Do You Know Earth FACTS

തണുത്ത് റെക്കോർഡ് നേടിയ സ്ഥലം ഇതാണ്!!

തണുത്ത് റെക്കോർഡ് നേടിയ സ്ഥലം ഇതാണ്!! September 17, 2017
soviet vostok station - coldest place on earth

ലോകത്ത് വച്ച് ഏറ്റവും കുറഞ്ഞ തണുപ്പ് എത്രയാണെന്ന് വല്ല ഊഹവുമുണ്ടോ ?
നമ്മൾ മലയാളികൾ മൂന്നാറിനേയും അങ്ങ് ഊട്ടിയേയും മനസിൽ ധ്യാനിച്ച്, കാട് കേറി ചിന്തിച്ച് ഒരു മൈനസ് പത്തോ പതിനഞ്ചോ ഡിഗ്രി വരയൊക്കെ പറഞ്ഞേക്കും. എന്നാൽ സത്യം അതൊന്നുമല്ല.
ആ തണുപ്പ് ഒരു ഒന്നൊന്നര തണുപ്പായിരുന്നു- മൈനസ് 86.2 ഡിഗ്രി സെൽഷ്യസ്!!.
പൂജ്യം ഡിഗ്രി സെൽഷ്യസ് മതി വെള്ളം ഐസായി മാറാൻ.. അപ്പൊ ലോകത്ത് രേഖപ്പെടുത്തിയ ആ തണുപ്പിന്റെ കാഠിന്യം ഒന്ന് ആലോചിച്ച് നോക്കിയേ..

ലോകത്തെ ഏറ്റവും തണുത്ത സ്ഥലം [Coldest place on earth]

ഇനി ഈ തണുപ്പ് എവിടെയായിരുന്നു എന്ന് പറയാം. സംഗതി ഒരൽപം ഫ്ളാഷ് ബാക്ക് കഥയാണ് കേട്ടോ..
1983 ജൂലെ 21നായിരുന്നു റെക്കോർഡിട്ട ഈ തണുപ്പെത്തിയത്.
അന്റാർട്ടിക്കയിലെ സോവിയറ്റ് വോസ്ടോക് സ്റ്റേഷനിലാണ് [Vostok Station] ലോകത്തിലെ ഈ കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
സാധാരണ തെർമോമീറ്റർ ഉപയോഗിച്ച് അളക്കാനൊന്നും പറ്റാത്ത താപനിലയാണ് ഇത്. റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ് ഉപയോഗിച്ചാണ് ഇത്തരം താപനിലകൾ കണക്കാക്കേണ്ടത്.
station-in-Vostok

ഐസിന്റെ മുകളിലെ വായുവിനെ അടിസ്ഥാനമാക്കിയാണ് വോസ്ടോക്കിലെ താപനില കണക്കാക്കിയത്.
അത് ഇന്നത്തെ സാങ്കേതിക വിദ്യയോട് അടിസ്ഥാനപ്പെടുത്തി നോക്കിയാൽ കൃത്യതയാർന്നതല്ല. അപ്പോൾ യഥാർത്ഥത്തിൽ അന്ന് അവിടെ അനുഭവപ്പെട്ട താപനില ഇതിനേക്കാൾ താഴെയായിരുന്നുവെന്നും കഥകളുണ്ട്.

അവിടെയാണ് പെൻഗ്വിനുകളെന്നോർക്കണം‌‌

ഐസുകട്ട കയ്യിൽ വച്ച് എത്ര നേരം നിൽക്കാൻ പറ്റും?
എത്രയായാലും ആ ഐസ് മുഴുവൻ ഉരുകി വെള്ളമാകുന്നത് വരെയൊന്നും നമ്മളെക്കൊണ്ട് കഴിയില്ല. അപ്പോൾ നിങ്ങൾ പെൻഗ്വിനുകളെ കുറിച്ച് ഒന്ന് ഓർത്ത് നോക്കിയേ…
തണുപ്പിന്റെ ആ കൂട്ടിൽ അവയെങ്ങനെയാണെന്ന് കഴിയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? വെള്ളത്തിൽ അതി വേഗം തെന്നിനീങ്ങാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ ശരീരത്തിന്റെ ആകൃതി.
penguins
കട്ടിയേറിയ ചർമ്മവും അതിനടിയിലെ ഫാറ്റും പെൻഗ്വിനുകളെ എപ്പോഴും ‘ചൂ‌ടോടെ ഇരിക്കാൻ’ സഹായിക്കും. മാത്രമല്ല ചൂട് നിലനിർത്താൻ ഇവ കൂട്ടമായാണ് സഞ്ചരിക്കുക. ഈ കൂട്ടം എന്ന് പറയുന്നത് അഞ്ചും പത്തും ഒന്നും അല്ല കേ‌ട്ടോ- ആയിരക്കണക്കിന് പെൻഗ്വിനുകളാണ് .

പിന്നെ കറുത്ത നിറത്തിലുള്ള തൂവലുകളും ഇവയെ തണുപ്പിൽ നിന്ന് രക്ഷിക്കും. ഇട തിങ്ങിയ കറുത്ത തൂവലുകൾ സൂര്യനിൽ നിന്ന് ചൂട് ആഗീരണം ചെയ്യും. വായുവും ജലവും ശരീരത്തേക്ക് കടക്കാതെ ഇരിക്കാനുള്ള ഒരു ഗ്രന്ഥിയും ഇവയുടെ വാലറ്റത്തായി ഉണ്ട്.
മൈനസ് രണ്ടും മൂന്നും തണുപ്പുള്ള വെള്ളത്തിലൂടെ ഇത് കൂളായി ഇവയ്ക്ക് എങ്ങനെ നീന്താൻ കഴിയുന്നു എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം കിട്ടിയില്ലേ?

coldest place on earth, penguins , station in Vostok

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤