Do You Know law

വിദ്യാർത്ഥി രാഷ്ട്രീയം വേണ്ട; എന്തുകൊണ്ട് ഹൈക്കോടതി കോളേജ് രാഷ്ട്രീയത്തെ എതിർക്കുന്നു ?

വിദ്യാർത്ഥി രാഷ്ട്രീയം വേണ്ട; എന്തുകൊണ്ട് ഹൈക്കോടതി കോളേജ് രാഷ്ട്രീയത്തെ എതിർക്കുന്നു ? October 17, 2017

കോളേജിലെ രാഷ്ട്രീയ പ്രവർത്തനം നിരോധിച്ചു കൊണ്ടുള്ള കോടതി വിധിയെ എതിർത്തുകൊണ്ട് സോഷ്യൽ മീഡിയയിലും അനുബന്ധ മാധ്യമങ്ങളിലും പരക്കെ അഭിപ്രായപ്രകടനങ്ങൾ കാണാനിടയായിട്ടുണ്ട്. ഭരണഘടനയിൽ ഊന്നിയ ജനാധിപത്യത്തിന്റെ അവകാശങ്ങളെ ഒട്ടും ഹനിക്കാതെയുള്ള പ്രസ്തുത വിധിയെ ജനാധിപത്യത്തിലെ പൗരന്റെ അവകാശം മുഴുവനായ റദ്ദ് ചെയ്യപ്പെട്ടു എന്ന രീതിയിൽ വളച്ചൊടിക്കുന്നത് കാണാം. തികച്ചും വാസ്തവവിരുദ്ധമായ പ്രചരണം മാത്രമാണത്.

നിലവിൽ പൊന്നാനി എംഇഎസ് കോളജിൽ നടന്ന സംഭവം ജനാധിപത്യപരമായ രീതിയിൽ സമാധാനപരമായ പ്രവർത്തിയല്ല മറിച്ച് നിയമവിരുദ്ധപ്രവർത്തനമാണ് എന്നുള്ളതാണ് വാസ്തവം.
court judgement

തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി നൽകിയ നാമനിർദ്ദേശ പത്രിക തള്ളിയതിനെ എതിർത്തുകൊണ്ട് സ്‌ററുഡന്റ് കൗണ്‌സിൽ, അക്കാദമിക് കൗൺസിൽ, കോടതി മുതലായ നിയമപരമായ വേദികൾ വഴി നീതി തേടാതെ നടത്തിയ ധർണ്ണ ഒടുക്കം വഴിമാറി പൊതുമുതൽ നശിപ്പിച്ചു മുന്നേറുന്ന ഒരു അരാജക പടയോട്ടമായി മാറിയതിന്റെ ഉത്തരവാദിത്വത്തിൽ പ്രസ്തുത വിദ്യാർത്ഥി സംഘടനക്കും അതിന്റെ മാതൃസംഘടനകൾക്കും തുല്ല്യ പങ്കാളിത്തം ഉണ്ട്. മാത്രമല്ല പ്രസ്തുത പ്രതിഷേധത്തെത്തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടുകയും മറ്റു വിദ്യാർത്ഥികളുടെ പഠിക്കുവാനുള്ള അവകാശം റദ്ദുചെയ്യപ്പെടുകയുമുണ്ടായി.
അവകാശ പോരാട്ടത്തിന് എന്ന് പറഞ്ഞു നടത്തുന്ന അരാജക മുന്നേറ്റങ്ങൾ പ്രസ്തുത സ്ഥാപനത്തിന്റെ മുഴുവൻ സമാധാനപരമായ നടത്തിപ്പിനെ സാരമായ രീതിയിൽ ബാധിക്കുകയും, മറ്റു വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാവുകയുമാണ് ചെയ്തിട്ടുള്ളത്.
ഇത്തരം പ്രവർത്തികൾ മൂലം വിദ്യാർത്ഥി സംഘടനകൾ കലാലയത്തിലൂടെ നടത്തിവരുന്നത് ജനാധിപത്യത്തിന്റെ സംരക്ഷണമോ നീതിക്ക് വേണ്ടിയുള്ള പോരട്ടമോ അല്ലാ, മറിച്ചു ആൾക്കൂട്ട ബലത്തിന്റെ കയ്യൂക്ക് കൊണ്ടുള്ള കാര്യസാധ്യവും അരാജകത്വവൽക്കരണവും മാത്രമാണ്.
ഇതു മാത്രമാണ് നിലവിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ വിദ്യാർത്ഥിക്ക് നൽകുന്ന മാതൃകയും പാഠവും. സ്‌ററുഡന്റ് കൗണ്‌സിൽ, അക്കാദമിക് കൗൺസിൽ, കോടതി മുതലായ നിയമപരമായ വേദികൾ ഉള്ളിടത്തോളം കാലം വിദ്യാർത്ഥികൾക്ക് ക്യാമ്പസിനകത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുവാൻ അവകാശമില്ല. മറിച്ച് തങ്ങളുടെ അവകാശം നേടാനായി നിയമപരമായ വേദികളെ ക്രിയാത്മകമായി വിനിയോഗിക്കുക മാത്രമേ വേണ്ടു. കലാലയങ്ങളെ കൈയ്യൂക്കിന്റെ രാഷ്ട്രീയത്തിന്റെ ഇൻക്വുബേറ്ററുകൾ ആക്കിമാറ്റുന്ന കലാലയ രാഷ്ട്രീയം അവസാനിപ്പിക്കാം ജനാധിപത്യാവകാശങ്ങളെ ജനാധിപത്യ സ്ഥാപനങ്ങളിൽ നിന്നും ജനാധിപത്യരീതിൽ നേടിയെടുക്കുന്ന പൗരന്മാർ വളർന്ന് വരട്ടെ ക്യാമ്പസുകളിലെ അരാജകത്വവാഴ്ചകൾ അവസാനിക്കട്ടെ.
students protest
കോടതി വിധിയെ വിമർശിക്കുന്നതിന് മുമ്പ് നിഷ്പക്ഷമായി ഒന്ന് വിലയിരുത്തി നോക്കു ഒരു കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ തന്റെ പ്രസ്ഥാനം മത്സരിക്കുന്നതിന് സാങ്കേതികമായി നേരിട്ട തടസത്തെ സമാധാനപരമായി നേരിടാതെ കൈയ്യൂക്കിന്റെ രാഷ്ട്രീയ പാഠം വിനിയോഗിക്കുന്ന വിദ്യാർത്ഥി സമൂഹത്തിൽ ഉത്തരവാദിത്തമുള്ള പൗരനാകുമ്പോൾ വിഷയങ്ങളെ സമീപിക്കുക എപ്രകാരമാകും?
high court kerala

കോടതി വിധിയുടെ പരിഭാഷ

1) നാലാം എതിർകക്ഷി (forth respondant) 20 വയസുള്ള ഒരു കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും കോളേജ് sfi യൂണിയന് സെക്രട്ടറിയുമാണ്. ആദ്യം ഞങ്ങൾക്ക് മനസിൽ വരുന്ന ചോദ്യം ഇയാൾ കോളേജിൽ പോകുന്നത് പഠിക്കാനൊ അതൊ രാഷ്ട്രീയത്തിനൊ എന്നാണ്. അവനും അവന്റെ രക്ഷിതാക്കണം ഉത്തരം പറയേണ്ട ഒരു ചോദ്യമാണിത്. അക്കാദമിക് ഇന്സ്റിറ്റ്യൂഷനുകളിൽ രാഷ്ട്രീയമോ രാഷ്ട്രീയ പ്രവർത്തനങ്ങളൊ അനുവദനീയമല്ല.

2) ഞങ്ങളുടെ അടുത്ത നിരീക്ഷണം .ധർണ്ണ, നിരാഹാര സമരം, സത്യാഗ്രഹം മുതലായ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഭരണഘടനയിൽ സ്ഥാനമില്ല എന്നതാണ്, പ്രത്യേകിച്ച് വിദ്യാലയങ്ങളിൽ. അവിടെ ഇത്തരം പ്രവർത്തി ചെയ്യുന്നവർ ആരായാലും പുറത്താക്കപ്പെടും. വിദ്യാലയങ്ങൾ പഠിക്കാനുള്ളതാണ് അല്ലാതെ രാഷ്ട്രീയത്തിനുള്ളതല്ല. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്യാലയങ്ങളെ ഉപയോഗിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും അനുവാദമില്ല.

3) 25. 11.1949 ലെ കോണ്സ്റ്റിറ്റ്യൂഷണൽ അസംബ്ലിയിൽ ഭരണഘടന അവതരിപ്പിക്കുന്ന വേളയിൽ അംബേദ്കർ പറഞ്ഞ വാക്കുകൾ എടുത്താല്…….
നമ്മളിനി ശ്രമിക്കേണ്ടത് ജനാധിപത്യം നിലനിർത്താനാണ് അല്ലാതെ നിർമ്മിക്കാനല്ല. നിരവധി രക്തം ചിന്തിയ പോരാട്ടങ്ങളിലൂടെയും സമരം, സത്യാഗ്രഹം, നിസ്സഹരണം, നിരാഹാരം മുതലായ മാർഗ്ഗങ്ങളിലൂടെയുമാണ് നാം ജനാധിപത്യ വ്യവസ്ഥ നേടിയെടുത്തത്. അതിന്റെ സാമ്പത്തികവും സാമൂഹികവുമായ എല്ലാ ഗുണങ്ങളും നമുക്കിന്ന് പ്രാപ്തമായിരിക്കുന്നു. അതിനാല് മുകളില് പറഞ്ഞ സമരമാർഗങ്ങളൊന്നും ഇനി ഇവിടെ ആവശ്യമില്ല. ഇനിയും ഇത്തരം മാർഗ്ഗങ്ങൾ പ്രയോഗിക്കുന്നത് അരാജകത്ത്വത്തിന് കാരണമാകും.

4) നാലാം കക്ഷിയുടെ കുറ്റപത്രത്തോടൊപ്പം ലഭിച്ച ഫോട്ടോഗ്രാഫിൽ. ധർണയും നിരാഹാരവും നടത്തുന്ന വിദ്യാർത്ഥികൾ ഒരു രാഷ്ട്രീയപാർട്ടിയുടെ ബാനറും വലിയ ലൗഡ്സ്പീക്കറുകളും ഒക്കെ ആയി കോളേജ് ബൗണ്ടറിക്ക് വെളിയിൽ നിൽക്കുന്നത് കാണാം. ഇത് പൊതുമുതൽ അതിക്രമിച്ച് നശിപ്പിക്കലിൽപ്പെടുന്നു. നിയമം സംരക്ഷിക്കാൻ അവിടെ പോലീസ് ഉണ്ടായിരുന്നു… പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസം വരുത്താൻ ഒരു പൊളിട്ടിക്കൽ പാർട്ടിക്കും അവകാശമില്ല.
അടുത്തപേജിലുള്ള ഫോട്ടോയിൽ കോളേജിനകത്ത് വിദ്യാർത്ഥികൾ ധർണ്ണനടത്തുന്നത് വ്യക്തമായി കാണാം. അംബേദ്കർപറഞ്ഞത് പ്രകാരം. വിദ്യാർത്ഥികൾക്ക് പരാതിപ്പെടാൻ .. സ്ററുഡന്റ് കൗണ്സിൽ,അക്കാദമിക് കൗൺസിൽ കോടതി മുതലായ നിയമപരമായ വേദികൾ ഉണ്ട് . അതിനാൽ വിദ്യാലയ അന്തരീക്ഷത്തിൽ ധർണ്ണക്ക് സ്ഥാനമില്ല

5) ഞങ്ങളുടെ ഒർഡർ പ്രകാരം….

ഏതെങ്കിലും കോളേജിൽ ഏതെങ്കിലും വിദ്യാർത്ഥി ധർണയോ സമരമോ ചെയ്താൽ പ്രിൻസിപ്പാളിനോ മറ്റ് കോളേജ് അതോരിട്ടിക്കൊ ഇവരെ തടയാം. ഇതിനർത്ഥം ഇവരുടെ പരാതിപ്പെടാനുള്ള അവകാശം അടിച്ചമർത്തുന്നു എന്നല്ല. കോളെജിലെ സമാധാന അന്തരീക്ഷം നിലനിർത്താൻ അതോറിട്ടിക്ക് പോലീസിനെ വിളിക്കാം. പോലീസ് ധർണയും സമരവും നടത്തുന്നവരെ മാറ്റുന്നതാണ്.

6) ധർണ്ണയും സമരവും നടത്തുന്നവർ മനസിലാക്കേണ്ട ഒരുകാര്യം അവർ നടത്തുന്നത് നിയമവിരുദ്ധ പ്രവർത്തിയാണെന്നതാണ്. സമാധാപരമായി കോടതിയെ സമീപിക്കാനും പരാതി ബോധിപ്പിക്കാനും അവർക്ക് അവസരമുണ്ട്

7 ) നാലാം എതിർകക്ഷിക്ക് ഞങ്ങൾ കൊടുക്കുന്ന മുന്നറിയിപ്പ് അയാൾക്ക് ഒന്നുകിൽ പഠിക്കുകയൊ അല്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുകയൊ ചെയ്യാം. രണ്ടും ഒരുമിച്ച് നടക്കില്ല…, ഏത് വേണമെന്ന് നാലാം പ്രതിക്ക് തീരുമാനിക്കാം

( * പൊന്നാനി എംഇഎസ് കോളേജിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ ഉണ്ടായ പ്രതിഷേധത്തെത്തുടർന്ന് പ്രിൻസിപ്പാളിന്റെ ഓഫീസും കോളേജ് കെട്ടിടത്തിന്റെ നാശനഷ്ടത്തെയും തുടർന്ന് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊന്നാനി എംഇഎസ് കോളേജ് സൂപ്രണ്ട് ഓഫ് പോലീസ് മലപ്പുറം ഒന്നാം എതിർകക്ഷിയും സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് പൊന്നാനി രണ്ടാം എതിർകക്ഷിയായും സബ് ഇൻസപെക്ടർ ഓഫ് പോലീസ് പൊന്നാനി മൂന്നാം എതിർകക്ഷിയായും സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പൊന്നാനി എം ഇ എസ് കോളേജ് യൂണിറ്റ് പ്രസിഡന്റ് ജിഷ്ണു കെ നാലാം എതിർകക്ഷിയായും നടന്ന വ്യവഹാരത്തിന്റെ ഇടക്കാലവിധിയുടെ മലയാളം പരിഭാഷ )

students politics kerala , banning politics college, merits and demerits of campus politics, campus politics essay

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤