Do You Know

ദുരൂഹ സാഹചര്യത്തിൽ മരിച്ച 10 സിനിമാ താരങ്ങൾ

ദുരൂഹ സാഹചര്യത്തിൽ മരിച്ച 10 സിനിമാ താരങ്ങൾ February 28, 2018
actress suspicious death

പുറമെ നിന്നും നോക്കിയാൽ സിനിമാ താരങ്ങളുടെ ജീവിതം എന്നും നിറങ്ങൾ നിറഞ്ഞതണ്. എന്നാൽ സർവ്വസുഖ സൗകര്യങ്ങൾക്കിടെ ജീവിക്കുമ്പോഴും അവരുടെ ഉള്ളിലും മറ്റേതൊരു മനുഷ്യനെയും പോലെ ആരും കാണാത്ത ഒരു സങ്കടക്കടൽ ഇരമ്പുന്നുണ്ടാകും. ഒടുവിൽ ഒരു മുഴം കയറിലോ, വിഷകുപ്പിയിലോ ജീവിതം ഒടുക്കും…ആരാധകരുടേയും വേണ്ടപ്പെട്ടവരുടേയും മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ബാക്കിയാക്കി ജീവിതത്തിന്റെ വേഷത്തോട് പായ്ക്കപ്പ് പറയും….അവരെ അലട്ടിയിരുന്ന പ്രശ്‌നങ്ങളെന്തെന്നോ, എന്തിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു ആ മരണമെന്നോ ഉത്തരം തരാതെ ദുരൂഹത ബാക്കിയാക്കി മണ്ണിൽ നിന്നും
മറയും….ദുരൂഹത ബാക്കിയാക്കി മണ്ണിൽ നിന്നും മറഞ്ഞ താരങ്ങൾ

സിനിമയെ വെല്ലുന്ന ജീവിതകഥയും ദുരൂഹ മരണവും; അകാലത്തിൽ പൊലിഞ്ഞ 10 താരങ്ങൾ

1. ജിയ ഖാൻ
jiah khan
അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച നിശബ്ദ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ജിയാ ഖാൻ ശ്രദ്ധിക്കപ്പെടുന്നത്. ഗജനി, ഹൗസ് ഫുൾ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച താരം 2013 ൽ തൂങ്ങി മരിച്ചു. 25 വയസ്സിലാണ് താരം ലോകത്തോട് വിട പരഞ്ഞത്.

ജിയാ ഖാന്റെ മരണത്തിന് പിന്നിൽ കാമുകൻ സൂരജ് പഞ്ചോളിയാണെന്നാണ് ആരോപണം.
നടനും നിർമ്മാതാവുമായ ആദിത്യ പഞ്ചോളിയുടെ മകനാണ് സൂരജ്. ജിയാ ഖാൻ മരിക്കുന്നതിന് മുമ്പേ ജിയ ഗർഭഛിദ്രം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. സൂരജ് പഞ്ചോളി ജിയയെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതാണെന്നാണ് ആരോപണം. ജിയയുടെ ആത്മഹത്യ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

2. ദിവ്യ ഭാരതി
divya bharathi
തന്റെ 23 ആം വയസ്സിലാണ് ബോളിവുഡ് താരം ദിവ്യ ഭാരതി ആത്മഹത്യ ചെയ്യുന്നത്.
1993 ലാണ് താരം ബാൽക്കണിയിൽ നിന്നും ചാടി മരിക്കുന്നത്. അമ്മയുമായുള്ള പ്രശ്‌നങ്ങളാണ് താരത്തിന്റെ ആത്മഹത്യയിൽ കലാശിച്ചതെന്നാണ് അഭ്യൂഹങ്ങൾ. എന്നിരുന്നാലും ഇന്നും ദിവ്യയുടെ മരണത്തിന് പിന്നിലെ കാരണം അജ്ഞാതമാണ്.

3. സിൽക്ക് സ്മിത
silk smitha
മലയാളത്തിന്റെ വശ്യ സൗന്ദര്യം സിൽക്ക് സ്മിത തന്റെ കരിയറിന്റെ
അത്യുന്നതിയിൽ നിൽക്കുമ്പോഴാണ് മരിക്കുന്നത്. 1996 ൽ താരം ആത്മഹത്യ ചെയ്ത വാർത്ത ഞെട്ടലോടെയാണ് ഇന്ത്യൻ സിനിമ ലോകം അറിഞ്ഞത്. തൂങ്ങി മരിക്കുകയായിരുന്നുവെന്നും, വിഷം കഴിച്ച മരിച്ചതാണെന്നും വാദമുണ്ട്. എന്തുകൊണ്ടാണ് സിൽക്ക് ആത്മഹത്യ ചെയ്തതെന്ന കാരണം വ്യക്തമല്ല.

4. ശിഖ ജോഷി
shikha joshi
ബിഎ പാസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശിഖയെ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തുന്നത്. ബോളിവുഡ് ചലച്ചിത്രലോകത്ത് വേണ്ട അവസരം ലഭിക്കാത്തതിൽ മനംനൊന്താണ് താരം ഈ കടുംകൈ ചെയ്തതെന്നാണ് പറയപ്പെടുന്നത്.

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

5. മയൂരി
mayoori
കുംഭകോണം ഗോപാലു എന്ന 1998 ലെ ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച മയൂരി ആ വർഷം തന്നെ പുറത്തിറങ്ങിയ സമ്മർ ഇൻ ബെത്‌ലഹേമിലൂടെയാണ് ശ്രദ്ധനേടുന്നത്. വെറം 22 വയസ്സുള്ളപ്പോഴാണ് താരം ആത്മഹത്യ ചെയ്യുന്നത്. ആകാശ ഗംഗ, പ്രേം പൂജാരി, അരയന്നങ്ങളുടെ വീട്
എന്നിങ്ങനെയുള്ള ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ മയൂരിയുടെ മരണം ഇന്നും ദുരൂഹതയിൽ പൊതിഞ്ഞതാണ്.

6. വിജയശ്രീ

ദക്ഷിണേന്ത്യയുടെ മെർലിൻ മൺറോ എന്നറിയപ്പെടുന്ന ഈ മലയാള നടിയുടേത് സിനിമെ
വെല്ലുന്ന ജീവിതകഥയാണ്. വളരെ ചെറുപ്രായത്തിലെ തന്നെ സിനിമയിൽ വന്ന വിജയശ്രീ 21 ആം വയസ്സിലാണ് ആത്മഹത്യ ചെയ്യുന്നത്.

പൊന്നാപുരം കോട്ട എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അപകീർത്തികരമായ ദൃശ്യങ്ങൾ ചിത്രീകരിച്ച് അവ ഉപയോഗിച്ച് നടിയെ ഭീഷണിപ്പെടുത്തിയതോടെയാണ് വിജയശ്രീ ആത്മഹത്യ ചെയ്തത്. പൊന്നാപുരംകോട്ടയുടെ നിർമ്മാതാവാണ് വിജയശ്രീയുടെ ജീവിതത്തിൽ വില്ലനായി എത്തിയത്. അറുപതോളം ചിത്രങ്ങളിൽ ചുരുങ്ങിയ കാലത്തിനിടെ അഭിനയിച്ച വിജയശ്രീയുടെ മരണത്തോടെ മലയാള സിനിമ
അക്കാലത്ത് പ്രതിസന്ധിയിലായി.

7. പർവീൻ ബാബി

ദീവാർ, അമർ അക്ബർ ആന്റണി, നമക് ഹലാൽ, സുഹാഗ്, ഷാൻ എന്നിങ്ങനെ നിരവധി
ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ട പർവീൻ ബാബി 2005 ജനുവരി 20 നാണ് ആത്മഹത്യ
ചെയ്യുന്നത്.

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤