Good News

വയസ്സ് 89; ഹോബി ഫോട്ടോഗ്രാഫി, ഇത് കിമികോ സ്റ്റൈല്‍

വയസ്സ് 89; ഹോബി ഫോട്ടോഗ്രാഫി, ഇത് കിമികോ സ്റ്റൈല്‍ November 23, 2017
89 year old grandma photography

വാര്‍ദ്ധക്യത്തിലും കുട്ടിത്തവും എനര്‍ജിയും ലവലേശം നഷ്ടപ്പെടാത്ത പലരേയും നമ്മള്‍ വായിച്ചും കണ്ടും കേട്ടിട്ടുണ്ട്. വാര്‍ദ്ധക്യത്തെ ഒരു വിഴുപ്പ് പോലെ ചുമന്ന് ശിഷ്ടകാലം എങ്ങനെയെങ്കിലും കഴിച്ചു കൂട്ടുന്നവരേയും കണ്ടിട്ടുണ്ട്. എങ്ങനെയുള്ളവരെയാണ് കാലം ഓര്‍മ്മയുടെ ചെപ്പില്‍ ഒളിപ്പിച്ച് വയ്ക്കുക. തീര്‍ച്ചയായും അത് ഒന്നാമത് പറഞ്ഞവരെ… അല്ലേ??
ആ കൂട്ടത്തിലേക്കാണ് 89കാരിയായ കിമികോ നിഷിമോതോ എന്ന ജാപ്പനീസ് മുത്തശ്ശിയെ ഉള്‍പ്പെടുത്തേണ്ടത്.
kimiko-nishimoto72ാം വയസ്സില്‍ ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ പഠിച്ചെടുത്ത കിമികോ മുത്തശ്ശി ഇന്ന് ലോക ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു സെല്‍ഫ് പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫറാണ്. സാധാരണ നമ്മള്‍ കണ്ട് പരിചയിച്ച ചിത്രങ്ങളല്ല ഈ മുത്തശ്ശി പകര്‍ത്തുന്നത്. 17വര്‍ഷമായി തന്റെ ഫോട്ടോകള്‍ പകര്‍ത്തി എഡിറ്റ് ചെയ്ത് കയ്യടി നേടുകയാണ് ഈ മുത്തശ്ശി.

72ാം വയസ്സില്‍ യാദൃശ്ചികമായി ഫോട്ടോഗ്രാഫിയിലെ തുടക്കക്കാര്‍ക്കുള്ള ഫൗണ്ടേഷന്‍ ക്ലാസില്‍ പോയതാണ് കിമികോ. ഫോട്ടോകളേയും, ഫോട്ടോ ഗ്രാഫിയേയും കുറിച്ച് കൂടുതല്‍ അറിഞ്ഞ് മനസിലാക്കിയപ്പോള്‍ പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു കിമുകോ മുത്തശ്ശി.
ചിത്രങ്ങള്‍ കണ്ടവര്‍ കണ്ടവര്‍ കിമികോയെ അഭിനന്ദിച്ചതോടെ ആത്മവിശ്വാസവും ഇരട്ടിയായി. പിന്നെ പരീക്ഷണങ്ങളുടെ വര്‍ഷങ്ങള്‍. നിരവധി ചിത്രങ്ങള്‍ കിമികോയുടെ ക്യാമറയില്‍ നിന്ന് പിറന്നു. പിന്നീട് കിമികോ മുത്തശ്ശിയുടെ പരീക്ഷണങ്ങളില്‍ പ്രായം ഒരു തടസ്സമായി വന്നതേയില്ല. പല രൂപത്തിലും ഭാവത്തിലും ചിത്രങ്ങളെത്തി, കാണികളെ അത്ഭുതപ്പെടുത്തിയും, ചിരിപ്പിച്ചും ലോകമെങ്ങും ചിത്രങ്ങള്‍ പ്രചരിച്ചു. ഇപ്പോള്‍ കിമികോ മുത്തശ്ശിയുടെ ഫോട്ടോകള്‍ക്കായി ലോകം തന്നെ കാത്തിരിക്കുകയാണ്.  വയസ്സ് 89 ആയെങ്കിലും മുത്തശ്ശി ആള് ഫ്രീക്കാണെന്ന് ചിത്രങ്ങള്‍ കാണുന്ന ആരും പറഞ്ഞുപോകും.

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

ഈ പ്രായത്തിലും ശാരീരിക ബുദ്ധിമുട്ടുകളോ റിസ്കുകളോ ഒന്നും വകവയ്ക്കാതെ രസകരവുംവ്യത്യസ്തവുമായ ചിത്രങ്ങളാണ് കിമികോയുടേത് എല്ലാം തന്നെ.
ജീവിതത്തിന്റെ അവസാന കാലഘട്ടം എന്ന പേരില്‍ ഭൂരിഭാഗം വൃദ്ധരും വെറുതേ കളയുന്ന ഒരു കാലഘട്ടം എത്ര മനോഹരമായാണ് കിമികോ മുത്തശ്ശി ആഘോഷിക്കുന്നതെന്നും അത് ചിത്രങ്ങളാക്കി സൂക്ഷിക്കുന്നതെന്നും നോക്കിയേ…

#1

Funny-Self-Portraits-Kimiko-Nishimoto-89-Year-Old
IMAGES COURTESY: www.facebook.com/pg/kimiko.nishimoto.official

#2

#3

#4

IMAGES COURTESY: facebook.com/pg/kimiko.nishimoto.official

#5

#6

#7

#8

#9

#10

#11

#12

#13

#14

#15

89 year old grandma photography | Kimiko Nishimoto | photography | funny

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤