Do You Know Film

ഈ താരങ്ങളുടെ വീട്ടിലാണ് ഈ ബോളിവുഡ് രംഗങ്ങൾ ചിത്രകീരിച്ചത്

ഈ താരങ്ങളുടെ വീട്ടിലാണ് ഈ ബോളിവുഡ് രംഗങ്ങൾ ചിത്രകീരിച്ചത് January 8, 2018
bollywood films shot at celebrities homes

ബോളിവുഡ് സിനിമകളിലെ അന്തരീക്ഷവും സെറ്റുമെല്ലാം നമ്മെ കുറച്ചൊന്നുമല്ല വിസ്മയിപ്പിച്ചിട്ടുള്ളത്. ദേവ്ദാസ് , വീർ സാറ എന്നിങ്ങനെ സെറ്റും ആംബിയൻസും കൊണ്ട് നമ്മെ വിസമയിപ്പിച്ച നിരവധി ചിത്രങ്ങളുണ്ട്.
ഹൈദ്രാബാദിലെ രാമോജി ഫിലിം സിറ്റിയോ ഉദയ്പൂർ കൊട്ടാരം അവയൊക്കെയാണ് സാധാരണ പകിട്ട് നിറഞ്ഞ ബോളിവുഡ് ഭവനങ്ങളുടെ ലൊക്കേഷൻ. എന്നാൽ ചിലത് ബോളിവുഡ് താരങ്ങളുടെ വീട്ടിൽ തന്നെ ചിത്രീകരിച്ചിട്ടുണ്ട്. അങ്ങനെ താരങ്ങളുടെ വീട്ടിൽ ചിത്രീകരിച്ച സിനിമകൾ ഏതൊക്കെയെന്ന് കാണാം.

വീർ സാറ, രംഗ് ദേ ബസന്തി – പട്ടൗഡി പാലസ് (കരീന-സെയ്ഫ് ദമ്പതികളുടെ വസതി)

Pataudi Palace the home of Saif Ali Khan
ഈ രണ്ട് ഹിറ്റ് സിനിമകളും ചിത്രീകരിച്ചിരിക്കുന്നത് കരീന-സെയ്ഫ് ദമ്പതികളുടെ വസതിയായ പട്ടൗഡി പാലസിലാണ്. ഹരിയാനയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇബ്രാഹിം കോതി എന്നും പാലസിന് പേരുണ്ട്.
Pataudi Palace

കി ആന്റ് കാ – അമിതാബ് ബച്ചന്റെ വസതി

ki-and-ka
കി ആന്റ് കായിലെ വീട് സത്യത്തിൽ അമിതാബ് ബച്ചന്റെ വീടാണ്. ചിത്രത്തിൽ അതിധി താരങ്ങളാി ഇരുവരും എത്തുന്നുമുണ്ട്.

ബോംബേ ടാക്കീസ് – കരൺ ജോഹറിന്റെ വസതി


ബോംബേ ടാക്കീസിലെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ബോളിവുഡിലെ പ്രശസ്ഥ സംവിധായകൻ കരൺ ജോഹറിന്റെ വീട്ടിലാണ്. ചിലത് അമിതാഭ് ബച്ചന്റെ വീട്ടിലും ചിത്രീകരിച്ചിട്ടുണ്ട്.

ഫാൻ – ഷാറുഖിന്റെ വീട്

mannat shahrukh khan house
ശാറുഖ് ഇരട്ടവേഷത്തിലെത്തിയ ഫാൻ എന്ന ചിത്രത്തിലെ ചില രംഗങ്ങൾ ഷാറുഖിന്റെ വീട് മന്നത്തിന്റെ മുമ്പിലാണ് ചിത്രീകരിച്ചത്. ചിത്രത്തിൽ സൂപ്പർ താരമായ ആര്യനെ കാണാൻ ആര്യന്റെ വീടിന് മുന്നിൽ അദ്ദേഹത്തിന്റെ ആരാധകനായ ഗൗരവ് എത്തുന്ന രംഗമുണ്ട്. അതാണ് മന്നത്തിന്റെ മുമ്പിൽ ചിത്രീകരിച്ച രംഗം.

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

ഭജ്രംഗി ഭായ്ജാൻ

bajrangi-bhaijaan
സൽമാൻ ഖാൻ കരീന കപൂർ എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തിയ ഭജ്രംഗി ഭായ്ജാൻ എന്ന ചിത്രത്തിലെ ചില രംഗങ്ങൾ സൽമാൻ ഖാന്റെ ഫാംഹൗസായ പാൻവലിലാണ് ചിത്രീകരിച്ചിട്ടുള്ളത്.

സഞ്ജു – സഞ്ജയ് ദത്തിന്റെ വസതി

sanjay-dutt-home
സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം സഞ്ജുവിന്റെ ചില രംഗങ്ങൾ താരത്തിന്റെ തന്നെ വസതിയായ ഇംപീരിയൽ ഹൈറ്റ്‌സിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ranbir-kapoor look

 

actors residence movie location

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤