Feel Good

67ാം വയസ്സില്‍ ലതാഭഗവാന്‍ മാരത്തണ്‍ ഓട്ടത്തിന്; പണം ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് !!

67ാം വയസ്സില്‍ ലതാഭഗവാന്‍ മാരത്തണ്‍ ഓട്ടത്തിന്; പണം ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് !! October 13, 2017
67 yearold marathon runner

ഇനി വായിക്കാന്‍ പോകുന്നത് ഒരു സിനിമാ കഥയല്ല. ഭര്‍ത്താവിന്റെ ജീവന് വേണ്ടി ഒരു സ്ത്രീ നടത്തിയ പോരാട്ടങ്ങളുടെ ഒരു ഏട് മാത്രമാണ്. നഗ്നപാതയായി, സാരിയുടുത്ത് ലത ഭഗവാന്‍ മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാരത്തണ്‍ ഓടിയത് ഒരു ജീവന് വേണ്ടിയാണ്, ജീവന്റെ ജീവനായ സ്വന്തം ഭര്‍ത്താവിന്റെ ജീവന്‍. സ്വന്തം വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ മാത്രം ജീവിച്ച ലത ഭഗവാന്‍ മഹാരാഷ്ട്രയിലെ ഏതൊരു സാധാരണ സ്ത്രീയേയും പോലെ സാധാരണക്കാരില്‍ സാധാരണക്കാരിയായ വീട്ടമ്മയായിരുന്നു. ആ സമൂസ പൊതിഞ്ഞ ആ പത്രക്കടലാസ് കൈയ്യില്‍ കിട്ടുന്ന വരെ.

 

ബുല്‍ധാന സ്വദേശിനിയായ ലത ഫാം തൊഴിലാളിയായിരുന്നു. ഭുൽധാന ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ ഭര്‍ത്താവും മൂന്ന് പെണ്‍കുട്ടികളുമായി കഴിഞ്ഞു വരികയായിരുന്നു ലതയും ഭര്‍ത്താവും. മൂന്ന് മക്കളേയും കല്യാണം കഴിച്ചയച്ച് ജീവിതത്തില്‍ വിശ്രമനാളുകളിലേക്ക് കാലെടുത്ത് വച്ചതേ ഉണ്ടായിരുന്നുള്ളൂ ലതയും ഭര്‍ത്താവും. ആ സുന്ദരമായ നാളുകള്‍ക്ക് പെട്ടന്നാണ് ദുഃഖത്തിന്റെ കരി നിഴല്‍ പടര്‍ന്നത്. ലതയുടെ ഭര്‍ത്താവിന് ഒരു ചെറിയ അണുബാധയോടെയായിരുന്നു തുടക്കം.

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഭേദമാകാതെ വന്നതോടെ പട്ടണത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. കൈയ്യിലുള്ള അവസാന നാണയവും കടം വാങ്ങിയ തുകയും കൊണ്ടാണ് പട്ടണത്തിലേക്ക് പോയത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങമെന്ന പ്രതീക്ഷയിലാണ് ലത ആശുപത്രിയിലെത്തിയത്. എന്നാല്‍ ഭര്‍ത്താവിനെ അവിടെ അഡ്മിറ്റ് ചെയ്യണമെന്നാണ് അധികൃതര്‍ പറഞ്ഞത്. ഒപ്പം ഇടവേളകളില്‍ വലിയ പരിശോധനകളുടെ ബില്ലും വന്നു. രണ്ട് ദിവസം കഴിഞ്ഞതോടെ കൈയ്യിലുള്ള പണം തീരാനായി . ഭര്‍ത്താവിന്റെ രോഗവും, പണമില്ലാത്ത അവസ്ഥയും ഒരു സാധാരണക്കാരിയ്ക്ക് സഹിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ആ അവസ്ഥ നിരന്തം അനുഭവിക്കേണ്ടി വന്നു ആ പാവത്തിന്!!

ഭര്‍ത്താവിന് ആശുപത്രിയില്‍ നിന്ന് ഭക്ഷണം ലഭിക്കും. ലത പണം ലാഭിക്കാനായി ആശുപത്രിയ്ക്ക് മുന്നിലുള്ള പെട്ടിക്കടകളില്‍ നിന്ന് എന്തെങ്കിലും വാങ്ങി കഴിക്കും. അങ്ങനെ ഒരു ദിവസം സമ്മൂസ വാങ്ങിയ പത്രത്തില്‍ നിന്നാണ് ലത ഭഗവാന്‍ ആ വാര്‍ത്ത കണ്ടത്. ബാരമതി മാരത്തോണിനെ കുറിച്ചുള്ള വാര്‍ത്തയായിരുന്നു അത്. 9500പേരോളം പങ്കെടുക്കുന്ന വലിയ മാരത്തണാണിത്.

lata kareപേപ്പര്‍ കഷ്ണത്തിലെ സമ്മാനത്തുകയാണ് ലതയുടെ കണ്ണില്‍ ഉടക്കിയത്. അന്ന് രാവിലെ എംആര്‍ഐ സ്കാനിന് എഴുതിയതിന്റെ ബില്‍ തുകയും സമ്മാനത്തുകയും തമ്മില്‍ അധിക വ്യത്യാസമുണ്ടായിരുന്നില്ല. മാരത്തണ്‍ എന്ന് കേട്ട് കേള്‍വി പോലും ഇല്ലാതിരുന്ന ലത ചുറ്റും ഉള്ളവരോട് അതെന്താണെന്ന് ചോദിച്ച് മനസിലാക്കി. അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ലത മനസിലുറപ്പിച്ചു. മാരത്തണിന് പങ്കെടുക്കണം, ലതയുടെ മുന്നില്‍ അപ്പോള്‍ ഫിനിഷിംഗ് ലൈന്‍ മാത്രമാണ് തെളിഞ്ഞ് നിന്നത്. അതിനപ്പുറത്ത് ചിരിച്ച മുഖവുമായി ജീവിതം കാത്ത് കിടക്കുന്ന ഭര്‍ത്താവും!

പിറ്റേന്ന് രാവിലെ തന്നെ മത്സര സ്ഥലത്ത് എത്തി. ലതയെ കണ്ടപ്പോള്‍ തന്നെ കണ്ടപ്പോള്‍ തന്നെ സംഘാടകര്‍ കൈ മലര്‍ത്തി. അതോടെ ലതയുടെ കാഴ്ചകളെ കണ്ണീര്‍ മറച്ചു. പക്ഷേ ലക്ഷ്യത്തെയും തീരുമാനത്തേയും മറയ്ക്കാന്‍ ആ കണ്ണീരിനായില്ല. കണ്ണീര്‍ തുടച്ച് വീണ്ടും സംഘാടകരോടെ അപേക്ഷിച്ചു, യാചിച്ചു. ഒടുക്കം സംഘാടകര്‍ പച്ച ക്കൊടി കാണിച്ചു.അറുപത്തി ഏഴ് വയസ്സുള്ള ലതയെ വെറ്ററന്‍സ് ഗ്രൂപ്പില്‍ മത്സരിപ്പിക്കാന്‍!! ട്രാക്ക് സ്യട്ടും ഷൂവുമായി നിരന്ന് നിന്ന സംഘത്തോടൊപ്പം ലത ഭഗവാനും നിന്നു.. സാരികയറ്റി കുത്തി, നഗ്ന പാദയായി. ഒാട്ടം തുടങ്ങി ഭര്‍ത്താവിനെ മാത്രം മനസില്‍ ആലോചിച്ച് ലത ഓടി തുടങ്ങി. കാല് പൊട്ടി ചോരയൊലിച്ചിട്ടും പിന്‍വാങ്ങിയില്ല. കാണികള്‍ അത്ഭുതത്തോടെ നോക്കി. ലത മത്സരാര്‍ത്ഥിയാണെന്ന് പലര്‍ക്കും മനസിലായതും പോലും ഇല്ല. ഇവരെന്തിനാണ് ഓടുന്നതെന്ന പലരുടേയും പിരികം ചുളിച്ചുള്ള നോട്ടങ്ങള്‍ക്ക് മേല്‍ അമര്‍ത്തി ചവിട്ടി ലത ഓടി,ഒന്നല്ല മൂന്ന് കിലോമീറ്റര്‍!!

ഭര്‍ത്താവിന്റെ ജീവന്‍ ലക്ഷ്യം വച്ച് ലത ഒന്നാമതായി തന്നെ ഫിനിഷ് ചെയ്തു. സമ്മാനത്തുക കൈപ്പറ്റി ആശുപത്രിയിലേക്ക് ഓടിച്ചെന്നു. തുക ആശുപത്രിയില്‍ അടച്ചു. പിന്നെയും തുക ബാക്കി വന്നു. തുടര്‍ ചികിത്സയ്ക്ക് ശേഷം അസുഖം നിശ്ശേഷം മാറിയ ഭര്‍ത്താവിനൊപ്പം ലത വീട്ടിലേക്ക് മടങ്ങി. അതിനോടകം ലതയുടെ കഥ നിരവധി മാധ്യമങ്ങളില്‍ വന്നു. പലരും സഹായവുമായി എത്തി. 2013ലാണ് യാദൃശ്ചികമായെങ്കിലും ജീവിതം മാറ്റി മറിക്കുന്ന രീതിയില്‍ ലത മാരത്തണില്‍ പങ്കെടുത്തത്. അന്ന് മുതല്‍ ഇങ്ങോട്ട് എല്ലാ വര്‍ഷവും മുടങ്ങാതെ ലത മാരത്തണില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ മാരത്തണ്‍ നടക്കുമ്പോളും ആ പഴയ കഥകള്‍ വാര്‍ത്തയാവും ലത താരമാകും!!

ഇത്തരം കൗതുകമുണർത്തുന്ന ലേഖനങ്ങൾ ഇനിയുമുണ്ട് അറിവുകളുടെ കലവറയിൽ

Baramati Marathon 2016, Lata Kare,

ഈ അറിവ് പുതുതാണോ, എങ്കിൽ സുഹുത്തുക്കളുമായി ഷെയർ ചെയ്യൂ... ❤