Do You Know

എന്തിനാണ് ട്രെയിന്റെ അവസാന ബോഗിയ്ക്ക് പിന്നില്‍ X എന്നെഴുതുന്നത്

എന്തിനാണ് ട്രെയിന്റെ അവസാന ബോഗിയ്ക്ക് പിന്നില്‍ X എന്നെഴുതുന്നത് January 15, 2018

ട്രെയിനില്‍ യാത്ര ചെയ്യാത്തവര്‍ കുറവായിരിക്കും. ഇനി അഥവാ യാത്ര ചെയ്തിട്ടില്ലെങ്കിലും കുഴപ്പമില്ല.ലെവല്‍ ക്രോസില്‍ കിടക്കുമ്പോഴെങ്കിലും കൂകിപാഞ്ഞ് പോകുന്ന ട്രെയിനെ കണ്ടിട്ടുണ്ടാകുമല്ലോ?
പൊരിവെയിലത്ത് ലെവല്‍ ക്രോസില്‍ കിടക്കുമ്പോള്‍ കടന്ന് പോകുന്ന ട്രെയിനിന്റെ പുറകില്‍ കാണുന്ന ആ എക്സ് മാര്‍ക്ക് കണ്ടാല്‍ ഒരു ആശ്വാസം തോന്നാറില്ലേ? പെരുമ്പറ കൊട്ടി ട്രെയിന്‍ അകന്ന് പോകുമ്പോള്‍ കാണുന്ന ആ എക്സ് മാര്‍ക്ക് ഗേറ്റ് ഇപ്പോള്‍ തുറക്കുമെന്ന തോന്നല്‍ മനസിലേക്ക് കൊണ്ടുവരില്ലേ? എന്നാല്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്തിനാണ് ഇങ്ങനെ ഒരു അക്ഷരം ഇതിന് പിന്നില്‍ എഴുതിയിരിക്കുന്നതെന്ന്.

അവസാന ബോഗിയിലെ ഈ മാര്‍ക്ക്

സത്യത്തില്‍ ട്രെയിനെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ഭൂരിഭാഗം പേരുടെയും മനസില്‍ ഓടിയെത്തുക രണ്ട് കാര്യമാണ്. ഒന്ന് എന്‍ജിന്‍ അല്ലെങ്കില്‍ അവസാന ബോഗിയിലെ ഈ മാര്‍ക്ക്. അല്ലേ?എക്സ് മാര്‍ക്ക് മാത്രമല്ല ഇതിന് താഴെ എല്‍വി എന്നെഴുതിയിരിക്കും. ചിലപ്പോള്‍ ചുവന്ന ലൈറ്റും കാണാം.
എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്തിനാ ഇത്തരം ‘ഡെക്കറേഷനുകള്‍’ ട്രെയിന് പിന്നിലെന്ന്?
എന്നാല്‍ മനസിലാക്കിക്കോ …
ഇതാണ് ആ ട്രെയിനിലെ അവസാന ബോഗി എന്ന് കാണിക്കാനാണ് x എന്ന് എഴുതുന്നത്. ട്രെയിനില്‍ നിന്ന് ഒരു ബോഗിയും വേര്‍പ്പെട്ടിട്ടില്ലെന്ന് ഈ മാര്‍ക്ക് കണ്ടാല്‍ മനസിലാക്കാം. കാരണം അവസാന ബോഗിയില്‍ മാത്രമാണ് ഈ ചിഹ്നം ഉണ്ടാകുക. അവസാന ബോഗിയില്‍ ഈ മാര്‍ക്ക് ഉള്ളടുത്തോളം സമയം പിന്നില്‍ നിന്ന് യാത്രാ മധ്യേ ഒരു ബോഗിയും വേര്‍പ്പെട്ട് പോയിട്ടില്ലെന്ന് തീര്‍ച്ചപ്പെടുത്താനാവും. എവിടെ ഒരു ട്രെയിന്‍ ഈ xമാര്‍ക്കില്ലാതെ കണ്ടാലും അപകടം നടന്നുവെന്ന് ഉറപ്പിക്കാനാവും.

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

x ബോര്‍ഡിന് താഴയുള്ള ചുവന്ന ലൈറ്റ്.

ഈ ചുവന്ന ലൈറ്റിനും എക്സ് മാര്‍ക്കിന്റെ അതേ ചുമതല തന്നെയാണ്. പകല്‍ xബോര്‍ഡ് കാണുന്ന നമ്മള്‍ക്ക് രാത്രി ഇത് കാണാനാകുമോ? ഇല്ല, അപ്പോള്‍ രാത്രി എങ്ങനെ ഉറപ്പിക്കും അവസാന ബോഗി ഇതാണെന്ന്? അതിനാണ് ഈ ചുവന്ന ലൈറ്റ്. തരംഗ ദൈര്‍ഘ്യം കൂടുതലായതിനാല്‍ എത്ര അകലെ നിന്നും ഈ ചുവന്ന ലൈറ്റ് അധികൃതര്‍ക്ക് കാണാനാവും. ഓരോ അഞ്ച് നിമിഷത്തിലും ഈ ലൈറ്റ് തെളിയുകയും അണയുകയും ചെയ്യും. രാത്രിയില്‍ ട്രെയിനുകള്‍ കടന്നുപോകുമ്പോള്‍ അതിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നത് ഈ ചുവന്ന ലൈറ്റ് നോക്കിയാണ്.
ഇനി എല്‍വി എന്ന് കറുപ്പിലും മഞ്ഞയിലും എഴുതുന്നത് എന്തിനാണെന്ന് അറിയേണ്ടേ?
ലാസ്റ്റ് വെഹിക്കിള്‍ എന്നതിന്റെ ചുരുക്കപ്പേരാണ് എല്‍വി.

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

ഇനി എല്‍വി ബോര്‍ഡില്ലാതെ ഏതെങ്കിലും ട്രെയിന്‍ കണ്ടാല്‍ മനസിലാക്കിക്കോളൂ. ചില വാഗണുകള്‍ ഇല്ലാതെയാണ് ഈ ട്രെയിന്‍ യാത്ര നടത്തുന്നതെന്ന്. ട്രെയിന്‍ സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുകയാണ് എല്‍വി ബോര്‍ഡിന്റെ ലക്ഷ്യം. ലൈന്‍ ക്ലിയര്‍ സിഗ്നല്‍ നേടിക്കഴിഞ്ഞാല്‍ നിലവിലുള്ള ബ്ലോക്കില്‍ നിന്നും അടുത്ത ബ്ലോക്ക് സെക്ഷനിലേക്ക് ബോഗികളെ കൊണ്ടുപോകുന്ന ട്രെയിനുകള്‍ക്ക് ഈ ബോര്‍ഡ് വയ്ക്കണമെന്ന് നിര്‍ബന്ധം ഇല്ല.

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤