Do You Know

എന്താണ് ബിറ്റ് കോയിന്‍?

എന്താണ് ബിറ്റ് കോയിന്‍? December 19, 2017
bitcoins made easy malayalam

‘What is Bitcoin’ ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരഞ്ഞ രണ്ടാമത്തെ ചോദ്യമാണിത്. എങ്ങനെ തെരയാതിരിക്കും 2013 തുടക്കത്തില്‍ ബിറ്റ്‌കോയിന്റെ മൂല്യം 14 ഡോളിൽ നിന്ന് വര്‍ഷാവസാനമെത്തും മുമ്പ് 800 ലേറെയായി വളര്‍ന്നു. ഇപ്പോൾ ഇതിനുള്ള മൂല്യം ഏകദേശം പത്ത് ലക്ഷം രൂപയിൽ കൂടുതൽ വരും!!! കൂടുതല്‍ കൂടുതലാളുകള്‍ തേടിയെത്തിയതു കൊണ്ടാണ് ഇതെന്നു വ്യക്തം.സങ്കീര്‍ണ്ണമായ കണക്കുകളും ക്രിപ്‌റ്റോഗ്രാഫിയിലും പീര്‍ ടു പീര്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രവര്‍ത്തനത്തിലുമുള്ള സാമാന്യ ധാരണ അത്യാവശ്യമാണ് ബിറ്റ്‌കോയിനെ പറ്റിമനസിലാക്കാൻ; എങ്കിലും ലളിതമായ ഉദാഹരണത്തിലൂടെ ബിറ്റ്‌കോയിന്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കാന്‍ ശ്രമമാണ് അറിവുകളുടെ  ഈ ലേഖനം.

അതിനുമുൻപ് ഒരു കഥ സൊള്ളാട്ടുമ !….?Oru Kadha Sollatuma - vijay sethupathi2009 ല്‍ ക്രിസ്റ്റഫര്‍ കോച്ച് എന്ന നോര്‍വ്വേക്കാരന്‍ എന്‍ക്രിപ്ഷനുമായി ബന്ധപ്പെട്ട ഒരു പ്രബന്ധം തയ്യാറാക്കുന്നതിനിടെ സാന്ദര്‍ഭികമായി ബിറ്റ്‌കോയിനെക്കുറിച്ച് മനസ്സിലാക്കുകയും ഒരു കൗതുകത്തിന് 5,000 ബിറ്റ് കോയിനുകള്‍ 27 ഡോളര്‍ മുടക്കി വാങ്ങി സൂക്ഷിക്കുകയും ചെയ്തു. ജോലി തേടിയുള്ള അലച്ചിലിനിടെ ബിറ്റ്‌കോയിന്‍ ഒരു തരംഗമായതൊന്നും, പിന്നീടുള്ള വര്‍ഷങ്ങളില്‍ അയാളുടെ ശ്രദ്ധയില്‍ പെട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ അവിചാരിതമായി ബിറ്റ്‌കോയിനെക്കുറിച്ചുള്ള മാധ്യമറിപ്പോര്‍ട്ട് കണ്ട ക്രിസ്റ്റഫറിന്റെ കണ്ണ് തള്ളി. 27 ഡോളര്‍ മാത്രം മൂല്ല്യമൂണ്ടായിരുന്ന ബിറ്റ്‌കോയിന്‍ വെറും നാലുവര്‍ഷങ്ങള്‍ക്കകം ക്രിസ്റ്റഫറിനെ കോടിപതിയാക്കിയിരിക്കുന്നു. മറ്റേതെങ്കിലും കറന്‍സിക്കോ ഷെയറിന് ഇത്തരം ഒരു കഥ പറയാനുണ്ടാകില്ല. ഇനി ബിറ്റ്കോയിന്റെ പ്രവർത്തനത്തിന്റെ അടിസ്ഥാനം എന്താണെന്ന് നോക്കാം..സുതാര്യമായ ഒരു മുറി. ആ മുറിക്കുള്ളില്‍ നിരവധി പണപ്പെട്ടികള്‍ നിരത്തി വച്ചിരിക്കുന്നു. പണപ്പെട്ടികളും സുതാര്യമാണ്. മുറിയിലെ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സി സി ടി വി ക്യാമറയിലൂടെ ലോകത്ത് ആര്‍ക്കും മുറി പരിശോധിക്കാം. പണപ്പെട്ടികള്‍ക്കെല്ലാം തനതായ ഒരു വിലാസവുമുണ്ട്. പണപ്പെട്ടിയിലെ ദ്വാരത്തിലൂടെ ആര്‍ക്കും ഇതിലേയ്ക്ക് പണം നിക്ഷേപിക്കാം. പെട്ടികള്‍ ഓരോന്നും അതിന്റെ ഉടമസ്ഥര്‍ക്ക് സ്വന്തം. തുറക്കാനുള്ള താക്കോലുകള്‍ ഉടമസ്ഥരുടെ കൈവശം മാത്രം. ആര്‍ക്കും ആരുടെ പെട്ടിയിലും പണം നിക്ഷേപിക്കാം. പക്ഷേ, സ്വന്തം പെട്ടിയില്‍ നിന്നുമാത്രമേ പണം എടുക്കാനാകൂ.

ഇത്തരത്തില്‍ സ്വന്തം പെട്ടിയില്‍നിന്ന് മറ്റോരാള്‍ക്ക് പണം നല്‍കണമെങ്കില്‍ മുറിയിലേയ്ക്ക് പ്രവേശിക്കണം. ഒരു പെട്ടിയില്‍നിന്ന് മറ്റൊരു പെട്ടിയിലേയ്ക്ക് നാണയ കൈമാറ്റം നടക്കുന്നത് ലോകം മുഴവന്‍ സി സി ടിവിയിലൂടെ കാണുകയാണ്. പക്ഷേ, പണം കൈമാറാന്‍ മുറിയിലേയ്ക്ക് പ്രവേശിക്കുന്നവര്‍ മുഖംമൂടി ധരിച്ചിരിക്കുന്നതു കാരണം അവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നുമുണ്ട്.മേല്‍പ്പറഞ്ഞ ഉദാഹരണത്തില്‍, നാണയം ബിറ്റ്‌കോയിന്‍ ആണ്. മുറി ബിറ്റ്‌കോയിന്‍ ശൃംഖലയും.

ഇനി എന്താണ് ബിറ്റ് കോയിൻ? : ഒരു ബാങ്കുമായോ സർക്കാറുമാ യോ നേരിട്ട് ബന്ധമില്ലാത്ത ഡിജിറ്റൽ കറൻസിയാണ് ബിറ്റ് കോയിൻ. ഇത് ലോഹനിർമ്മിതമായ നാണ യമോ കടലാസ് നോ േട്ടാ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ സോഫ് റ്റ് വെയർ കോഡാണിത് . ഇടപാടുകള്‍ ശരിയാണോ എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങള്‍ ഉപയോഗിക്കുകയും ഇതിലൂടെത്തന്നെ പുതിയ നാണയങ്ങള്‍ സ്രുഷ്ടിക്കുകയുമാണ് ക്രിപ്‌റ്റോകറന്‍സി നാണയ വ്യവസ്ഥയുടെ അടിസ്ഥാനം. എൻക്രിപ് ഷൻ സാ േങ്കതിക വിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ ക്രിപ് റ്റോ കറൻസി എന്നും വിളിക്കാറുണ്ട് . നാണയം അച്ചടിക്കുന്നത് ഒരു കേന്ദ്ര ബാങ്കുമല്ല. വീക്കി പീഡിയൽ പലര്‍ ചേര്‍ന്ന് അപ്‌ഡേറ്റ് ചെയ്യുന്നതുപോലെ അനേകായിരം കമ്പ്യൂട്ടറുകളിലായി ലോകത്തിന്റെ നാനാഭാഗത്തുമുള്ള നെറ്റിസന്‍മാര്‍ വികസിപ്പിച്ചെടുക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മ്മിതിയാണ് ബിറ്റ്‌കോയിന്‍.
Bitcoin explained and made simple എന്ന The Guardian പ്രസിദ്ധീകരിച്ച ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ…

ബിറ്റ് കോയിന്‍ എങ്ങിനെയെല്ലാം നേടാം

മൂന്നു വിധത്തില്‍ ബിറ്റ്‌കോയിന്‍ സ്വന്തമാക്കാൻ സാധിക്കുക. അവ എങ്ങനെ എന്ന് വിവരിക്കാം… നിങ്ങളുടെ കയ്യിലുള്ള കറന്‍സിയുമായി ബിറ്റ്‌കോയിന്‍ വിപണി വിലയില്‍ മാറ്റിയെടുക്കാം – വിദേശ കറന്‍സികള്‍ എക്‌ചേഞ്ച് ചെയ്യുന്നതുപോലെ. മറ്റൊന്ന് നിങ്ങളുടെ കൈവശമുള്ള എന്തെങ്കിലും വസ്തുക്കള്‍ക്കോ സേവനത്തിനോ പകരമായി ബിറ്റ്‌കോയിന്‍ സ്വീകരിക്കാം. അതുമല്ലെങ്കില്‍ ഒരു ബിറ്റ്‌കോയിന്‍ ഖനി തൊഴിലാളിയോ മുതലാളിയോ ആയി ഖനനം ചെയ്തും എടുക്കാം. “ഖനനമോ” ഇത് എന്താ കുഴിച്ചെടുക്കാൻ എന്നായിയിരിക്കും അടുത്ത ചോദ്യം…,ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിന്നായി നമുക്ക് ഉദാഹരണത്തിലെക്ക് തന്നെ തിരിച്ചു പോകാം… കൈമാറ്റം നടന്നതിനു ശേഷം ഏതെല്ലാം പെട്ടിയില്‍ എത്രയെല്ലാം നാണയങ്ങള്‍ ഉണ്ടെന്ന് അറിയാനായി ഈ ഇടപാടുകളുടെ കണക്ക് സൂക്ഷിക്കണം.

എല്ലാത്തിനുംഒരു കണക്ക് വേണ്ടേ? ,അതിനായി മുറിയില്‍ വലിയൊരു കണക്കു പുസ്തകമുണ്ട്. എല്ലാ ഇടപാടുകളും രേഖപ്പെടുത്തി വെച്ചിട്ടുള്ള വളരെ വിശാലമായ ഒരു തുറന്ന പുസ്തകം. ആ പുസ്തകം ആര്‍ക്കും പരിശോധിക്കാം. പുസ്തകം തുറന്നതാണെങ്കിലും ക്യ്രത്യമായ പേജ് നമ്പറുകള്‍ ഇട്ടിട്ടുണ്ട്. പേജുകള്‍ കീറിക്കളയാനോ പഴയ കണക്കുകളില്‍ വെട്ടലും തിരുത്തലും നടത്താനോ സാധ്യമല്ല. ഒരു വിനിമയം നടന്നു കഴിഞ്ഞാല്‍ അത് കണക്കു പുസ്തകത്തില്‍ രേഖപ്പെടുത്താന്‍ പത്തു മിനിറ്റെടുക്കും. മാത്രവുമല്ല ഒന്നിലധികം കണക്കപ്പിള്ളമാര്‍ രേഖപ്പെടുത്തിയ കണക്ക് ശരിയാണോ എന്ന് സാക്ഷ്യപ്പെടുത്തുകയും വേണം. ഇവിടെ കണക്ക് പുസ്തകം ബ്ലോക്ക് ചെയ്ന്‍ എന്നറിയപ്പെടുന്ന ബിറ്റ്‌കോയിന്‍ ലഡ്ജറും, കണക്കപ്പിള്ളമാര്‍ ബിറ്റ്‌കോയിന്‍ മൈനേഴ്‌സും, കണക്കെഴുത്ത് ബിറ്റ്‌കോയിന്‍ മൈനിങുമാണ്.അതായത് ബ്ലോക്ക് ചെയിനിലേക്ക് ഇടപാടുകള്‍ രേഖപ്പെടുത്തുന്നതാണ് ബിറ്റ്‌കോയിന്‍ മൈനിങ്. തുറന്ന പുസ്തകമല്ലേ കയ്യാങ്കളികള്‍ക്കുള്ള സാധ്യതകള്‍ ഒഴിവാക്കണമല്ലോ. ഇത്ര സങ്കീര്‍ണ്ണമായ ഈ കണക്കുപുസ്തകം പരിപാലിക്കാന്‍ ഒരു കണക്കപ്പിള്ള വേണ്ടേ? തുറന്ന കണക്കുപുസ്തകമായതിനാല്‍ സത്യസന്ധമായി ആര്‍ക്കും കണക്കെഴുത്ത് നടത്താം. വെറുതെ വേണ്ട. പ്രതിഫലമുണ്ട്. ശരിയായ രീതിയില്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയ ഓരോ കണക്കിനും നിശ്ചിത എണ്ണം നാണയങ്ങള്‍ പ്രതിഫലമായി ലഭിക്കും. കണക്കെഴുത്ത് അതികഠിനമായ ജോലിയാണെങ്കിലും, കണക്ക് ശരിയാണോ എന്നു പരിശോധിക്കുന്നത് വളരെ ലളിതമാണ്. ഇത്തരത്തില്‍ ഇടപാടുകള്‍ രേഖപ്പെടുത്തുമ്പോള്‍ രണ്ടുതരത്തില്‍ പ്രതിഫലം സ്വീകരിക്കാം. ഒന്ന് ഇടപാടുകള്‍ പെട്ടന്ന് കണക്കില്‍ കൊള്ളിച്ചുകിട്ടാന്‍ നല്‍കുന്ന ഇടപാടുകാര്‍ നല്‍കുന്ന കമ്മീഷന്‍ . രണ്ട് ബിറ്റ്‌കോയിന്‍ ബ്ലോക്ക് ചെയിനിലേക്ക് ഒരു പുതിയ ബ്ലോക്ക് കൂട്ടിച്ചേര്‍ക്കപ്പെടുമ്പോള്‍ ബിറ്റ്‌കോയിന്‍ സംവിധാനം സൃഷ്ടിക്കുന്ന കോയിനുകള്‍. ബിറ്റ്‌കോയിനുകളെക്കുറിച്ച് പറയുമ്പോള്‍ ഒരുപക്ഷേ ഏറ്റവുമധികം ആശയക്കുഴപ്പമുണ്ടാക്കുന്ന സംഗതി ബിറ്റ്‌കോയിന്‍ ഖനനം അഥവാ ബിറ്റ്‌കോയിന്‍ മൈനിങ് ആയിരിക്കും. ഇപ്പോൾ അത് വൃക്തം ആയി എന്ന് വിശ്വസിക്കുന്നു 🙂

ഒരു ബിറ്റ് കോയിന്‍ മറ്റാരുടെയും ഉടമസ്ഥതയിലല്ല, അസ്സല്‍ ഉരുപ്പടിയാണ് എന്ന് തിരിച്ചറിയാന്‍ ഈ പബ്ലിക്ക് കീ ക്രിപ്‌റ്റോഗ്രാഫി സഹായിക്കും. പക്ഷേ തന്റെ ഉടമസ്ഥതയിലുള്ള ഒരു ബിറ്റ് കോയിനെ നിയന്ത്രിക്കാന്‍ ഓരോ ഇടപാടുകാരനും ഒരു സ്വകാര്യതാക്കോലും ഇതോടൊപ്പം അനുവദിക്കും. എന്നു വെച്ചാല്‍ ഓരോ ഇടപാടുകാരനും രണ്ടു താക്കോല്‍ കിട്ടും. രണ്ടു പാസ്‌വേര്‍ഡുകള്‍ എന്നു കരുതിയാല്‍ മതി. സ്വകാര്യ താക്കോല്‍ നിങ്ങളുടെ ഇടപാടിനായി ഉപയോഗിക്കാവുന്ന പാസ്‌വേര്‍ഡ്. (അതിനെ സുരക്ഷിതമായി സൂക്ഷിക്കേണ്ട കടമ നിങ്ങളുടേത്.) പരസ്യത്താക്കോല്‍ ഉപയോഗിച്ച് ബിറ്റ്‌കോയിന്റെ വിശാലലോകം തുറന്നു കാണാം.

ആദ്യകാലങ്ങളില്‍ വളരെ ചുരുക്കം പണപ്പെട്ടികളേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ കണക്കെഴുത്തും എളുപ്പമായിരുന്നു. പലപ്പോഴും ഒരാള്‍ക്ക് ഒറ്റയ്ക്ക് തന്നെ അത് സാധ്യമായിരുന്നു. കാലക്രമേണ പണപ്പെട്ടികളുടെ എണ്ണം കൂടി. ഒന്നോ രണ്ടോ പേരെക്കൊണ്ട് കണക്കു കൂട്ടല്‍ ശരിയാകാതെയായി. അപ്പോള്‍ കൂടുതല്‍ പേര്‍ ഒന്നിച്ചിരുന്ന് കണക്കുകൂട്ടാന്‍ തുടങ്ങി. പക്ഷേ ശമ്പളത്തില്‍ വര്‍ദ്ധനവില്ല. അതിനാല്‍ കിട്ടുന്ന ശമ്പളം പണിക്കനുസരിച്ച് വീതിച്ചെടുക്കുകയായി.

ഈ പ്രതിഫലം നല്‍കുന്നതാരാണ് എന്നു കൂടി അറിയണ്ടേ? അതിനായി മുറിയില്‍ നാണയം അടിച്ചിറക്കുന്ന ഒരു മെഷീന്‍ ഉണ്ട്. ആ യന്ത്രം വെറുതെയങ്ങു പ്രവര്‍ത്തിക്കുകയല്ല. കണക്കപ്പിള്ളമാരുര്‍ കണക്കുകൂട്ടാന്‍ ചെലവാക്കുന്ന ഊര്‍ജ്ജമാണ് നാണയയന്ത്രത്തെ പ്രവര്‍ത്തിപ്പിക്കുന്നത്. കൂടുതല്‍ കൂടുതല്‍ നാണയങ്ങള്‍ പുറത്തു വരുന്നതോടെ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ഊര്‍ജ്ജത്തിന്റെ അളവും കൂടിക്കൂടി വരുന്ന രീതിയിലാണ് അതിന്റെ സജ്ജീകരണം. ബിറ്റ്‌കോയിനിന്റെ കാര്യത്തിലാകട്ടെ കേന്ദ്രീകൃത സുരക്ഷാനിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ദുഷ്ടലാക്കോടെയുള്ള ഇടപെടലുകളില്‍ നിന്നും ബിറ്റ്‌കോയിന്‍ ശൃംഖലയെ സംരക്ഷിക്കാന്‍ അതിശക്തമായ ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ഇതിനു നല്‍കേണ്ടുന്ന വിലയാണ് കമ്പ്യൂട്ടര്‍ വിഭവശേഷി.

ഖനനം ചെയ്ത് ഖനനം ചെയ്ത് എത്രയും നാണയങ്ങള്‍ കൈവശപ്പെടുത്താമെന്ന ധാരണ വേണ്ട.
സ്വര്‍ണ്ണഖനനവും പെട്രോളിയം ഖനനനവുമെല്ലാം ഒരുകാലത്ത് നിലച്ചു പോകുമെന്ന് നമുക്കറിയാം. പക്ഷേ, അത് എപ്പോഴെന്ന് കൃത്യമായി അറിയില്ല. ഇനി എത്ര സ്വര്‍ണ്ണം കുഴിച്ചെടുക്കാനാകുമെന്നും വ്യക്തമല്ല. പക്ഷേ ബിറ്റ് കോയിനിന്റെ കാര്യത്തില്‍ ഈ കണക്കിനു കൃത്യതയുണ്ട്. 210 ലക്ഷം ബിറ്റ്‌കോയിനുകള്‍ മാത്രമേ ഖനനം ചെയ്ത് എടുക്കാനാകൂ. അതായത് 210 ലക്ഷം ബിറ്റ്‌കോയിനുകള്‍ മാര്‍ക്കറ്റില്‍ എത്തുന്ന ദിവസം ബിറ്റ്‌കോയിന്‍ ഖനനം പൂര്‍ത്തിയാകുന്നു. ഇതിനായി 2140 വരെ കാത്തിരിക്കണം.
അങ്ങനെ അവസാന നാണയവും കുഴിച്ചെടുത്തു കഴിഞ്ഞാലോ? പിന്നെ ഈ നെറ്റ് വര്‍ക്ക് ചരമമടയുമോ? നെറ്റിസന്മാര്‍ക്ക് അതങ്ങനെ ഒഴിവാക്കി പോവാനാവുമോ? നെറ്റ് വര്‍ക്കിനെ തുടര്‍ന്നും നിലനിര്‍ത്താനായി അതില്‍ ഇടപെടുകയും ഇടപാടുകളുടെ ശരിമ പരിശോധിക്കുകയും ചെയ്യുന്നതിനുള്ള കൂലി ട്രാന്‍സാക്ഷന്‍ ഫീസായി ഇക്കൂട്ടര്‍ക്ക് കിട്ടുമത്രെ. 21 ദശലക്ഷം ബിറ്റ് കോയിനുകളുടെ കൊള്ളക്കൊടുക്കലുകളുടെ ആധികാരികത, കൃത്യത ഉറപ്പു വരുത്തുന്നതിനായി ഇങ്ങനെ കുറെ ആളുകളുടെ സേവനം തുടര്‍ന്നും നിലനിര്‍ത്തേണ്ടതുണ്ടല്ലേ? പശു ചത്താലും മോരിലെ പുളി പോവില്ല എന്നു തന്നെ.

ബിറ്റ്‌കോയിന്‍ സോഫ്റ്റ്‌വേര്‍

യൂ ടോറന്റ്, ബിറ്റ് ടോറന്റ് തുടങ്ങിയ അപ്ലിക്കേഷനുകളെപ്പോലെ പീര്‍ ടു പീര്‍ പ്രോട്ടോക്കോളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൗജന്യ സ്വതന്ത്ര സോഫ്റ്റ്‌വേറാണ് ബിറ്റ്‌കോയിന്‍ അപ്ലിക്കേഷന്‍ . വിന്‍ഡോസ്, ലിനക്‌സ്, മാക്ക്, ബ്ലാക്ക്‌ബെറി, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ബിറ്റ്‌കോയിന്‍ സോഫ്റ്റ്‌വേറുകള്‍ ലഭ്യമാണ്.
bitcoin software

ബിറ്റ്‌കോയിനുകള്‍ സുരക്ഷിതമായി സൂക്ഷിച്ചുവെയ്ക്കുന്ന പണസഞ്ചിയാണ് ബിറ്റ്‌കോയിന്‍ വാലറ്റ് എന്നപേരില്‍ അറിയപ്പെടുന്ന ബിറ്റ്‌കോയിന്‍ സോഫ്റ്റ്‌വേറുകള്‍. ഓരോ പണസഞ്ചിക്കും ഈമെയില്‍ പോലെ തനതായ ഒരു വിലാസം ഉണ്ടായിരിക്കും. ഈ വിലാസത്തിലേക്ക് മറ്റു ബിറ്റ്‌കോയിന്‍ ഉപഭോക്താക്കള്‍ക്ക് പണം അയയ്ക്കാം. ഈമെയില്‍ അക്കൗണ്ടിനെപ്പോലെ തന്നെ പാസ്‌വേഡ് ബിറ്റ്‌കോയിന്‍ വാലറ്റ് ഉടമയ്ക്ക് സ്വന്തം. സോഫ്റ്റ്‌വേര്‍ വാലറ്റ്, മൊബൈല്‍ വാലറ്റ്, വെബ് വാലറ്റ് എന്നിങ്ങനെ മൂന്നു തരത്തിലുള്ള ബിറ്റ്‌കോയിന്‍ വാലറ്റുകളാണ് നിലവിലുള്ളത്.

സോഫ്റ്റ്‌വേര്‍ വാലറ്റുകള്‍ വിന്‍ഡോസ്, മാക്, ലിനക്‌സ് തുടങ്ങിയ ഡസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാവുന്നതും, മൊബൈല്‍ വാലറ്റുകള്‍ ആന്‍ഡ്രോയ്ഡ്, ബ്ലാക്ക്‌ബെറി തുടങ്ങിയ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്നതുമാണ്. ക്യു ആര്‍ കോഡ്, എന്‍ എഫ് സി സാങ്കേതികവിദ്യകളുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ മൊബൈല്‍ വാലറ്റുകള്‍ ഇപ്പോള്‍ കൂടുതല്‍ പ്രചാരത്തിലുണ്ട്. മൂന്നാംകക്ഷികള്‍ ഹോസ്റ്റ് ചെയ്തിരിയ്ക്കുന്ന വെബ്‌സൈറ്റ് അപ്ലിക്കേഷനുകള്‍ മൊബൈല്‍ വാലറ്റുകളായി പ്രവര്‍ത്തിക്കുന്നു.

നാം ഗൂഗിള്‍ , യാഹൂ തുടങ്ങിയവ നല്‍കുന്ന സൗജന്യ ഈമെയില്‍ സേവനം ഉപയോഗിക്കുന്നതുപോലെ വെബ്ബ് അടിസ്ഥാനത്തിലുള്ള ബിറ്റ്‌കോയിന്‍ വാലറ്റ് സേവനങ്ങള്‍ നല്‍കുന്ന വെബ് സൈറ്റുകളും ഉണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട് കാര്യം വിശ്വസനീയതയാണ്.

ബിറ്റ്‌കോയിന്‍ വാലറ്റ് നഷ്ടപ്പെട്ടാല്‍ അത് വീണ്ടെടുക്കുക അസാധ്യം. വാലറ്റ് നഷ്ടമാവുകയോ പാസ്‌വേഡ് മറന്നുപോവുകയോ ചെയ്താല്‍ വാലറ്റിലെ പണവും നഷ്ടമാകും. പക്ഷേ ഇവിടെ നഷ്ടമായ ബിറ്റ്‌കോയിനുകള്‍ ഉടമസ്ഥന്റെ വാലറ്റ് കീ ഇല്ലാതെ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല എന്നതാണ് വ്യത്യാസം. ‘പണപ്പെട്ടി മോഷണം പോയാലും താക്കോല്‍ എന്റെ കൈവശമല്ല’ എന്ന പഴയ ഫലിതം ഇവിടെ ഫലിതമല്ലാതാകുന്നു.

ഇതിനു പുറമേ ഫുള്‍ ബിറ്റ്‌കോയിന്‍ ക്ലയന്റ് എന്നറിയപ്പെടുന്ന ബിറ്റ്‌കോയിന്‍ സോഫ്റ്റ്‌വേര്‍ ഡൗണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്കും ബിറ്റ്‌കോയിന്‍ ശൃംഖലയുടെ ഭാഗഭാക്കാകാം. അതായത് മുഴുവന്‍ ബിറ്റ്‌കോയിന്‍ ബ്ലോക്ക് ചെയിനും നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും അവ തത്സമയം പുതുക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ടോറന്റ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മറ്റുള്ളവര്‍ക്കായി സീഡ് ചെയ്യുന്നതുപോലെയുള്ള ഒരു സേവനമാണ് ഇത്.
————————-
ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

————————–

ബിറ്റ്‌കോയിന്‍ നെറ്റ്‌വര്‍ക്കിന്റെ നിലനില്‍പ്പിന് (വിനിമയങ്ങള്‍ പരിശോധിക്കുന്നതിനും പുതുക്കുന്നതിനും) ഇത്തരം ഫുള്‍ ബിറ്റ്‌കോയിന്‍ ക്ലയന്റുകള്‍ അത്യാവശ്യമാണ്. ഇപ്പോള്‍ ആറൂ ഗിഗാ ബൈറ്റിലധികം വരും ബ്ലോക്ക് ചെയിന്‍ ഡാറ്റാബേസിന്റെ വലിപ്പം. ഇത് അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റില്‍ നിന്നും ഇത്രയധികം ഡാറ്റ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ വിഷമിക്കുന്നവര്‍ക്കായി ഡാറ്റ ഡിവിഡി രൂപത്തിലും ലഭ്യമാണ്.

ബിറ്റ് കോയിൻ കറന്‍സിയോ?
കറന്‍സിയാണ് എന്നു പറഞ്ഞാല്‍ അത് അത്രകണ്ട് ശരിയാവുകയുമില്ല. ഒരു കേന്ദ്ര ബാങ്കിന്റെയും അംഗീകാരമോ നിയന്ത്രണമോ ഇല്ലാതെ ബിറ്റ്‌കോയിന്‍ വന്‍കരകളായ വന്‍കരകളില്‍, രാഷ്ട്രങ്ങളായ രാഷ്ട്രങ്ങളിലാകെ തേരോട്ടം നടത്തുന്നു; നിക്ഷേപകരുടെ വിശ്വാസം നേടുന്നു.
ബിറ്റ്‌കോയിൻ നാണയമോ നോട്ടോ അല്ലാത്തത് കൊണ്ട് കള്ളനോട്ട് ഇറങ്ങും എന്ന് പേടിക്കേണ്ട. ബിറ്റ്‌കോയിന്‍ ഇടപാടുകളെല്ലാം അതീവ രഹസ്യമായാണ് നടക്കുക. അതുകൊണ്ടുതന്നെ ഈ രഹസ്യ ഇടപാടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതാര് എന്ന് കണ്ടെത്തുക വിഷമമാണ്. പണം വെളുപ്പിക്കുന്ന വമ്പന്മാരും, ആയുധക്കച്ചവടക്കാരും മയക്കുമരുന്നിടപാടുകാരുമൊക്കെ ബിറ്റ്‌കോയിന്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ എങ്ങനെയൊണ് അതില്‍ ഇടപെടുക എന്നത് ഒരു വലിയ ചോദ്യമായിരുന്നു. ബിറ്റ്‌കോയിന്‍ ഇടപാടുകളെല്ലാം അതീവ രഹസ്യമായാണ് നടക്കുക. അതുകൊണ്ടുതന്നെ ഈ രഹസ്യ ഇടപാടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതാര് എന്ന് കണ്ടെത്തുക വിഷമമാണ്. ഏതു കമ്പ്യൂട്ടറാണ് ബിറ്റ്‌കോയിന്‍ ഉല്പാദിപ്പിച്ചെടുത്തത് എന്നു കണ്ടെത്താനാവും. അത്രതന്നെ. പക്ഷേ അതിനെയും മറി കടക്കാനാവുന്ന സോഫ്റ്റ് വെയറുകള്‍ ഇതിനകം വികസിപ്പിച്ചെടുത്തു കഴിഞ്ഞു.

അത്തരമൊരവസ്ഥയിലാണ് പോള്‍ ക്രൂഗ്മാനെപ്പോലൊരാള്‍ ”ബിറ്റ്‌കോയിന്‍ തിന്മയാണ്” എന്ന് പ്രഖ്യാപിക്കുന്നത്.
എവിടെ നിന്നാണ് ഈ കോയിന് മൂല്യം വന്നു ചേരുന്നത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. വെറുമൊരു കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ പ്രയോഗത്തിന് എങ്ങനെയാണ് ഇങ്ങനെയൊക്കെ പ്രചാരം നേടാനാവുന്നതും അതിന് മൂല്യമുണ്ടാവുന്നതും?

എന്തുകൊണ്ടു  ബിറ്റ്‌കോയിനു ഇത്ര  മൂല്യം !… ?

ബിറ്റ്‌കോയിനുകളുടെ അടിസ്ഥാനമൂല്യം കമ്പ്യൂട്ടര്‍ കണക്കുകൂട്ടലുകള്‍ക്കാവശ്യമായ വൈദ്യുതിയുടെ വിലയുമായി പ്രത്യക്ഷത്തില്‍ തന്നെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും, അതല്ല എന്നതാണ് വാസ്തവം. ബിറ്റ്‌കോയിനുകളുടെ ലഭ്യത നിയന്ത്രിക്കാനുള്ള ഒരു സംവിധാനവും ബിറ്റ്‌കോയിന്‍ സിസ്റ്റം മുഴുവനായും സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് അതിസങ്കീര്‍ണ്ണമായ ക്രിപ്‌റ്റോഗ്രാഫിക് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നത്. ഒരു ഒറ്റരൂപാ നാണയത്തിന്റെ നിര്‍മ്മാണച്ചിലവ് അതിന്റെ മൂല്യത്തേക്കാള്‍ എത്രയോ കൂടുതലായിരിക്കും. ഒരു വസ്തുവിന്റെ ലഭ്യതക്കുറവ് അതിന്റെ വിപണി മൂല്യത്തെ സ്വാധീനിക്കാമെങ്കിലും അതിന്റെ സ്വീകാര്യതയും ഉപയോഗവുമാണ് യഥാര്‍ത്ഥത്തില്‍ വില നിശ്ചയിക്കുന്നത്.

2009 ല്‍ ഇങ്ങനെയൊരു നാണയത്തിന് രൂപകല്‍പ്പന ചെയ്ത സതോഷി നകാമൊതോ എന്ന അജ്ഞാതനായ തൂലികാനാമധാരി കരുതിയതിലും എത്രയോ മടങ്ങ് വ്യാപ്തിയാണ് അനേകായിരം ഗണിത ശാസ്ത്ര വിശാരദരായ സോഫ്റ്റ് വെയര്‍ സാക്ഷരര്‍ ബിറ്റ്‌കോയിന് നല്‍കിയിരിക്കുന്നത്. ഏതായാലും 2008 നവംബര്‍ 1 ന് സതോഷി നക്കാമൊതോ എന്ന അജ്ഞാതനായ ഒരു നെറ്റിസണ്‍ പോസ്റ്റ് ചെയ്ത റിസര്‍ച്ച് പേപ്പര്‍ ഇങ്ങനെയൊക്കെ രൂപാന്തരപ്പെടും എന്ന് അയാള്‍ പോലും കണക്കാക്കിയിരിക്കില്ല എന്ന് തീര്‍ച്ച. ബിറ്റ്‌കോയിന്‍ എന്ന് പേരുമിട്ട് ഒരു പുതിയ ഡിജിറ്റല്‍ നാണ്യം പുറത്തിറക്കിയ നക്കാമൊതോ ഏത് നാട്ടുകാരനാണെന്ന കാര്യത്തില്‍ പോലും സംശയങ്ങള്‍ നിലനില്‍ക്കുന്നു. പേരുകൊണ്ടും സാഹചര്യം കൊണ്ടും ജപ്പാന്‍കാരനാണെങ്കിലും, കക്ഷിയുടെ ഈമെയില്‍ അഡ്രസ്സ് തപ്പിയാല്‍ ഒരു ജര്‍മ്മന്‍കാരനാണ് എന്നു തോന്നുമത്രേ.

കേന്ദ്ര ബാങ്കുകളുടെയും മോണിറ്ററി അധികൃതരുടെയും ഉറക്കം കെടുത്തിക്കൊണ്ട്, അതങ്ങനെ വ്യാപിക്കുകയാണ്. ലാഭം ഇരുന്നൂറു ശതമാനം ഉണ്ടാക്കാനായാല്‍ ഉടമയെ തന്നെ തൂക്കിലേറ്റുന്ന മൂലധനത്തിന്റെ ആര്‍ത്തി എവിടെച്ചെന്ന് അവസാനിക്കും എന്ന് ആര്‍ക്കും പറയാനാവില്ലല്ലോ.
Resource : Indiatimes , Mathrubhumi , Manorama
how to get bitcoins, bitcoin mining , bitcoin buy , bitcoin explained

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤