴുത്തുകുത്തുകൾ അതിലാക്കി.

നല്ല പട്ട് തുണയിൽ സന്ദേശങ്ങളെഴുതി ദൂദർ വശം അയക്കുന്നത് രാജക്കൻമാരുടെ പതിവായിരുന്നു. ഓരോ രാജാവിനും തന്റേതായ അടയാളങ്ങളുണ്ട്. ഈ സന്ദേശം അയക്കുന്നത് താനാണെന്നുള്ള ഉറപ്പിനായി അവർ മുദ്ര വയ്ക്കുമായിരുന്നു.
Post-Office-Trimulgherry

ഇന്ത്യയിൽ കല്ലിലും ഇലയിലും കത്തുകളെഴുതി അയക്കുന്ന സമ്പ്രദായം പ്രാചീന കാലം മുതൽ നിലവിലുണ്ടായിരുന്നു. പെരുമ്പറ, നമ്പോറ, ഡമാരം തുടങ്ങിയ വിവധ വാദ്യോപകരണങ്ങളിൽ ശബ്ദമുണ്ടാക്കി ആളുകളുടെ ശ്രദ്ധ ക്ഷണിച്ചും സന്ദേശങ്ങൾ ഉറക്കെ വായിച്ചും രാജക്കൻമാരുടെ ശാസനങ്ങൾ വിവിധ ഇടങ്ങളിൽ കല്ലിൽ കൊത്തി വച്ചും ജനങ്ങളെ അറിയിക്കുന്ന രീതി ഏറെ കാലം ഉപയോഗിച്ച് പോന്നിരുന്നു.

പ്രാവുകളെ പരിശീലിപ്പിച്ച് സന്ദേശമടങ്ങുന്ന കുറിപ്പ് കാലിൽ കെട്ടിവച്ച് വിവിധ ദിക്കുകൡലേക്ക് അവയെ പറത്തുന്ന രീതിയും നിലവിലുണ്ടായിരുന്നു. അക്ബർ ചക്രവർത്തിയുടെ കാലത്ത് തപാൽ സർവ്വീസ് നിലനിന്നിരുന്നുവെന്ന് ചരിത്രം പറയുന്നുണ്ട്.

അഞ്ചലോട്ടക്കാർ

കേരളത്തിലും ആദ്യ കാലങ്ങളിൽ സമാന്തര തപാൽ സർവ്വീസുകൾ ഉണ്ടായിരുന്നു. അഞ്ചൽ എന്ന പേര് ചിലരെങ്കിലും കേട്ടുകാണും. ഇല്ലെങ്കിൽ അഞ്ചലോട്ടക്കാരനെന്നെങ്കിലും കേൾക്കാതിരിക്കില്ല. തിരുവിതാംകൂർ രാമവർമ്മ മഹാരാജാവാണ് നിലവിലുണ്ടായിരുന്ന സന്ദേശവാഹക സംവിധാനത്തിന് പരിഷാകാരങ്ങൾ വരുത്തിയത്. അന്നത്തെ ദിവാനായിരുന്ന കേണൽ മൺറോ ഇതിന് അഞ്ചൽ എന്ന് പേരുമിട്ടു. സന്ദേശങ്ങൾ അടങ്ങിയ കത്തുകലെ അഞ്ചൽ എന്നും വാഹകരെ അഞ്ചൽ ഓട്ടക്കാരെന്നും വിളിച്ച് പോന്നു.angel ottakaran

ദേവദൂതൻ, സന്ദേശ വാഹകൻ എന്നെല്ലാമാണ് അഞ്ചലോട്ടക്കാരൻ എന്നതിന് അർത്ഥം. അഞ്ചലുമായി ഓടുന്ന കാക്കിക്കുപ്പായക്കാരന്റെ കയ്യിലൊരു അഞ്ചൽ കുന്തവുമുണ്ടാകും. നാലുമണികൾ കെട്ടിവച്ചതായിരുന്നു ഈ കുന്തം. അഞ്ചൽ കുന്തത്തിന്റെ ശബ്ദം കേട്ടാലറിയാം കത്തുമായി ആ കാക്കിക്കുപ്പായകാരൻ വരുന്നുണ്ടെന്ന്. അഞ്ചലോട്ടക്കാരന്റെ കർത്തവ്യം മുടക്കുന്നത് അന്ന് ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു.

ആദ്യ കാലങ്ങളിൽ അഞ്ചൽ സംവിധാനം രാജാക്കൻമാർക്കും പ്രമാണിമാണിമാർക്കും മാത്രമാണ് ലഭിച്ചിരുന്നതെങ്കിൽ 1860 ഓടെ അഞ്ചൽ സംവിധാനം തിരുവിതാംകൂറിൽ നാട്ടുകാർക്കും ലഭ്യമാക്കി. 1866 ൽ സേവനത്തിന് റജിസ്‌ട്രേഷൻ നിലവിൽ വന്നു.

ഇന്ത്യൻ തപാൽ ശൃംഖല

1766ലാണ് ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വരുന്നത്. ബ്രിട്ടീഷ് ഇന്ത്യയുടെ സ്ഥാപകരിലൊരാളായ ലോർഡ് റോബർട്ടിന്റെ കാലത്തായിരുന്നു ഇന്ത്യയിൽ തപാൽ സർവ്വീസിന്റെ ജനനം. ഇന്ത്യയിലെ ഏറ്റവും പുരാതന പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ പോസ്റ്റ് എന്ന് പറയേണ്ടതില്ലല്ലോ. 1766ൽ തപാൽ സംവിധാനം വന്നെങ്കിലും പിന്നെയും എട്ട് വർഷം കഴിഞ്ഞ് 1774 ൽ ആണ് ആദ്യത്തെ ജനറൽ പോസ്റ്റ് ഓഫീസ് സ്ഥാപിക്കുന്നത്.
indian post office

അഞ്ചൽ ഓട്ടക്കാരന്റെ തന്നെ പുതുക്കിയ രൂപമാണ് കാക്കി വസ്ത്രം ധരിച്ചെത്തുന്ന പോസ്റ്റ് മാനും പോസ്റ്റ് വുമണും. ആദ്യ കാലങ്ങളിൽ കുതിര വണ്ടിയും കാളവണ്ടിയുമെല്ലാം തപാൽ സർവ്വീസിന് ഉപയോഗിച്ചിരുന്നു. ടാക്ഗാഡി എന്നാണ് ഈ ആവശ്യത്തിന് ഉപയോഗിച്ചിരുന്ന കുതിര വണ്ടികൾ അറിയപ്പെട്ടിരുന്നത്. 2000വരെ ഒഡീഷയിൽ സന്ദേശവാഹകരായി പ്രാവുകളെ ഉപയോഗിച്ചിരുന്നു.

പിൻ നമ്പറുകൾക്ക് പിന്നിൽ

കത്തെഴുതി കഴിഞ്ഞാൽ, സന്ദേശങ്ങൾ തയ്യാറായി കഴിഞ്ഞാൽ നിർബന്ധമായും നൽകേണ്ട ഒന്നാണ് ആറ് അക്കമുള്ള പിൻ നമ്പർ. ഈ പിൻ നമ്പറുകളിലെ ആറ് അക്കങ്ങളും ഓരോ കാര്യങ്ങളെ സൂചിപ്പിക്കുന്നതാണ്.

ഉദാ; 753487

7- പോസ്റ്റൽ സോൺ
5-ഉപമേഖല
3-സോർട്ടിംഗ് ജില്ല
4-തപാൽ റൂട്ട്
87- പോസ്റ്റ് ഓഫീസ്

അടുത്ത തവണ സ്റ്റാമ്പുകളെ കുറിച്ച് അറിയാം

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

———————

Like Arivukal for more informative videos on facebook
———————

indian post service

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤