Do You Know History

‘ഇന്ത്യൻ ഭരണഘടന’ – അറിയാതെ പോയ ചില രഹസ്യങ്ങൾ

‘ഇന്ത്യൻ ഭരണഘടന’ – അറിയാതെ പോയ ചില രഹസ്യങ്ങൾ November 26, 2017
Constitution of India

സത്യത്തിൽ ഇന്ത്യയുടെ ഭരണ ഘടന അംഗീകരിക്കപ്പെട്ടത് 1949 നവംബർ 26നാണ്. പക്ഷെ നമ്മള് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് 1950 ജനുവരി 26 എന്ന തിയതിയുടെ ഓര്മ്മക്കാണ്. ഇതിന്റെ പിന്നിലൊരു ചരിത്രമുണ്ട്. കൂടാതെ ഇന്ത്യൻ ഭരണഘടന നിർമ്മാണത്തെ പറ്റി അറിയേണ്ടതെല്ലാം…

first indian flag
ത്രിവര്ണ്ണത്തിൽ ചർക്ക ആലേഖനം ചെയ്ത ഇന്ത്യയുടെ പതാക

1929ൽ ജവഹർലാൽ നെഹ്രു പ്രസിഡന്റായിരിക്കെ ലാഹോറിൽ ചേർന്ന സമ്മേളനം ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. “പൂർണ്ണ സ്വരാജ്” (സമ്പൂർണ്ണ സ്വാതന്ത്ര്യം) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത് ഈ സമ്മേളനത്തിലാണ്. 1930 ജനുവരി 26 പൂർണ്ണ സ്വരാജ് ദിവസമായും ആചരിച്ചു. സത്യാഗ്രഹ സമരമുറയോടെ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജനകീയമായി. നെഹ്രുവിനെക്കൂടാതെ സർദാർ വല്ലഭായി പട്ടേൽ, ഡോ.രാജേന്ദ്ര പ്രസാദ്, ഖാൻ അബ്ദുൽ ഗാഫർ ഖാൻ, സി. രാജഗോപാലാചാരി, ആചാര്യ നരേന്ദ്രദേവെ, ആചാര്യ കൃപലാനി, മൗലാനാ അബ്ദുൽ കലാം ആസാദ്, ജയപ്രകാശ് നാരായൺ എന്നീ നേതാക്കന്മാരും ഗാന്ധിയോടൊപ്പമുണ്ടായിരുന്നു. 1949 നവംബര് 26നു ഭരണഘടന ഇന്ത്യൻ ഭരണഘടനാനിർമ്മാണസഭ അംഗീകരിച്ചു എങ്കിലും പൂർണ്ണ സ്വരാജ് ദിവസത്തിന്റെ ഓര്മ്മ പുതുക്കാനാണ് ഔദ്യോഗികമായി ഇന്ത്യ റിപ്പബ്ലിക് ആയി 1950 ജനുവരി 26നു പ്രഖ്യാപിച്ചത്. നവംബർ 26 ദേശീയ നിയമദിനമായി രാജ്യം കൊണ്ടാടുന്നു.

ഇന്ത്യൻ ഭരണഘടന ചരിത്രം

സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യൻ സർക്കാരിന് മുന്നിലുള്ള വലിയ ഒരു വെല്ലുവിളി തന്നെയായിരുന്നു ഇന്ത്യക്ക് ഒരു ഭരണഘടന എഴുതി തയ്യാറാക്കുക എന്നത്. 1946-ലെ കാബിനെറ്റ് മിഷൻ പദ്ധതി പ്രകാരം ജൂണിലും ജൂലൈയിലുമായി നടന്ന തെരഞ്ഞെടുപ്പിലൂടെ  തെരഞ്ഞെടുക്കപ്പെട്ട ഭരണഘടനാ നിർമ്മാണസഭയെയായിരുന്നു (കോൺസ്റ്റിറ്റുവന്റ് അസ്സംബ്ലി) ഇന്ത്യൻ ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള ചുമതല ഏൽപിച്ചത്. ഈ സഭ, പതിമൂന്നു പ്രവിശ്യാ കമ്മിറ്റികൾ ചേർന്നതായിരുന്നു. ഈ സഭയിലെ അംഗങ്ങളിൽ പ്രാദേശിക നിയമസഭകളിൽ നിന്നും അവയിലെ അംഗങ്ങൾ തിരഞ്ഞെടുത്തവരും, നാട്ടുരാജ്യങ്ങളുടെയും മറ്റു പ്രദേശങ്ങളുടെയും പ്രതിനിധികളും, ഉണ്ടായിരുന്നു. ആകെ 389 അംഗങ്ങളുണ്ടായിരുന്ന സഭയുടെ അംഗത്വം പിന്നീട് ഭാരതം വിഭജിക്കപ്പെട്ടപ്പോൾ 299 അംഗങ്ങളായി ചുരുങ്ങി.

Constituent Assembly met for the first time
ഭരണഘടനാ അസംബ്ലിയുടെ ആദ്യ യോഗം 1946 ഡിസംബര്‍ ഒമ്പതിന് ചേര്‍ന്നു

സഭയുടെ ഉദ്ഘാടനയോഗം 1946, ഡിസംബർ 9-നു് ചേർന്നു..1949, നവംബർ 26 വരെ സഭ പ്രവർത്തിച്ചു. ഡോ.സച്ചിദാനന്ദ സിൻഹ ആയിരുന്നു സഭയുടെ അന്ന് താത്കാലിക ചെയർമാൻ. 1946 ഡിസംബർ 11-നു് ‍ഡോ.രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. സഭയുടെ നിയമോപദേഷ്ടാവ് ശ്രീ ബി.എൻ. റാവു ആയിരുന്നു. 1947 ഓഗസ്റ്റ് 29-നു് സഭ, അന്നത്തെ നിയമമന്ത്രിയും പട്ടികജാതി നേതാവുമായിരുന്ന ഡോ.ബി.ആർ.അംബേദ്‌കറിന്റെ നേതൃത്വത്തിൽ ഒരു കരട് (ഡ്രാഫ്റ്റിംഗ്) കമ്മിറ്റി രൂപവത്കരിച്ചു. ശ്രീ. ബി.എൻ.റാവു ആയിരുന്നു ഭരണഘടനാ ഉപദേശകൻ.

ഇന്ത്യന്‍ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പം ഡോ. അംബേദ്കര്‍

ഇന്ത്യൻ ഭരണഘടന എന്ന ദൌത്യം പൂർത്തിയാക്കാൻ കൃത്യം രണ്ടു വർഷം, പതിനൊന്ന് മാസം, പതിനേഴ് ദിവസം വേണ്ടി വന്നു. ആകെ 165 ദിവസത്തോളം നീണ്ട ചർച്ചകൾ സഭയിൽ നടന്നു. ഇവയിൽ 114 ദിവസവും കരട് ഭരണഘടനയുടെ ചർച്ചയായിരുന്നു നടന്നത്. കരടു ഭരണഘടനയിൽ 7,635 ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടു. 2,437 ഭേദഗതികൾ തീരുമാനിക്കപ്പെട്ടു. ഭരണഘടനയുടെ ആദ്യപകർപ്പ് 1948 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു. തുടര്ന്ന് നിയമ നിര്മ്മാണ സഭയിലും പ്രവിശ്യാ അസംബ്ലികളിലും ചർച്ച ചെയ്തു അവരുടെ നിര്ദ്ദേശങ്ങള്‍ കൂടെ പരിഗണിച്ചു. കൊണ്ട് 1949 നവംബര് 26നു ഭരണഘടന അംഗീകരിക്കപ്പെട്ടത്. തുടര്ന്ന് ഔദ്യോഗികമായി പൂര്ണ്ണ സ്വരാജ് ദിവസത്തിന്റെ ഓര്മ്മക്കായി 1950 ജനുവരി 26 നു ഔദ്യോഗികമായി ഭരണഘടന പ്രഖ്യാപിക്കപ്പടുകയും ഭരണഘടനയുടെ ഭംഗിയുള്ള കാലിഗ്രാഫിയില് ശാന്തിനികേതനിലെ കലാകാരന്മാർ എഴുതപ്പെട്ട ഭരണഘടനയുടെ കൈയ്യെഴുത്തു കോപ്പികള് എല്ലാ സംസ്ഥാനങ്ങളിലും യൂണിയന് ടെറിട്ടറികളിലും എത്തിക്കുകയും ചെയ്യുകയായിരുന്നു.

Jawaharlal Nehru signing Indian Constitution
ജവഹര്‍ലാല്‍ നെഹ്‌റു ഭരണഘടനയില്‍ ഒപ്പുവെക്കുന്നു

22 ഭാഗങ്ങളിലായി 395 അനുച്ഛേദങ്ങളും അനുബന്ധമായി 8 പട്ടികകളുമുള്ള പടുകൂറ്റന്‍ രേഖയായിരുന്നു 1949-ല്‍ പാസായി 50-ല്‍ നടപ്പില്‍വന്ന ഇന്ത്യന്‍ ഭരണഘടന. വലിപ്പത്തിലും വിഷയ വൈവിധ്യത്തിലും അതിനെ വെല്ലാന്‍ ലോകത്ത് മറ്റൊരു ഭരണഘടനയ്ക്കും ഇതുവരെ സാധിച്ചിട്ടില്ല. ഭരണഘടന ഇന്ത്യയെ ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കുന്നു. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പ് നൽകുന്നു. ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപവത്കരിച്ചു. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമനിർമ്മാണസഭയിലാണ് ഭരണഘടനാ ഭേദഗതികൾ അധികാരപ്പെടുത്തിയിരിക്കുന്നത്.ഭരണഘടനയുടെ ആമുഖം പണ്ഡിറ്റ് ജവഹര്ലാൽ നെഹ്റുവാണ് എഴുതിയത്. അത് ഇപ്രകാരമാണ്

നമ്മൾ, ഭാരതത്തിലെ ജനങ്ങൾ, ഭാരതത്തെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയിൽവച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.

(ഇതിലെ സ്ഥിതി സമത്വ-മതേതര അഥവാ സോഷ്യലിസ്റ്റ് സെകുലർ പിന്നീട് നാല്പത്തി രണ്ടാം ഭേദഗതിയോടെ എഴുതി ചേർക്കപ്പെട്ടതാണ്) ഭരണഘടനയിലെ പല തത്വങ്ങള്ക്കും അന്നുണ്ടായിരുന്ന പ്രമുഖരാജ്യങ്ങളുടെ ഭരണഘടനകളുടെ സ്വാധീനം ഉണ്ടായിട്ടുണ്ട്.

പാർലിമെന്ററി സമ്പ്രദായവും, നിയമ നിര്മ്മാണവും, ഏക പൌരത്വവും ബ്രിട്ടീഷ് ഭരണഘടനയില് നിന്ന് കടമെടുത്തതാണ്. ജുഡിഷ്യറിയുടെ സ്വതന്ത്രതാ സ്വഭാവവും, പൌരന്റെ പ്രാഥമികാവകാശങ്ങളും, ജഡ്ജിമാരുടെ നിയമനങ്ങളും മറ്റു കാര്യങ്ങളും അമേരിക്കന് ഭരണഘടനയില് നിന്ന് കടമെടുത്തതാണ്. ഒരു ശക്തമായ സെന്ട്ര സംവിധാനമുള്ള ഫെഡറല് സംവിധാനം കനേഡിയൻ ഭരണഘടനയുടെ സ്വാധീനമാണ്. മൗലിക കർത്തവ്യങ്ങള് റഷ്യന് ഭരണഘടനയില് നിന്ന് കടമെടുത്തപ്പോള്‍, സ്വാതന്ത്ര്യം, സമത്വം സാഹോദര്യം എന്ന തത്വം ഫ്രഞ്ച് ഭരണഘടനയുടെ സ്വാധീനമാണ്. അത് പോലെ അയര്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ ഭരണഘടനകളുടെ സ്വാധീനവും ഇന്ത്യന് ഭരണഘടനയില് കാണാം.

ഫെഡറല്‍ ഭരണഘടനകള്‍ ലിഖിതവും ദൃഢവും ആയിരിക്കണം എന്നാണ് പ്രമാണം. ഇന്ത്യന്‍ ഭരണഘടനയും അപ്രകാരമാണ് തയ്യാറാക്കിയിട്ടുള്ളത്. ഭരണഘടനാഭേദഗതി സാധാരണ നിലയില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കേണ്ടതുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പ്, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഭരണാധികാരത്തിന്റെ വ്യാപ്തി, സുപ്രീംകോടതിയുടെയും ഹൈക്കോടതികളുടെയും അധികാരപരിധി. നിയമനിര്‍മാണ അധികാരത്തിന്റെ വിതരണം, സംസ്ഥാനങ്ങള്‍ക്ക് പാര്‍ലമെന്റിലുള്ള പ്രാതിനിധ്യം, ഏഴാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഷയങ്ങളുടെ പുനഃക്രമീകരണം, ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള നടപടിക്രമം എന്നിങ്ങനെ ഫെഡറല്‍ സംവിധാനത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങള്‍ ഭേദഗതി ചെയ്യാന്‍ മൊത്തം സംസ്ഥാന നിയമസഭകളുടെ പകുതി എണ്ണമെങ്കിലും അംഗീകാരം നല്‍കേണ്ടതായുണ്ട്.

preamble of indian constitution
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം

ഇന്ത്യന് ഭരണഘടന കേന്ദ്രീകൃതവും ഫെഡറലും ആയ ഭരണ സംവിധാനങ്ങളെ നിര്വചിക്കുന്നു. കേന്ദ്രീകൃതമായ ഫെഡറല് സംവിധാനമാണ് ഇന്ത്യയുടേത്. ഘടനയിൽ ഫെഡറൽ സ്വഭാവം ഉള്ളതും എന്നാൽ തത്വത്തിൽ കേന്ദ്രീകൃത സ്വഭാവം കൈക്കൊള്ളുന്നതും ആയത് കൊണ്ട് ക്വാസി-ഫെഡറൽ എന്നാണു ഇന്ത്യൻ ഭരണഘടനയെ വിളിക്കുന്നത്.

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

കേന്ദ്ര സര്ക്കാരിന് കൃത്യമായ അധികാരങ്ങളും സംസ്ഥാന സർക്കാരുകൾക്ക്  കൃത്യമായ അധികാരങ്ങളും വേറെ വേറെ നിര്വചിക്കപ്പെടുന്നുണ്ട്. സംസ്ഥാനങ്ങള്ക്കെല്ലാം അധികാരങ്ങ നിര്വചിക്കപ്പെടുമ്പോഴും സാമ്പത്തികം തുടങ്ങിയൾ പ്രാഥമികമായ കാര്യങ്ങളില് കേന്ദ്രത്തെ ആശ്രയിക്കെണ്ടതുണ്ട് എന്നതാണ് വസ്തുത. ഇന്ത്യക്ക് ഒരു പൌരത്വം മാത്രമേയുള്ളൂ, ജുഡീഷ്യറിയും ഒന്ന് മാത്രം, തെരഞ്ഞെടുപ്പ് കമ്മീഷന് ഒന്ന് മാത്രം എല്ലാം കേന്ദ്രീകൃതമാണ്‌. സംസ്ഥാനങ്ങള്ക്ക് വേറെ വേറെ ഭരണഘടനകള് ഇല്ല. ഇത്തരം കാര്യങ്ങളില് ഇന്ത്യന് ഭരണഘടനയുടെ കേന്ദ്രീകൃത സ്വഭാവം വ്യക്തമാകുന്നു. അതെ സമയം ഭരണാധികാരം സംസ്ഥാങ്ങള്ക്കുള്ളതും കൃത്യമായി തന്നെ ഭരണഘടനയിൽ  നിര്വചിക്കപ്പെട്ടിട്ടുണ്ട്. അധികാരങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു. കേന്ദ്ര സര്ക്കാരിന്റെ അധികാരങ്ങള്, സംസ്ഥാന സർക്കാരുകൾക്കുള്ള അധികാരങ്ങൾ, അത് പോലെ രണ്ടു സര്ക്കാരുകള്ക്കും ഉള്ള ചില പൊതുവായ അധികാരങ്ങളൾ (കണ്കറന്റ് ലിസ്റ്റ്). നാളിതുവരെയായി ഇന്ത്യന് ഭരണഘടനക്ക് 99 ഭേദഗതികള് ഉണ്ടായിട്ടുണ്ട്. ആദ്യത്തെ ഭേദഗതി 1951 ജൂണ് 18 നും ഏറ്റവും ഒടുവില് ഉണ്ടായ ഭേദഗതി 2014 ഡിസംബര് 31നും ആണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഭേദഗതി ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥക്കാലത്ത് 1977 ഏപ്രില് ഒന്നിന് ഉണ്ടായനാല്പത്തിരണ്ടാം ഭേദഗതിയാണ്. മിനി കോൺസ്റ്റിറ്റ്യൂഷൻ’ എന്നാണ് ഈ ഭേദഗതിയെ പറയുന്നത്. ഈ ഭേദഗതി പ്രകാരം ഇന്ത്യയുടെ അടിസ്ഥാന ഘടന മതേതര-സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയി മാറി. എന്നാൽ ഭരണഘടന എന്നും സോഷ്യലിസ്റ്റ് അനുകൂലവും മതേതരവുമായിരുന്നു എന്നും ഈ മാറ്റം മുൻപു തന്നെ അന്തർലീനമായിരുന്ന തത്വങ്ങളെ കൂടുതൽ വ്യക്തമാക്കുക മാത്രമേ ചെയ്യുന്നുള്ളു എന്ന് പറയപ്പെടുന്നു. ഭരണഘടനയുടെ ഒന്നാം ഭാഗം ഭാരതമെന്ന രാജ്യത്തിന്റെ ഘടനയെയും സംസ്ഥാനങ്ങളുടെയും  പ്രവിശ്യകളുടെയും അതിരുകളെ പറ്റിയും പ്രതിപാദിക്കുന്നു.
“ഇന്ത്യ അഥവാ ഭാരതം” സംസ്ഥാനങ്ങളുടെ കൂട്ടായ്മയായിരിക്കുമെന്ന് ഭരണഘടന നിജപ്പെടുത്തിയിരിക്കുന്നു. ഭാരതത്തിന്റെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രവശ്യകളുടെയും ഭൂമിശാസ്ത്രപരമായ അതിരുകൾ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ വ്യക്തമാക്കിയിരിക്കുന്നു. ഒരു പുതിയ സംസ്ഥാനം രൂപവത്കരിക്കാനും, നിലവിലുള്ള സംസ്ഥാനങ്ങളുടെ അതിരുകൾ പുനർനിർണ്ണയിക്കാനുമുള്ള നിയമനിർമ്മാണം പാർലമന്റാണ് നടത്തേണ്ടത്.
എന്നാൽ അത്തരം നിയമനിർമ്മാണത്തിനടിസ്ഥാനമായ ബിൽ ഏതൊക്കെ സംസ്ഥാനങ്ങളെ ആ പുനർനിർണ്ണയം ബാധിക്കുമോ, അവയുടെ നിയമസഭകൾക്കയച്ച് അവയുടെ അഭിപ്രായങ്ങൾ കൂടി വ്യക്തമാക്കിയതിനു ശേഷം രാഷ്ട്രപതിയുടെ ശുപാർശയോടെ മാത്രമെ പരിഗണിക്കാവൂ എന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.

ഇത്തരം പുനർനിർണ്ണയങ്ങൾ ഭരണഘടനയിലെ പട്ടികകൾക്ക്മാറ്റം വരുത്തുമെങ്കിലും ഭരണഘടനാഭേദഗതിയായി കണാക്കാക്കപ്പെടുന്നില്ല. ഇന്ത്യന് പൌരന്റെ മൌലികാവകാശങ്ങൾ മൂന്നാം ഭാഗത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത്. ഈ ഭാഗത്തെ ഇന്ത്യയുടെ മഗ്നാകാർട്ട എന്നും ഭരണഘടനയുടെ ആണിക്കല്ല് എന്നും പറയുന്നു.

ഭരണഘടന ഓരോ വ്യക്തിക്കും ആറിനം മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്നു. സമത്വത്തിനുള്ള അവകാശം,സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരേയുള്ള അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ അവകാശം, മൗലികാവകാശകങ്ങൾ കോടതിയിലൂടെ സ്ഥാപിച്ചെടുക്കാനുള്ള അവകാശം എന്നിവയാണവ.
ഇത് പോലെ മറ്റു ഭാഗങ്ങളിൽ രാജ്യത്തെ സംബന്ധിച്ച പല തത്വങ്ങളും, രാജ്യവും സംസ്ഥാങ്ങളും തമ്മിലുള്ള ബന്ധങ്ങളും, ഭാഷകളും, രാഷ്ട്രത്തല ഭരണ സംവിധാനങ്ങളെ കുറിച്ചും എല്ലാം വിശദമായി പ്രതിപാദിക്കുന്നു.

ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീര്ഘമായ ഈ ഭരണഘടനയുടെ ശില്പി ആയി അറിയപ്പെടുന്നത് ഭരണഘടനയുടെ കരടു കമ്മിറ്റി തലവന് ആയിരുന്ന അന്നത്തെ നിയമമന്ത്രി ഡോക്ടര് ഭീംറാവു റാംജി അംബേദ്കര് ആണ്.
Reference : Wikipedia , Quora , Southlive

Constitution of India | B. R. Ambedkar | ‎Constitution Day | Nehru

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤