Do You Know FACTS Popular

ഇന്ത്യ ഗേറ്റ് ആരുടെ സ്മരണയ്ക്ക് പണിതതാണ് എന്ന് അറിയാമോ??

ഇന്ത്യ ഗേറ്റ് ആരുടെ സ്മരണയ്ക്ക് പണിതതാണ് എന്ന് അറിയാമോ?? September 28, 2017
india gate

സ്ഥലം ഡൽഹി എന്ന ഒറ്റ നോട്ടത്തിൽ അറിയാൻ ഇന്ത്യാഗേറ്റ് ഉണ്ടായാൽ മതി . എന്നാൽ ഇന്ത്യാ മൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ സ്മാരകമായി നിർമ്മിച്ചതാണെന്ന് എത്രപേർക്കറിയാം? ഡൽഹിയിലേക്ക് വിനോദയാത്രയ്ക്കായി വരുന്ന ഭൂരിഭാഗം പേർക്കും ഇന്ത്യാഗേറ്റിനു ഇങ്ങനെ ഒരു ചരിത്രം ഉണ്ടെന്ന വസ്തുത അറിയണമെന്നില്ല. ഒന്നാം ലോകമഹായുദ്ധത്തിൽ ഉം അഫ്ഗാൻ യുദ്ധത്തിലും മരിച്ച ഇന്ത്യൻ സൈനികരുടെ ഓർമ്മയ്ക്കായാണ് ഇന്ത്യ ഗേറ്റ്പണിതത്.
India gate

ഇന്ത്യാഗേറ്റിന്റെ പ്രത്യേകതകൾ

ഡൽഹിയിലെ രാജ്പഥിൽ ഇന്ത്യാഗേറ്റിനു തറക്കല്ലിടുന്നത് 1921 ഫെബ്രുവരി പത്തിനാണ്.
പത്തുകൊല്ലം എടുത്തു പണി പൂർത്തിയാവാൻ. യുദ്ധത്തിൽ മരിച്ച ഓരോ സൈനികരുടെയും പേര് 42 മീറ്റർ ഉയരമുള്ള ഇന്ത്യാ ഗേറ്റിൽ ആലേഖനം ചെയ്തിട്ടുണ്ട്. എഡ്വിൻ ല്യൂട്ടെൻസാണ് ഇതിന്റെ ശില്പി.

ഇന്ത്യ ഗേറ്റിന്റെ ഏറ്റവും മുകളിലായി വലിയ അക്ഷരങ്ങളിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.

To the dead of the Indian armies who fell honoured in France and Flanders Mesopotamia and Persia East Africa Gallipoli and elsewhere in the near and the far-east and in sacred memory also of those whose names are recorded and who fell in India or the north-west frontier and during the Third Afghan War.

1972 ജനുവരി 26ന് ഇന്ത്യ ഗേറ്റിന്റെ മാർച്ചിനു താഴെയായി മറ്റൊരു കാര്യം കൂടി ഇടം പിടിച്ചു അമർ ജവാൻ ജ്യോതി. രാജ്യത്തിനായി ജീവ ൻ സമർപ്പിച്ച സൈനികരുടെ ഓർമ്മയ്ക്കായാണ് ഇതും സ്ഥാപിക്കപ്പെട്ടത് .കറുത്ത മാർബിളിൽ തീർത്ത ഇവിടെ യുദ്ധ തോക്കും സൈനികന്റെ തൊപ്പിയും കാണാം..

ഇന്ദിരാഗാന്ധിയാണ് ഇത് സ്ഥാപിച്ചത് 1971ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ മരിച്ച സൈനികരുടെ ഓർമ്മയ്ക്കായാണ് ഇത് പണി കഴിച്ചത് .വർഷമേറെ കഴിഞ്ഞിട്ടും ലോകത്തിലെ തന്നെ യുദ്ധ സ്മാരകങ്ങൾ ഏറ്റവും വലുതാണ് ഇന്നും ഇന്ത്യാഗേറ്റ്.
India gate
ഇതിന്റെ ചുറ്റുവട്ടത്തു നിന്നും ഡെൽഹിയിലെ പല പ്രധാന റോഡുകളും തുടങ്ങുന്നുണ്ട്. ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ചുറ്റുവട്ടത്തുള്ള ഉദ്യാനങ്ങളിൽ വൈകുന്നേരങ്ങളിൽ ഒരു പാടു ആളുകൾ എത്തിച്ചേരുക പതിവാണ്. വൈകുന്നേരങ്ങളിൽ വൈദ്യുത വെളിച്ചം കൊണ്ട് അലങ്കരിച്ച് മനോഹരമാക്കാറുണ്ട്.

അമർ ജവാൻ ജ്യോതി

ഇന്ത്യ ഗേറ്റിന്റെ ആർച്ചിന്റെ താഴെയായി കത്തിച്ചു വച്ചിരിക്കുന്ന ദീപമാണ് അമർ ജവാൻ ജ്യോതി. കറുത്ത മാർബിൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഇത് യുദ്ധത്തിൽ മരിച്ച സൈനികരുടെ ഓർമ്മക്കായി തെളിയിച്ചിരിക്കുന്നതാണ്. ഒരു സൈനിക യുദ്ധ തോക്കും, സൈനികന്റെ തൊപ്പിയും ഇതിനോടൊപ്പം പണിതിരിക്കുന്നു. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിന്റെ ഓർമ്മക്കായി 1972 ജനുവരി 26-നാണ് ഇത് സ്ഥാപിക്കപ്പെട്ടത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് സ്ഥാപനകർമ്മം നിർവഹിച്ചത്.

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

India gate , India gate location , Height of India Gate

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤